ജീസസ് യൂത്തിന്റെ ആനിമേറ്ററും മിഷൻലീഗിന്റെ ജീവനാഡിയുമാണ് പോലീസ് കോൺസ്റ്റബിൾ ശ്രീ. ബാബു 2010 ൽ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുമായി എറണാകുളത്ത് രജതജൂബിലി ആഘോഷത്തിന് ഒത്തുചേർന്ന മുപ്പതിനായിരത്തോളം യുവത്തിടമ്പുകളുടെ താമസസൗകര്യം ആവുന്നത്ര സുഖപ്രദമായി, സൗകര്യപ്രദമായി ക്രമീകരിച്ചതു ബാബുവിന്റെ നേതൃത്വത്തിലായിരുന്നു. സൈന്യങ്ങളുടെ ദൈവമായ കർത്താവിനെപ്രതിയുള്ള തീഷ്ണതയാൽ ജ്വലിക്കുന്ന (1 രാജാ 19:20) ഈ ക്രിസ്തുവാഹകൻ ഏവർക്കും മാതൃകയാവട്ടെ. ചെറുപ്പം മുതലേ നല്ല ക്രൈസ്തവ ജീവിതം നയിച്ചുപോന്ന ബാലനായിരുന്നു ഈ മകൻ. കുടുംബ പ്രാർത്ഥനയിലും ദൈവാലയകാര്യങ്ങളിലും വലിയ ശുഷ്കാന്തിയുടെ ഉടമയും കൂട്ടുകാർക്കെല്ലാം ഉത്തമ സുഹൃത്തും, റോൾ മോഡലും, മാതാപിതാക്കൾക്ക് ആശാകേന്ദ്രവും കുടുംബത്തിനു പ്രകാശവും, സർവ്വോപരി പരിശുദ്ധ കുർബ്ബാനയുടെ ഭക്തനുമായിരുന്നു. അനുഗ്രഹീതനായ ഈ കുഞ്ഞു മിഷനറി. ഈ നിമിഷംവരെയും ഇപ്പറഞ്ഞവയൊക്കെ ബാബുവിനെ സംബന്ധിച്ചു വലിയ യാഥാർത്ഥ്യമാണ്. ഒരിക്കൽ ഒരു വയോവൃദ്ധനെ വളരെ പരിതാപകരമായ അവസ്ഥയിൽ തെരുവോരത്തെവിടെയോ ബാബു കാണുന്നു. അദ്ദേഹത്തിനു സംസാരിക്കാനോ കൈകാലുകൾ…
1.കൈകഴുകൽ ശുശ്രൂഷ അടുത്തതായി ദിവ്യരഹസ്യഗീതമാണ്. അതിന്റെ ആരംഭത്തിൽ വൈദികൻ ചൊല്ലുന്ന പ്രാർത്ഥനയും കൈകൾ കഴുകുന്നതും ഏറ്റം അർത്ഥവത്താണ്. ബലിയർപ്പകർക്കുണ്ടായിരിക്കേണ്ട ആത്മീയാവസ്ഥയെ സൂചിപ്പിക്കുന്നതും അതിനുവേണ്ടിയുള്ള പ്രാർത്ഥനയുമാണിത്. ''സകലത്തിന്റെയും നാഥനായ…
1. സജീവവും വിശുദ്ധവുമായ ബലി തുടർന്നു വൈദികൻ താഴ്ന്ന സ്വരത്തിൽ ചൊല്ലുന്ന പ്രാർത്ഥനകളുടെ പൊരുളറിയുന്നത് ദിവ്യബലിയിലെ സജീവ ഭാഗഭാഗിത്വത്തിനു വളരെയധികം സഹായിക്കും. തന്റെ അയോഗ്യതയെക്കുറിച്ചു തികഞ്ഞ ബോധ്യമുള്ള…
1.ഭക്തിയോടും ശ്രദ്ധയോടും വിശുദ്ധിയോടും ബലിയുടെ മർമ്മപ്രധാന ഭാഗ (കൂദാശ, അനാഫെറാ) ത്തേക്ക് ആരാധനാസമൂഹം കടക്കുകയാണ്. അതുകൊണ്ടുതന്നെയാണ് വിശുദ്ധീകരിക്കപ്പെട്ട ഹൃദയവും വെടിക്കാപ്പെട്ട മനസ്സാക്ഷിയും ഉള്ളവരായി അതിവിശുദ്ധ സ്ഥലത്തു പ്രവേശിക്കുവാനും…
മുറ്റത്തെ ചെടികൾക്കിടയിലാണ് കുരുവികൾ കൂടുവെച്ചത്. ഒരു പ്രഭാതത്തിൽ കലപില ചിലയ്ക്കുന്ന കുഞ്ഞി കുരുവിയുടെ സ്വരം കേട്ടാണ് ആ കൂടു ശ്രദ്ധയിൽപ്പെടുന്നത്. ചെടികൾക്കിടയിൽ തേൻകുടിച്ച് പറന്നു നടക്കുന്ന കുരുവികളെ…
1.സർവ്വാധിപനാം കർത്താവേ ''സർവ്വാധിപനാം കർത്താവേ,'' എന്നു തുടങ്ങുന്ന ഉത്ഥാനഗീതം ഈശോയുടെ ദൈവത്വത്തെയും മനുഷ്യത്വത്തെയും ഏറ്റുപറയുന്നു. മനുഷ്യനായി അവതരിച്ച മിശിഹാതമ്പിരാൻ തന്റെ ഉത്ഥാനത്തിലൂടെയാണു നാഥനും കർത്താവുമായി ഉയർത്തപ്പെട്ടത്. ഈശോയുടെ…
1. കർത്തൃകൽപന 'ഇതു നിങ്ങൾ എന്റെ ഓർമ്മയ്ക്കായി ചെയ്യുവിൻ' എന്ന ദിവ്യനാഥന്റെ കല്പന അനുസ്മരിച്ചുകൊണ്ടാണ് സീറോമലബാർ കുർബാന ആരംഭിക്കുന്നത്. 'അന്നാപ്പെസഹാത്തിരുനാളിൽ കർത്താവരുളിയകല്പനപോൽ തിരുനാമത്തിൽചേർന്നിടാം ഒരുമയൊടീബലിയർപ്പിക്കാം ഒരു അനുസ്മരണം,…
പഴയനിയമ ബലിയെക്കുറിച്ചും ആരാധനയെക്കുറിച്ചുമുള്ള സങ്കല്പങ്ങൾ പുതിയനിയമത്തിൽ പൂർത്തീകരിക്കപ്പെട്ടു. കർത്താവായ ഈശോമിശിഹായിലാണ് ഇതു പൂർത്തീകരിക്കപ്പെട്ടത്. ആദിമക്രൈസ്തവർക്ക് ബലിയും ആരാധനയുമെല്ലാം മിശിഹായിലുള്ള ജീവിതത്തിന്റെ പുനരാവിഷ്‌കരണമായിത്തീർന്നു. പുതിയനിയമത്തിൽ ഒരു ബലിയെ ഉള്ളൂ.…
ഉപക്രമം ചൈനയിൽ കടുത്ത മതപീഡനം നടന്ന ഒരു കാലം. പീഡനം അതിന്റെ മൂർദ്ധന്യത്തിലെത്തിയിരുന്ന ഒരു ഗ്രാമത്തിന്റെ അരുമമകളായിരുന്നു, ഫ്രാൻസെസ്‌ക്കാ, പന്ത്രണ്ടു വയസ്സു മാത്രം പ്രായമുണ്ടായിരുന്ന ആ പെൺകുട്ടി…
ഫുൾട്ടൺ ജെ. ഷീൻ തിരുമേനി നവവൈദികനായിരുന്ന കാലം. ഒരു സായംകാലത്ത് അദ്ദേഹം തന്റെ ഇടവകയിലെ ജനങ്ങളെ കുമ്പസാരിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. അന്ന്, അക്കാലത്തു പൊതുവിലും ധാരാളംപേർ വിശുദ്ധ കുമ്പസാരമെന്ന കരുണയുടെ…
Sign in to your account