സന്യാസവ്രതങ്ങൾ (ബ്രഹ്മചര്യം, ദാരിദ്ര്യം, അനുസരണം) ചോദ്യംചെയ്യപെടുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുക. നിത്യനിർമ്മലനും, ദരിദ്രനും, മരണത്തോളം, അതെ, കുരിശുമരണത്തോളം അനുസരണവിധേയനുമായ ക്രിസ്തു, ഇന്നു ജീവിക്കുന്ന ക്രിസ്തുവായി രൂപാന്തരപ്പെടാനുള്ള അദമ്യമായ ദാഹമാണ്, ആയിരിക്കണം, ഒരു വ്യക്തിക്ക് പൗരോഹിത്യമോ സന്യാസമോ സ്വീകരിക്കാൻ ഉൾപ്രേരണ നൽകുന്നത്. വ്രതങ്ങൾ ഒരു കുറവല്ല, മറിച്ചു നിറവിലേക്കുള്ള ഒരു വിളിയാണ്. വിശുദ്ധിയുടെ വിജയരഹസ്യങ്ങളാണ് വ്രതങ്ങൾ. ഈശോയ്ക്ക് ബ്രഹ്മചര്യം ദാരിദ്ര്യവും അനുസരണവും തന്റെ ബലിജീവിതത്തിലെ ആവശ്യഘടകങ്ങളായിരുന്നു. ഇവയുടെ യഥാർത്ഥ മൂല്യം മനസിലാക്കാത്തവർക്കു ആത്മീയപൂർണതയിലേക്കു വളരാനാവില്ല. ഇവയെ വിളിയും വിളിക്കുള്ള പ്രത്യുത്തരവുമായി സ്വീകരിക്കുന്നവരുടെ വ്യക്തിത്വം ആത്മീയമായി കരുത്തുറ്റതാകും. ഉദാഹരണമായി ഈ കരുത്തു കരഗതമാക്കിയ ഒരാൾക്ക് ദാരിദ്ര്യം സാമ്പത്തിനേക്കാൾ പലമടങ്ങു കരുത്തുപകരും. പക്ഷെ ഇങ്ങനെയുള്ളവർ 'കാലിത്തൊഴുത്തിൽ പിറക്കുക' എന്ന പ്രക്രിയയിലൂടെ കടന്നുപോകേണ്ടതുണ്ട്. സന്യാസം, തീർച്ചയായും, കാലിത്തൊഴുത്തിൽ പിറന്നു വളരേണ്ടതാണ്. 'ദൈവത്തെ ശുശ്രൂഷിക്കാൻ ലോകത്തെ വിട്ടു മഠത്തിൽ ചേരുക' എന്ന സ്വരം ഹെലൻ…
ലോകമെമ്പാടും 20 ലക്ഷം സന്യസ്തരും 5 ലക്ഷം വൈദികരും സർവ്വസംഗപരിത്യാഗികളായി എളിയവയും വലിയവയുമായ ആയിരമായിരം ജോലികളിൽ വ്യാപൃതരായിരിക്കുന്നുണ്ട്. ഇവരൊക്കെ ത്യാഗോചലവും സർവ സമർപ്പിതവുമായ പുണ്യ ജീവിതം നയിക്കുന്നു.…
ലോകത്തിന്റെതല്ലാത്തവന്, ലോകത്തിന്റെതൊന്നും സ്വന്തമാക്കാത്തവന്, ലോകത്തിൽ എന്തെങ്കിലും നഷ്ടപ്പെടുമെന്ന് ഭയക്കേണ്ടതില്ലലോ. സർവ്വസംഗപരിത്യാഗം നമുക്ക് തരുന്ന ഉറപ്പാണിത്. ഈ ഉറപ്പിന്മേൽ ആത്മീയ സൗധം പടുത്തുയർത്തുന്നവന് മാത്രമേ നിലനിൽക്കാനാവു. ഫ്രാൻസിസിനു തന്റെ…
"കർത്താവെ അങ്ങ് കാരുണ്യവാനും കൃപാനിധിയുമായ ദൈവമാണ്. അങ്ങ് ക്ഷമാശീലനും സ്നേഹസമ്പന്നനുമാണ്." (സങ്കീ.86 /15 )
ഇന്ന് തിരുമണിക്കൂർ ആരാധനസമയത്ത്, ആത്മീയജീവിതത്തെക്കുറിച്ച് എന്നെ പഠിപ്പിക്കാൻ കനിവുണ്ടാകണമെന്നു ഞാൻ ഈശോനാഥനോടു അപേക്ഷിച്ചു. ഈശോ എന്നോട് പറഞ്ഞു, എന്റെ മകളെ, ഞാൻ നിന്നോട് പറയുന്ന വചനകൾക്കു അനുസൃതമായി…
"താൻ മുൻകൂട്ടി നിശ്ചയിച്ചവരെ അവിടുന്ന് വിളിച്ചു. വിളിച്ചവർ നീതികരിച്ചു. നീതികരിച്ചവരെ അവിടുന്ന് മഹത്വപ്പെടുത്തി." (റോമാ. 8 :30 )
'സഹോദരർ ഏക മനസ്സായി ഒരുമിച്ച് വസിക്കുന്നത് എത്ര വിശിഷ്ടവും സന്തോഷപ്രദവുമാണ്!...അവിടെയാണ് കർത്താവ് തന്റെ അനുഗ്രഹവും അനന്തമായ ജീവനും പ്രദാനം ചെയ്യുന്നത്." (സങ്കീ.133 ) ഇന്നത്തെ ലോകത്തിൽ തിരുസഭ…
Sign in to your account