Pope speaks!

ദരിദ്രരെ ചുഷണം ചെയ്യരുത്

ദരിദ്രരെ ചൂഷണം ചെയുകയും ഭൂമിയെ മുറിപ്പെടുത്തുകയും ചെയുന്ന വികസന മാതൃകകൾ അപലപനീയമെന്നു ഫ്രാൻസിസ് മാർപാപ്പ. ആമസോൺ സാൻഡിന്റെ സമാപനത്തോടനുബന്ധിച്ചു സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ അർപ്പിച്ച ദിവ്യബലിമധ്യേ നൽകിയ സന്ദേശത്തിലാണ് പപ്പാ ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞകാല പാപങ്ങൾ മറ്റുള്ളവരെ കൊള്ളയടിക്കുന്നതിൽ നിന്നും സഹോദരങ്ങളെയും ഭൂമിയെയും മുറിവേൽപ്പിക്കുന്നതിൽ നിന്നും മനുഷ്യരെ പിന്തിരിപ്പിച്ചിട്ടില്ലെന്നു ആമസോൺ മേഖലയുടെ മുഖത്തെ മുറിപ്പാടുകൾ വ്യക്തമാക്കുന്നതായി പപ്പാ പറഞ്ഞു. മറ്റുള്ളവരെക്കാൾ ഉയർന്നവരായി സ്വയം കരുതുന്നവർ ചരിത്രത്തിലുടനീളം മറ്റുള്ളവരുടെ സംസ്കാരത്തെ പുഛിക്കുകയും അവരുടെ സ്ഥലവും വസ്തുവകകളും അപഹരിക്കുകയും ചരിത്രം മായ്ച്ചുകളയുകയും ചെയ്തിട്ടുണ്ട്. ഇന്നും അത് തുടരുന്നു. അസൗകര്യങ്ങൾ സൃഷ്ട്ടിക്കുന്നതുകൊണ്ടു ദരിദ്രരുടെ ശബ്ദം സഭയിൽ പോലും നിശബ്ദമാക്കപ്പെടുകയും ചെയ്യുന്നുണ്ടെന്ന് പപ്പാ നിരീക്ഷിച്ചു.

More

“രോഗിയായ കുടുംബാംഗത്തെ ശുശ്രുഷിക്കുന്നയാളാണ് ഹീറോ ” – ഫ്രാൻസിസ് പാപ്പാ

കുടുംബങ്ങളിൽ ആരാലും അറിയപ്പെടാതെ നടക്കുന്ന ഹീറോയിസത്തെ ഫ്രാൻസിസ് പാപ്പാ പ്രശംസിച്ചു. കുടുംബത്തിൽ രോഗികളായി കഴിയുന്നവരെ ശുശ്രൂഷിക്കുന്നവരാണ് ശരിക്കുള്ള താരങ്ങൾ എന്നു പാപ്പാ കൂട്ടിച്ചേർത്തു. കുടുംബാംഗങ്ങളെ ശുശ്രൂഷിച്ച് രാത്രിയുറക്കം…

വിവാഹം കെട്ടുകഥയല്ലെന്ന് ഫ്രാൻസിസ് പാപ്പ.

" വിവാഹമെന്നത് സാങ്കൽപ്പികമായ ഒന്നല്ല. ക്രിസ്തുവിൻറെ സ്നേഹം പരിപാലിക്കപ്പെടുന്നത് ദമ്പതികളിലൂടെയാണ്. " എന്ന വാക്കുകളാണ് വിവാഹത്തെക്കുറിച്ചുള്ള തൻ്റെ കാഴ്‌ചപ്പാട്‌ വ്യക്തമാക്കാൻ പാപ്പ ഉപയോഗിച്ചത്. വിവാഹജീവിതത്തിൻറെയും ദാമ്പത്യ ജീവിതത്തിൻറെയും…

സന്തുഷ്‌ഠ ജീവിതത്തിനു ഫ്രാൻസിസ് മാർപാപ്പ നിർദ്ദേശിച്ച 10 "പ്രമാണങ്ങൾ" : (തുടർച്ച)

6 ) യുവജനങ്ങളെ പ്രചോദനപരമായ മാന്യതയുള്ള ജോലികളിൽ ഉൾപ്പെടുത്തുക. യുവജനങ്ങൾക്ക്‌ അന്തസ്സും മാന്യതയുമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുക. അവസരങ്ങളില്ലാതാകുമ്പോൾ അവർ മദ്യപാനം, മയക്കുമരുന്ന് തുടങ്ങി പലവിധ ആസക്തികൾക്ക് അടിമയപ്പെടുകയും…

സന്തുഷ്‌ഠ ജീവിതത്തിനു ഫ്രാൻസിസ് മാർപാപ്പ നിർദ്ദേശിച്ച 10 "പ്രമാണങ്ങൾ": (തുടർച്ച)

3 ) ജീവിതത്തിൽ ശാന്തത കൈവെടിയാതിരിക്കുക. ശാന്തശീലർ ഭാഗ്യവാന്മാർ അവർ ഭൂമി അവകാശമാക്കും. (മത്തായി.5 :5 ) കുത്തിയൊഴുകുന്ന നദി എല്ലാം തകർത്തു കളയുന്നു. എന്നാൽ ശാന്തമായി…

ഫ്രാൻസിസ് പാപ്പയുടെ കുട്ടികളെക്കുറിച്ചുള്ള കരുതൽ

1 ) നിങ്ങളുടെ മക്കളെ പ്രാർത്ഥിക്കാൻ പഠിപ്പിക്കുക. മക്കളെ പ്രാർത്ഥിക്കാൻ പഠിപ്പിക്കണമെന്ന് മാതാപിതാക്കളോട് ഫ്രാൻസിസ് പാപ്പ. പ്രാർത്ഥിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ചെറുപ്രായത്തിൽത്തന്നെ കുട്ടികളെ ബോധയപ്പെടുത്തണമെന്നും ഫ്രാൻസിസ് പാപ്പ പറഞ്ഞു.…

യേശുവിനെ അടുത്തറിയാൻ തിരുമുഖം ധ്യാനിക്കണം: (ഫ്രാൻസിസ് മാർപാപ്പ)

തിരുമുഖം ധ്യാനിക്കുന്നതിലൂടെ യേശുവിനെ കൂടുതൽ നന്നായി മനസിലാക്കാൻ സാധിക്കുമെന്ന് ഫ്രാൻസിസ് മാർപാപ്പ. യേശുവിൻറെ തിരുമുഖം പതിഞ്ഞ വേറോനിക്കയുടെ തൂവാല സ്ഥാപിച്ചിരിക്കുന്ന ഇറ്റലിയിലെ ചെറുഗ്രാമമായാ മാനോപ്പെല്ലോയിലെ തിരുനാളിനോടനുബന്ധിച്ച്‌ വത്തിക്കാനിൽ…

"ജീവനെതിരായ അക്രമങ്ങൾ കണ്ടില്ലെന്ന്‌ നടിക്കാനാവില്ല" (ഫ്രാൻസിസ് പാപ്പ)

ജനിക്കാനിരിക്കുന്ന കുഞ്ഞ് (അതു തൻ്റെ അമ്മയുടെ ഉദരത്തിൽ ഉരുവാകുന്ന നിമിഷം മുതൽ ) മുതൽ പരിചരണം ആവശ്യമുള്ള മനുഷ്യജീവന് നേരെ നടക്കുന്ന അക്രമങ്ങളോടും ചൂഷണങ്ങളോടും നിസംഗതയോടെ പ്രതികരിക്കാനാവില്ലന്ന്…

മനസാന്തരത്തിനുള്ള ആഹ്വനവുമായി ആമസോൺ സിനഡ്

പാരിസ്ഥിതിക പാപങ്ങൾ നിർവചിക്കണമെന്നും സമഗ്രമായ മാനസാന്തരത്തിന്റെ പാതയിലൂടെ സഞ്ചരിക്കണമെന്നതടക്കമുള്ള നിർദേശങ്ങളുമായി ആമസോൺ സിനഡിന്റെ അവസാന രേഖ പ്രസിദ്ധീകരിച്ചു. ദൈവത്തിനും അയൽക്കാരനും സമൂഹത്തിനും പരിസ്ഥിതിക്കുമെതിരായി ചെയുന്ന പാപങ്ങളും ചെയാതിരിക്കുന്ന…

“സമാധാനം സംസ്ഥാപിക്കുന്നവർ ഭാഗ്യവാന്മാർ, അവർ ദൈവപുത്രരെന്നു വിളിക്കപ്പെടും” (മത്താ. 5:9).

പരിശുദ്ധ പിതാവ് എഴുതുന്നു: ഈ ലോകത്തുള്ള നിരവധി യുദ്ധ സാഹചര്യങ്ങളെക്കുറിച്ചു ചിന്തിക്കാൻ ഈ സുവിശേഷ ഭാഗം നമ്മെ പ്രേരിപ്പിക്കുന്നു. നാം തന്നെ പലപ്പോഴും സംഘർഷങ്ങൾക്കോ, തെറ്റിദ്ധാരണകൾക്കോ കാരണമായിത്തീരുന്നു.…

തിന്മയെ നന്മകൊണ്ട് കീഴടക്കുക

ദൈവത്തോടും മനുഷ്യരോടുമുള്ള സ്നേഹത്തിന്റെ ചില ആവിഷ്ക്കാരങ്ങൾ പരിശുദ്ധ പിതാവ് എടുത്തുകാട്ടുന്നു. നമ്മെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയുന്ന ദൈവത്തിൽ അടിയുറച്ചു നിൽക്കുന്നതാണ് ഇവയിൽ പ്രഥമം. ജീവിതത്തിന്റെ ജയാപജയങ്ങളുടെ മദ്ധ്യേ…

കുടുംബ ബന്ധങ്ങൾക്ക് ഊർജ്ജം ലഭിക്കുന്ന ഭക്ഷണമേശ

കുടുംബ ബന്ധങ്ങൾക്ക് ഊർജ്ജം ലഭിക്കുന്നിടമാണ് ഭക്ഷണമേശയെന്ന് ഫ്രാൻസിസ് മാർപാപ്പാ അഭിപ്രായപ്പെട്ടു. കുടുംബാംഗങ്ങളുടെ ഒരു കൂട്ടായ്മയാണ് ഭക്ഷണസമയത്ത് നടക്കുന്നത്. ആധുനിക സാങ്കേതിക വിദ്യകളുടെ കടന്നുകയറ്റം ആ കൂട്ടായ്മയെ തകർത്തുകൊണ്ടിരിക്കുകയാണ്…

ഫ്രാൻസിസ് പാപ്പാ നടത്തിയ ഭൂതോച്ചാടനം

സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ ഞായറാഴ്ച കുർബാനയ്ക്ക് പ്രാർത്ഥിക്കാനായി തന്നെ കാത്തിരുന്ന രോഗികളുടെ അടുത്തേയ്ക്ക് പരിശുദ്ധ പിതാവ് എത്തി. അക്കൂട്ടത്തിലുണ്ടായിരുന്ന മെക്‌സിക്കോയിൽ നിന്നുള്ള ഏയ്ഞ്ചലോ എന്ന നാൽപത്തിമൂന്നുകാരന്റെ സമീപത്ത്…

വിശുദ്ധ വികൃതി

കർദ്ദിനാൾ ബെർഗോളിയോ മാർപ്പാപ്പായായി തിരഞ്ഞെടുക്കപ്പെട്ട കാര്യം പ്രോട്ടോ ഡീക്കൻ, കർദ്ദിനാൾ ടുറാൻ, ലോകത്തോടു പ്രഖ്യാപിക്കുന്നതിനോടൊപ്പം, പുതിയ മാർപ്പാപ്പാ ഫ്രാൻസിസ് എന്ന നാമം സ്വീകരിച്ചിരിക്കുന്നു എന്നുകൂടി കൂട്ടിച്ചേർക്കുകയുണ്ടായി. അപ്പോൾ…

വീവാ ഇൽ പാപ്പ

2013 മാർച്ച് 13.  വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയർ. സന്ധ്യാസമയം. ആ തിരുമുറ്റത്തിന്റെ മുക്കാൽ ഭാഗം വരുന്ന ഒരു ജനക്കൂട്ടം ലോകത്തിന്റെ നാനാഭാഗത്തു നിന്നുവന്ന, വിവിധ ഭാഷകൾ…

ഒരു ലോ ഫ്‌ളോർ ബസ്സിൽ കാർഡിനൽസിനൊപ്പം

ഫ്രാൻസിസ് മാർപ്പാപ്പയുടെ തെരഞ്ഞെടുപ്പും കഴിഞ്ഞ്, പ്രഖ്യാപനത്തിനുശേഷം പുതിയ പാപ്പാ ജനങ്ങളുടെ അവകാശമായ ഊർബി എത്ത് ഓർബി (വിശ്വാസികൾക്കും വിശ്വത്തിനും) ആശീർവാദം നൽകി കഴിഞ്ഞു. ഇതി വത്തിക്കാൻ പാലസ്…

error: Content is protected !!