നോമ്പുകാല ചിന്തകൾ

ദൈവ കൃപയ്ക്കു കൃതജ്ഞത

1 തിമോ. 1:12-16എന്നെ ശക്തിപ്പെടുത്തുന്ന നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിനു ഞാന്‍ നന്ദി പറയുന്നു. എന്തെന്നാല്‍, തന്റെ ശുശ്രൂഷയ്ക്കായി എന്നെ നിയമിച്ചുകൊണ്ട് അവന്‍ എന്നെ വിശ്വസ്തനായി കണക്കാക്കി.മുമ്പ് ഞാന്‍ അവനെ നിന്ദിക്കുകയും പീഡിപ്പിക്കുകയും അധിക്ഷേപിക്കുകയും ചെയ്തുവെങ്കിലും എനിക്കു കരുണ ലഭിച്ചു. കാരണം, അറിവില്ലാതെ അവിശ്വാസിയായിട്ടാണ് ഞാന്‍ പ്രവര്‍ത്തിച്ചത്.കര്‍ത്താവിന്റെ കൃപ യേശുക്രിസ്തുവിലുള്ള വിശ്വാസത്തോടും സ്‌നേഹത്തോടുമൊപ്പം എന്നിലേക്കു കവിഞ്ഞൊഴുകി.യേശു ക്രിസ്തു ലോകത്തിലേക്കു വന്നത് പാപികളെ രക്ഷിക്കാനാണ് എന്ന പ്രസ്താവം വിശ്വസനീയവും തികച്ചും സ്വീകാര്യവുമാണ്. പാപികളില്‍ ഒന്നാമനാണു ഞാന്‍.എങ്കിലും എനിക്കു കാരുണ്യം ലഭിച്ചു. അത് നിത്യജീവന്‍ ലഭിക്കാന്‍, യേശുക്രിസ്തുവില്‍ വിശ്വസിക്കാനിരിക്കുന്നവര്‍ക്ക് ഒരു മാതൃകയാകത്തക്കവിധം, പാപികളില്‍ ഒന്നാമനായ എന്നില്‍ അവന്റെ പൂര്‍ണ്ണമായ ക്ഷമ പ്രകടമാകുന്നതിനുവേണ്ടിയാണ്. പാപബോധമുണ്ടായി പശ്ചാത്തപിച്ചു പാപങ്ങൾ ഏറ്റുപറയുമ്പോളാണ് ദൈവകൃപ ഒരുവന് ലഭിക്കുക. നമുക്ക് പ്രാർത്ഥിക്കാം: പാപബോധവും പശ്ചാത്താപവുംകർത്താവെ എനിക്ക് ഏകണെ.കണ്ണിരോടും വിലാപത്തോടുമെൻപാപം ഞാനേറ്റുചൊല്ലിടാം.നീതിമന്ന്യനായി അന്യരെ താഴ്ത്തിദുര്വിധികൾ ഞാൻ ചെയ്യില്ലപാപകരണം അന്യരാണെന്നന്യായവാദവും ചെയ്യില്ല.ആത്മവഞ്ചന…

More

ദൈവത്തിന്റെ കുഞ്ഞാട്

പെസഹാ തിരുനാളിന്റെ പശ്ചാത്തലത്തിലാണ് യോഹന്നാൻ ഈശോയുടെ അന്ത്യത്താഴം അവതരിപ്പിച്ചിരിക്കുന്നത്. (13:1,2). ഈശോയാണ് പെസഹാ കുഞ്ഞാട് എന്ന് അദ്ദേഹം വ്യക്തമാക്കുന്നു. പിറ്റേദിവസം ഈശോ കുരിശിലേറ്റപ്പെടുന്നു. ഈശോ പെസഹ കുഞ്ഞാട്…

എല്ലാവർക്കുംവേണ്ടി പ്രാർത്ഥിക്കുക

1 തിമോ. 2:1-7 എല്ലാവര്‍ക്കുംവേണ്ടി അപേക്ഷകളും യാചനകളും മാധ്യസ്ഥപ്രാര്‍ത്ഥനകളും ഉപകാരസ്മരണകളും അര്‍പ്പിക്കണമെന്ന് ഞാന്‍ ആദ്യമേ ആഹ്വനം ചെയ്യുന്നു. എല്ലാ ഭക്തിയിലും വിശുദ്ധിയിലും ശാന്തവും സമാധാനപൂര്‍ണ്ണവുമായ ജീവിതം നയിക്കാന്‍…

ഏഴ് എഴുപതു പ്രാവശ്യം

യേശു പറഞ്ഞു: "പിതാവേ, അവരോടു ക്‌ഷമിക്കണമേ; അവര്‍ ചെയ്യുന്നതെന്തെന്ന്‌ അവര്‍ അറിയുന്നില്ല". അവന്റെ വസ്‌ത്രങ്ങള്‍ ഭാഗിച്ചെടുക്കാന്‍ അവര്‍ കുറിയിട്ടു.ലൂക്കാ 23 : 34 മാനവ ചരിത്രത്തിൽ ആദ്യമായാണ്…

സമൂഹ ജീവിതം

1 തേസ്. 5:14-25 നിങ്ങള്‍ സമാധാനത്തില്‍ കഴിയുവിന്‍. സഹോദരരേ, നിങ്ങളെ ഞങ്ങള്‍ ഉദ്‌ബോധിപ്പിക്കുന്നു: അലസരെ ശാസിക്കുവിന്‍; ഭീരുക്കളെ ധൈര്യപ്പെടുത്തുവിന്‍; ദുര്‍ബലരെ സഹായിക്കുവിന്‍; എല്ലാ മനുഷ്യരോടും ക്ഷമാപൂര്‍വം പെരുമാറുവിന്‍.…

എനിക്കു ദാഹിക്കുന്നു

വ്യത്യസ്തമായ രീതിയിലും വാക്കുകളിലുമാണെങ്കിലും നാലു സുവിശേഷകരും ഈശോയ്ക്ക് മീറ കലർത്തിയ വീഞ്ഞു കൊടുത്ത കാര്യം പരാമർശിക്കുന്നുണ്ട്.സമ സുവിശേഷങ്ങളിൽ, (സമാന്തര സുവിശേഷങ്ങളിൽ) അവിടുന്ന് നിരസിക്കുന്നതായാണ് സൂചിപ്പിക്കുക, ഈശോയുടെ ഈ…

ക്രിസ്തുവിൽ പുതുജീവിതം

കൊളോ. 3:1-17 ക്രിസ്തുവിനോടൊപ്പം നിങ്ങള്‍ ഉയിര്‍പ്പിക്കപ്പെട്ടെങ്കില്‍ ദൈവത്തിന്റെ വലത്തുഭാഗത്ത് ഉപവിഷ്ടനായിരിക്കുന്ന ക്രിസ്തു വസിക്കുന്ന ഉന്നതത്തിലുള്ളവയെ അന്വേഷിക്കുവിന്‍. ഭൂമിയിലുള്ള വസ്തുക്കളിലല്ല, പ്രത്യുത, ഉന്നതത്തിലുള്ളവയില്‍ ശ്രദ്ധിക്കുവിന്‍. എന്തെന്നാല്‍, നിങ്ങള്‍ മൃതരായിരിക്കുന്നു.…

മഹാത്ഭുതം

സെന്റ് അഗസ്റ്റിന്റെ വിശ്വവിഖ്യാതവും അവിസ്മരണീയവുമായ ഒരു പ്രസ്താവന ഉണ്ട് :"നല്ല കള്ളൻ കട്ടുകട്ട് സ്വർഗ്ഗവും കട്ടു. കുരിശില്‍ തൂക്കപ്പെട്ടിരുന്ന കുറ്റവാളികളില്‍ ഒരുവന്‍ അവനെ ദുഷിച്ചു പറഞ്ഞു; നീ…

ഈശോയുടെ ദൈവത്വം സുവിശേഷങ്ങളിൽ

ഈശോയെ ദൈവപുത്രനായി സ്വീകരിച്ചു ഏറ്റുപറയുന്ന ഒട്ടനവധി സാക്ഷ്യങ്ങൾ ഉൾക്കൊള്ളുന്നവയാണ് ഓരോ സുവിശേഷവും. മത്താ.2:2 ജ്ഞാനികളുടെ ആഗമനോദ്ദ്യേശം അവരുടെ വാക്കുകളിൽ തന്നെ വ്യക്തമാക്കുന്നു. " ഞങ്ങൾ കിഴക്ക് അവിടുത്തെ…

സത്തയിലും അസ്തിത്വത്തിലും സമൻ

വിശ്വാസത്തിന്റെ അന്തസത്ത ദൈവത്തിന്റെ ഏകത്വവും ത്രിത്വത്തവും ദൈവപുത്രന്റെ മനുഷ്യാവതാരവും പീഡാനുഭവവും കുരിശു മരണവും ഉയിർപ്പും മനുഷ്യകുലത്തിന്റെ വീണ്ടെടുപ്പു (പിശാചിന്റെ അടിമത്തത്തിൽ നിന്നുള്ള വിമോചനവും)മാണ്. ഇവയെല്ലാം ഒരു പരിധിവരെ…

ദൈവത്തെ അനുകരിക്കുക

വത്സലമക്കളെപ്പോലെ നിങ്ങള്‍ ദൈവത്തെനുകരിക്കുന്നവരാകുവിൻ.: ക്രിസ്തു നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും സ്‌നേഹത്തില് ജീവിക്കുവിന്‍. അവിടുന്നു നമുക്കുവേണ്ടി സുരഭിലകാഴ്ചയും ബലിയുമായി തന്നെത്തന്നെ ദൈവത്തിനു സമര്പ്പിച്ചു. നിങ്ങളുടെയിടയില്‍ വ്യഭിചാരത്തിന്റെയും യാതൊരുവിധ അശുദ്ധിയുടെയും…

ക്രിസ്തുവിൽ നവജീവിതം

റോമാ 12:1-2, 9-21 ആകയാല് സഹോദരരേ, ദൈവത്തിന്റെ കാരുണ്യം അനുസ്മരിച്ചുകൊണ്ട് ഞാൻ നിങ്ങളോട് അപേക്ഷിക്കുന്നു: നിങ്ങളുടെ ശരീരങ്ങളെ വിശുദ്ധവും ദൈവത്തിനു പ്രീതികരവുമായ സജീവബലിയായി സമര്പ്പിക്കുവിന്. ഇതായിരിക്കണം നിങ്ങളുടെ…

കൊടുംകാറ്റിനെ ശാന്തമാക്കുന്നു

"യേശു തോണിയിൽ കയറിയപ്പോൾ ശിഷ്യന്മാർ അവനെ അനുഗമിച്ചു. കടലിൽ ഉഗ്രമായ കൊടുംകാറ്റുണ്ടായി. തോണി മുങ്ങത്തക്കവിധം തിരമാലകൾ ഉയർന്നു. അവൻ ഉറങ്ങുകയായിരുന്നു. ശിഷ്യന്മാർ അടുത്തുചെന്നു അവനെ ഉണർത്തി അപേക്ഷിച്ചു…

ജീവിതാന്തം ഓർക്കുക

അനീതിയും ദുഷ്ടതയും അത്യാഗ്രഹവും തിന്മയും നിറഞ്ഞ നമ്മുടെ ജീവിതത്തോട് എന്നേക്കുമായി വിടപറഞ്ഞു സത്യധർമാദികളും ഇതര നന്മകളും നിറഞ്ഞ ഒരു ജീവിതം സ്വന്തമാക്കാനുള്ള അവസരമാണ് ഈ ദിനങ്ങൾ. ഈ…

നിയമത്തിന്റെ പൂർത്തീകരണം

പൗലോസ് നമുക്ക് തരുന്ന നോമ്പുകാല ചിന്തകൾ അനുസ്മരിക്കാം. "അയൽക്കാരനെ സ്നേഹിക്കുന്നവൻ നിയമം പൂർത്തീകരിച്ചു കഴിഞ്ഞു. വ്യഭിചാരം ചെയ്യരുതേ, കൊല്ലരുതേ, മോഷ്ടിക്കരുതേ, മോഹിക്കരുതേ എന്നിവയും മറ്റേതുകല്പനയും നിന്നെപ്പോലെ തന്നെ…

യഥാർത്ഥ ഉപവാസം

അവിടുന്ന് ഇപ്രകാരം ഉത്ഘോഷിച്ചുകൊണ്ടു അവന്റെ മുൻപിലൂടെ കടന്നു പോയി; കത്താവ് കാരുണ്യവാനും കൃപാനിധിയുമായ ദൈവം, കോപിക്കുന്നതിൽ വിമുഖൻ, സ്നേഹത്തിലും വിശ്വസ്തതയിലും അത്യുദാരൻ. തെറ്റുകളും കുറ്റങ്ങളും പാപങ്ങളും ക്ഷമിച്ചുകൊണ്ടു…

“മനസ്സിലാണ്”

മോശയ്ക്കു നല്‌കിയ നിയമങ്ങളിൽ മനുഷ്യനുവേണ്ടിയുള്ള ദൈവഹിതം വെളിപ്പെടുത്തിയിട്ടുണ്ട് എന്ന് ഈശോ അംഗീകരിക്കുന്നു. മത്താ:5:18,19  ഈ വസ്തുതയ്ക്ക് അടിവരയിടുന്നു. പഴയനിയമത്തിൻറെ സാധുതയെ ചോദ്യം ചെയ്‌തു ആദിമക്രൈസ്തവർക്ക് ഈശോയുടെ വാക്കുകൾ…

ശാശ്വത സ്മാരകം

ഒരായിരം അനന്യതകളുടെ ഉടമയാണ് ക്രിസ്തു. അവിടുന്ന് ഒരേ സമയം ദൈവവും മനുഷ്യനുമാണ്. സർവ ചരാചരങ്ങളുടെയും സൃഷ്ട്ടാവും പരിപാലകനുമായ അവിടുന്ന്, മാനവരാശിയെ രക്ഷിക്കാൻ വേണ്ടി, ഇടിഞ്ഞു പൊളിഞ്ഞ ഒരു…

കുരിശിന്റെ സന്ദേശം

യോഹ. 19:28-30 അനന്തരം, എല്ലാം നിറവേറിക്കഴിഞ്ഞുവെന്ന് അറിഞ്ഞ് തിരുവെഴുത്തു പൂര്‍ത്തിയാകാന്‍വേണ്ടി യേശു പറഞ്ഞു: എനിക്കു ദാഹിക്കുന്നു. ഒരു പാത്രം നിറയെ വിനാഗിരി അവിടെയുണ്ടായിരുന്നു. അവര്‍ വിനാഗിരിയില്‍ കുതിര്‍ത്ത…

ഇത്ര ചെറുതാകാൻ എത്ര വളരണം

പെസഹാ രഹസ്യത്തിലെ പരാപരന്റെ 'കുർബാന ആകൽ' രക്ഷാകരകര്മത്തിന്റെ പരമോന്നത ഉച്ചകോടിയാണ്. സർവ ശക്തനായ ദൈവം, തന്റെ സ്നേഹത്തിന്റെ പാരമ്യത്തിൽ എനിക്കുവേണ്ടി അപ്പമായി, അനുനിമിഷം ആയിക്കൊണ്ടിരിക്കുന്നു. ഞാനായി രൂപാന്തരപ്പെടാനും…

വിനയത്തിന്റെ മാതൃക നല്കാൻ സ്നേഹത്തിന് പൊങ്കോടി നാട്ടാൻ

ഈ ലോകം വിട്ട് പിതാവിന്റെ സന്നിധിയിലേക്കു പോകാനുള്ള സമയമായി എന്ന് പെസഹാത്തിരുനാളിനു മുമ്പ് യേശു അറിഞ്ഞു. ലോകത്തില്‍ തനിക്കു സ്വന്തമായുള്ളവരെ അവന്‍ സ്‌നേഹിച്ചു; അവസാനംവരെ സ്‌നേഹിച്ചു (യോഹ.…

error: Content is protected !!