1 തിമോ. 2:1-7 എല്ലാവര്‍ക്കുംവേണ്ടി അപേക്ഷകളും യാചനകളും മാധ്യസ്ഥപ്രാര്ത്ഥനകളും ഉപകാരസ്മരണകളും അര്‍പ്പിക്കണമെന്ന് ഞാന്‍ ആദ്യമേ ആഹ്വനം ചെയ്യുന്നു. എല്ലാ ഭക്തിയിലും വിശുദ്ധിയിലും ശാന്തവും സമാധാനപൂര്‍ണ്ണവുമായ ജീവിതം നയിക്കാന്‍ നമുക്കിടയകത്തക്കവിധം രാജാക്കന്മാര്ക്കും ഉന്നതസ്ഥാനീയക്കും ഇപ്രാകാരംതന്നെ ചെയ്യേണ്ടതാണ്. ഇത് ഉത്തമവും നമ്മുടെ രക്ഷകനായ ദൈവത്തിന്റെ മുമ്പില്‍ സ്വീകാര്യവുമത്രേ. എല്ലാവരും രക്ഷിക്കപ്പെടണമെന്നും സത്യം അറിയണമെന്നും ആണ് അവിടുന്ന് ആഗ്രഹിക്കുന്നത്. എന്തെന്നാല്‍, ഒരു ദൈവമേയുള്ളു ദൈവത്തിനും മനുഷ്യര്‍ക്കും മധ്യസ്ഥനായി ഒരുവനെയുള്ളു. മനുഷ്യനായ യേശുക്രിസ്തു. അവന്‍ എല്ലാവര്ക്കും വേണ്ടി തന്നെത്തന്നെ മോചനമൂല്യമായി നല്കി. അവന്‍ യഥാകാലം നല്കപ്പെട്ട ഒരു സാക്ഷ്യവുമായിരുന്നു. അതിന്റെ പ്രഘോഷകനായും അപ്പസ്തോലനായും വിശ്വസത്തിലും സത്യത്തിലും വിജാതീയരുടെ പ്രബോധകനായും ഞാന്‍ നിയമിക്കപ്പെട്ടു. ഞാന്‍ വ്യാജമല്ല, സത്യമാണു പറയുന്നത്. 1 തിമോ. 4:4-5 എന്തെന്നാല്‍, ദൈവം സൃഷ്ടിച്ചവയെല്ലാം നല്ലതാണ് ക്യതജ്ഞതാപൂര്‍വ്വമാണ് സ്വീകരിക്കുന്നതെങ്കില്‍ ഒന്നും നാം നിരാകരിക്കേണ്ടതില്ല. കാരണം, അവ ദൈവവചനത്താലും പ്രാര്‍ത്ഥനയാലും വിശുദ്ധികരിക്കപ്പെടുന്നു.
എങ്ങനെയോ ഒരു സിനഗോഗു കത്തി നശിച്ചു. യാതൊന്നും അവശേഷിച്ചില്ല. തീയണഞ്ഞു കഴിഞ്ഞപ്പോൾ ഒരു വയോവൃദ്ധൻ ആ ചാരക്കൂമ്പാരത്തിൽ തന്റെ ഊന്നുവടി ഉപയോഗിച്ചു പരതിനോക്കിയപ്പോൾ വേദപുസ്തകത്തിന്റെ വെറും രണ്ടു…
സുഖലോലുപത, മദ്യാസക്തി, ജീവിതവൃഗ്രത എന്നിവയാൽ നിങ്ങളുടെ മനസ്സു ദുർബലമാവുകയും, ആദിവസം ഒരു കെണിപോലെ പെട്ടെന്നു നിങ്ങളുടെമേൽ വന്നു വീഴുകയും ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുവിൻ (ലൂക്കാ 21:34) വീഞ്ഞ് പരിഹാസകനും,…
നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കുരിശിലല്ലാതെ മറ്റൊന്നിലും മേൻമ ഭാവിക്കാൻ എനിക്ക് ഇടയാകാതിരിക്കട്ടെ. (ഗലാ.6:14) നമ്മുടെ പാപങ്ങൾ സ്വന്തം ശരീരത്തിൽ വഹിച്ചുകൊണ്ട് അവൻ കുരിശിലേറി. അത്, നാം പാപത്തിനു…
നോമ്പിന്റെ ആരംഭത്തിൽ തന്നെ ഓരോ ക്രൈസ്തവനും ചെയേണ്ടത് എന്തെന്ന് പൗലോസ് ശ്ലീഹ നമ്മോടു പറയുന്നു: "നിങ്ങളുടെ പഴയ ജീവിതത്തിൽ നിന്ന് (പാപത്തിനു വിലക്കപ്പെട്ട ജീവിതം) രൂപം കൊണ്ട…
കരുണയുടെ അവതാരമായ കർത്താവ് തന്റെ കരുണയുടെ തെളിവായാണ് രോഗികളെ സുഖപ്പെടുത്തിയിരുന്നതും, പിശാച് ബാധിതരെ സ്വതന്ത്രരാക്കിതും, മരിച്ചവരെ ഉയർപ്പിച്ചതും, കൊടുങ്കാറ്റ് ശമിപിച്ചതും, അപ്പം വർദ്ധിപ്പിച്ചതും, വെള്ളത്തിനു മീതെ നടന്നതും,…
ഉത്ഥിതനായ ഈശോ ഏവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ! ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം ഈശോയുടെ ഉയിർപ്പാണ്. അവിടുന്ന് ലോകത്തിലേക്കു വന്നത് മർത്ത്യപാപത്തിന് പരിഹാരമായി കുരിശിൽ മരിക്കുന്നതിനും തുടർന്നുള്ള, അനിവാര്യമായ, ഉയിർപ്പിനും വേണ്ടിയാണ്.…
പലകാരണങ്ങൾക്കയാണെങ്കിലും ഇക്കാലത്ത് അപകീർത്തിക്ക് ഇരയാവുന്നവർ വളരെയധികമാണ്. പല രംഗങ്ങളിലുമെന്നതുപോലെ ഇവിടെയും മലയാളികൾ തന്നെ മുന്നിൽ. പണവും ചങ്കുറ്റവുമുണ്ടെങ്കിൽ ആർക്കും ആരെക്കുറിച്ചും എന്തും പറയാം. ഇവയൊക്കെ ഭീമമായ തുക…
പുതിയ നിയമത്തിലെ ഇസഹാക്കായ നമ്മുടെ ദിവ്യ രക്ഷകൻ തന്റെ ബലിവേദിയായ മലയിലെത്തി. അബ്രഹാം ഇസഹാക്കിനെ ബലിയർപ്പിക്കാനായി കൊണ്ടുവന്ന അതേ സ്ഥലം തന്നെയായിരുന്നു അത്.(ഉൽപ.22:9). നിഷ്കളങ്കനായ ദിവ്യകുഞ്ഞാടിന്റെ മേൽ…
പകൽ അതിന്റെ ഒമ്പതാം മണിക്കൂറിലേക്കു പ്രവേശിക്കുകയാണ്. എങ്കിലും അവിടെ ഇരുണ്ടുമൂടിക്കെട്ടി നിന്നിരുന്ന അന്തരീക്ഷവും ബഹളങ്ങളും രാത്രിയുടെ പ്രതീതി ജനിപ്പിച്ചു. ദിവ്യരക്ഷകൻ കുരിശിൽ കിടന്നു കൊണ്ട് നാലാമത്തെ വചനം…
ഈശോ തന്റെ ദൗത്യം ആരംഭിക്കുന്നത് മർക്കോസ് അവതരിപ്പിക്കുന്നതു നമുക്കൊക്കെ അറിയാം. യോഹന്നാന്‍ ബന്‌ധനസ്‌ഥനായപ്പോള്‍ യേശു ദൈവത്തിന്റെ സുവിശേഷം പ്രസംഗിച്ചുകൊണ്ട് ഗലീലിയിലേക്കു വന്നു. അവന്‍ പറഞ്ഞു: സമയം പൂര്‍ത്തിയായി,…
ഈ നോമ്പുകാലത്തു നാം നിർബന്ധമായും നേടിയെടുക്കേണ്ട പ്രധാനപ്പെട്ട കാര്യം "പാപത്തെ സംബന്ധിച്ചിടത്തോളം മരിച്ചവരാകുക" എന്നതാണ്. ഈശോ പാപത്തിനു മരിച്ചു സാത്താന്റെ തല തകർത്തതുപോലെ നാമും പാപത്തിനു മരിക്കണം,…
ഉപവാസം പ്രാർത്ഥന, പ്രായശ്ചിത്തം ഇവയിൽ ആണല്ലോ നോമ്പുകാലത്ത് നാം സവിശേഷമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. "ഉപവസിക്കുക" എന്ന ക്രിയയുടെ നാമം രൂപമാണ് ഉപവാസം. ഈ ക്രിയയുടെ അർത്ഥം അടുത്തായിരിക്കുക…
റോമാ. 8:12-17 ആകയാല്‍, സഹോദരരേ, ജഡികപ്രവണതകള്‍ക്കനുസരിച്ചു ജീവിക്കാന്‍ നാം ജഡത്തിനു കടപ്പെട്ടവരല്ല. ജഡികരായി ജീവിക്കുന്നെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും മരിക്കും. എന്നാല്‍, ശരീരത്തിന്റെ പ്രവണതകളെ ആത്മാവിനാല്‍ നിഹനിക്കുന്നെങ്കില്‍ നിങ്ങള്…
ഒരുവൻ ദൈവകൃപയിൽ ആശ്രയിച്ചു ചെയുന്ന ഏറ്റം ധീരമായ പ്രവർത്തിയാണ് പാപത്തെ വെറുത്തു തോൽപ്പിക്കുക. ഇങ്ങനെ നേടുന്ന ഓരോ വിജയവും അവനെ പുണ്യത്തിൽ വളർത്തുകയും സ്ഥിരപ്പെടുത്തുകയും ചെയുന്നു. ഇവ…
യേശു തന്റെ അമ്മയും താന്‍ സ്‌നേഹി ച്ചശിഷ്യനും അടുത്തു നില്‍ക്കുന്നതു കണ്ട് അമ്മയോടു പറഞ്ഞു: സ്‌ത്രീയേ, ഇതാ, നിന്റെ മകന്‍ . അനന്തരം അവന്‍ ആ ശിഷ്യനോടു…
മാർകോ. 12:28-34 ഒരു നിയമജ്ഞന്‍ വന്ന് അവരുടെ വിവാദം കേട്ടു. അവന്‍ നന്നായി ഉത്തരം പറയുന്നുവെന്നു മനസ്‌സിലാക്കി അവനോടു ചോദിച്ചു: എല്ലാറ്റിലും പ്രധാനമായ കല്‍പന ഏതാണ്? യേശു…
അവിഹിതമായ രീതിയിൽ അധികാരം നിലനിർത്തുകയും അങ്ങനെ പണം ഉണ്ടാക്കുകയും ചെയ്ത ഒരു പ്രധാന പുരോഹിതനായിരുന്നു അന്നാസ്. മേലധികാരികളെ സ്വാധീനിച്ചു തന്റെ നാല് മക്കളെയും ഒരു മരുമകനെയും പ്രധാന…
"ഒരു വലിയ ജനക്കൂട്ടവും, കരയുകയും മുറവിളി കൂട്ടുകയുംചെയ്‌തിരുന്ന സ്‌ത്രീകളുടെ സമൂഹവും യേശുവിന്റെ പിന്നാലെ പോയിരുന്നു. അവരുടെ നേരേ തിരിഞ്ഞ് യേശു പറഞ്ഞു: ജറുസലെം പുത്രിമാരേ, എന്നെപ്രതി നിങ്ങള്…
ഈശോമിശിഹായുടെ നല്ല ശുശ്രൂക്ഷകനായിരിക്കുക. വിശ്വാസത്തിന്റെ വചനങ്ങളാലും വിശ്വാസസംഹിതയാലും പരിപോഷിക്കപ്പെടുക. അർത്ഥശൂന്യമായ കെട്ടുകഥകൾ തീർത്തും അവഗണിക്കുക. ദൈവഭക്തിയിൽ പരിശീലനം നേടുക. വചനം വിശ്വാസയോഗ്യവും തികച്ചും സ്വീകാര്യവുമാണ്. സകലരുടെയും രക്ഷകനായ…
പെസഹാ എന്ന വാക്കിന്റെ അർത്ഥം "കടന്നുപോകൽ "എന്നാണ്. തന്റെ സഹന മരണോത്ഥാനങ്ങളിലൂടെയാണ് ഈശോ തന്റെ പിതാവിന്റെ പക്കലേക്ക്. കടന്നുപോയത്. തന്റെ പിതാവിന്റെ പക്കലേക്കുള്ള (പെസഹ) കടന്നുപോകൽ മുന്നിൽ…
Sign in to your account