"തോബിത്" എന്ന സുന്ദരസൃഷ്ടിയിലൂടെ ധാർമ്മികതയിൽ പുതിയനിയമത്തോട് വളരെ അടുത്ത് നിൽക്കുന്ന ഈ ലഘു ഗ്രൻഥം ആധ്യാത്മികവളർച്ചയ്ക്കും നിത്യരക്ഷയ്ക്കും ആവശ്യമായ നിരവധി കാര്യങ്ങൾ ഉൾക്കൊള്ളുന്നുണ്ട്. ധാർമ്മിക ജീവിതത്തിന്റെ എല്ലാ മാനങ്ങളും തന്നെ ഇതിൽ നമുക്ക് കാണാം. എടുത്തു പറയേണ്ട ചിലകാര്യങ്ങളുണ്ട് 1 . മരിച്ചവരെ ആദരിച്ച് അവരെ സംസ്കരിക്കുക. 2 .ആജീവനാന്തം മാതാപിതാക്കളെ ദൈവതുല്യം കരുതി ആദരിക്കുക-വാർധക്യത്തിൽ അവർക്കുള്ള ദൈവപരിപാലനയുടെ ഉപകരണങ്ങളാവുക. 3 .മാതാപിതാക്കളെയെന്നല്ല ആരെയും വേദനിപ്പിക്കരുത്. 4 .അന്യരുടെ സഹനത്തിൽ അവരോടു സഹതപിക്കുക. 5 . ഒരിക്കലും പാപം ചെയ്യാതിരിക്കുക. 6 .നീതിനിഷ്ഠരായിരിക്കുക; ഒരിക്കലും അനീതിപ്രവർത്തിക്കാതിരിക്കുക, 7 . എപ്പോഴും ഐശ്വര്യമുണ്ടാകാൻ സത്യസന്ധരായിരിക്കുക. 8 . മടികൂടാതെ ദാനം ചെയ്യുക; ദാനധർമ്മം ദൈവസന്നിധിയിൽ വിശിഷ്ടമായ കാഴ്ചയാണ്. 9 .പാവപ്പെട്ടവരെ കൈതുറന്നു സഹായിക്കുക. അവരിൽ നിന്ന് ഒരിക്കലും മുഖം തിരിക്കരുത്; മുഖം തിരിക്കാതിരുന്നാൽ ദൈവവും നമ്മിൽ നിന്ന് മുഖം…
Sign in to your account
Automated page speed optimizations for fast site performance