പതിനൊന്നാമദ്ധ്യായം മനുഷ്യാവതാരത്തിനൊരു പ്രാപഞ്ചികവശമുണ്ട്. ഇതെത്തൊട്ട് ഉത്ക്കടമായി പ്രതിപാദിക്കുന്നതു സെന്റ് പോളാണ്. അദ്ദേഹത്തിന്റെ ലേഖനങ്ങളിലുടനീളമെന്നോണം ക്രിസ്തുവിന്റെ പ്രാപഞ്ചികധർമ്മത്തെപ്പറ്റി പ്രതിപാദനം കാണാം. സൃഷ്ടിസാകല്യത്തിന്റെ അസ്തിത്വത്തിനും ഏകത്വത്തിനും നിലനില്പിനും കാരണഭൂതൻ ക്രിസ്തുവാണ്. വിശ്വത്തിന്റെ മുഴുവൻ വിധാതാവും അവിടുന്നുതന്നെ. സർവ്വവും സമ്പൂർണ്ണത പ്രാപിക്കുന്നതും അങ്ങിൽത്തന്നെ. സമയത്തിന്റെ സമാപ്തിയിൽ സമസ്തവും മിശിഹായിൽ നവീകരിക്കണമെന്നതാണ് ഈശ്വരഹിതം (എഫേ 1:10). 'സർവ്വവും അവിടുത്തേയ്ക്കായും അവിടുന്നു വഴിയായും സൃഷ്ടിക്കപ്പെട്ടവയാണ്..... സകലവും അസ്തിത്വത്തിൽ തുടർന്നുകൊണ്ടുപോകുന്നതും അങ്ങു മുഖാന്തിരമാണ്' (കൊളോ.1:16,17) മിശിഹായേയും അവിടുത്തെ വ്യാപാരങ്ങളേയും ഒരു പ്രാപഞ്ചിക വീക്ഷണത്തിലൂടെയാണു കൊളോസിയർക്കുള്ള ലേഖനത്തിൽ സെന്റ് പോൾ വിചിന്തനം ചെയ്യുക. പ്രപഞ്ചത്തിൽ അവിടുത്തേയ്ക്കു പരമോന്നതപദമുണ്ട്. ക്രിസ്തുവിലത്രെ പ്രപഞ്ചത്തിന്റെ പൂർണ്ണത, ദൈവമനുഷ്യനായ മിശിഹാ മനുഷ്യരെ മാത്രമല്ല പ്രപഞ്ചത്തെത്തന്നെയും ആശ്ലേഷിക്കുന്നു. 'അഖില സൃഷ്ടിയും ഈശ്വരസുതരുടെ മഹത്വീകരണം ആകാംഷയോടെ കാത്തിരിക്കുന്നു.... എന്തെന്നാൽ സൃഷ്ടികൾ മർത്യതയുടെ കെട്ടുകളിൽനിന്നു സ്വാതന്ത്ര്യം പ്രാപിച്ച് ദൈവമക്കളുടെ മഹത്വവും മുക്തിയും പ്രാപിക്കാനുള്ളവയാണ്. സമസ്ത സൃഷ്ടികളും ഇന്നുവരെ…
മുപ്പതാമദ്ധ്യായം ഇല്ലായ്മയുടെ അത്യഗാധത്തിൽനിന്ന് അസ്തിത്വത്തിന്റെ സുമോഹനശ്രംഗത്തിലേയ്ക്കു നമ്മെ കയറ്റി പ്രതിഷ്ഠിച്ച ദൈവം സ്വന്തം ജീവരക്തം നമ്മിലേയ്ക്കു പ്രവഹിപ്പിച്ചു. നമ്മെ അവിടുത്തെ സ്‌നേഹിതരുമാക്കി. സ്‌നേഹം അതിന്റെ പാരമ്യത്തിലെത്തുമ്പോൾ, പരിപാവനമായ…
ഇരുപത്തൊമ്പതാമദ്ധ്യായം പാപംമൂലം ബാലൻസു തെറ്റിയ മനുഷ്യൻ സൃഷ്ടികൾക്കതീധനായി. നന്മ കണ്ടുപിടിച്ചു മനസ്സിരുത്താൻ അസാദ്ധ്യമായവന്. സത്യത്തിന്റേയും ജീവന്റേയും പന്ഥാവ് അവനജ്ഞാതമായി. ഈ ദുഃസ്ഥിതിയിൽ നിന്നു മാനവതയെ മോചിപ്പിക്കാനാണല്ലോ ഇസ്രായേലിന്…
ഇരുപത്തെട്ടാമദ്ധ്യായം പിതാവായ ദൈവത്തിന്റെ അഭീഷ്ടമനുസരിച്ച് ക്രിസ്തുനാഥൻ ദൈവരാജ്യത്തെ ചരിത്രത്തിലേയ്ക്കു സന്നിവേശിപ്പിച്ചു. അതു സഭയുടെ ആരംഭം കുറിക്കലായിരുന്നു. ആ നിമിഷം മുതൽ പരിശുദ്ധാത്മാവിന്റെ പ്രവർത്തനം സഭയിൽ പ്രകടമായിത്തുടങ്ങി. സഭയുടെ…
ഇരുപത്തേഴാമദ്ധ്യായം പവിത്രാത്മാവിന്റെ പ്രസാദം അപ്പസ്‌തോലന്മാർക്കു മാത്രമല്ല ലഭിച്ചിരിക്കുക. ഓരോ ക്രൈസ്തവനും അതു കിട്ടുന്നുണ്ട്. ദാനങ്ങൾ നല്കി ദിവ്യാത്മാവു നമ്മെ പ്രസാദപൂരിതരാക്കുന്നു. ഏശയ്യായുടെ ശൈലിയിൽ, ജസ്സേയുടെ വേരിൽ നിന്നൊരു…
ഇരുപത്താറാമദ്ധ്യായം പന്തക്കുസ്താ തിരുനാളിന് ഇനി പത്തുദിവസമേ ഉള്ളൂ. ക്രിസ്തു ശിഷ്യരെല്ലാം മാളികമുകളിൽ സമ്മേളിച്ചിരിക്കയാണ്. ഉത്ഥാനാനന്തരം രണ്ടു പ്രാവശ്യം ഈശോ അവർക്കു പ്രത്യക്ഷനായ രംഗങ്ങൾ അന്യത്ര നാം കണ്ടു.…
ഇരുപത്തഞ്ചാമദ്ധ്യായം വിശ്വോത്ഭവം ശൂന്യതയിലാണാരംഭിക്കുക. ആ ശൂന്യതയ്ക്കു മീതെ ഈശ്വരചൈതന്യം ചലിച്ചിരുന്നു. ഒരു നിമിഷത്തിൽ....ഈശ്വരസൃഷ്ടിത..... ന്നത്യുഗ്രശക്തിയൊന്നുച്ചലിച്ച് സർഗ്ഗശക്തിയുടെ ആ വിളി ശൂന്യതയിൽ പ്രതിധ്വനിച്ചു. വിളിയുടെ സ്വരം ശ്രവിച്ചു വിശ്വപ്രപഞ്ചം ഉണർന്നുവന്നു.…
ഇരുപത്തിനാലാമദ്ധ്യായം സർവ്വനന്മസ്വരൂപനും സച്ചിദാനന്ദനുമായ ഈശ്വരൻ സ്വയം വെളിപ്പെടുത്താനും നമുക്കജ്ഞാതമായ അവിടുത്തെ തിരുമനസ്സ് വ്യക്തമാക്കിത്തരാനും തിരുമുള്ളമായി. സൃഷ്ടികർമ്മം പൊലെതന്നെ തികച്ചും സ്വതന്ത്രമായൊരു പ്രവർത്തനമാണിതു. ഒരർത്ഥത്തിൽ സൃഷ്ടികർമ്മംതന്നെയാണ് ഈശ്വരന്റെ പ്രഥമാവിഷ്‌കരണം.…
ഇരുപത്തിമൂന്നാമദ്ധ്യായം ദൈവസുതൻ മനുഷ്യസ്വഭാവം സ്വീകരിച്ചു. ഈ മനുഷ്യസ്വഭാവത്തിൽ, തന്റെ പെസഹാ രഹസ്യത്തിലൂടെ അവിടുന്നു മരണത്തെ കീഴടക്കി. അങ്ങനെ മാനവത വീണ്ടെടുക്കപ്പെട്ടു. ഒപ്പം ഏവരും നവ്യസൃഷ്ടികളായി രൂപാന്തരപ്പെടുകയും ചെയ്തു…
ഇരുപത്തിരണ്ടാമദ്ധ്യായം മരിക്കാനായി ഒരു വ്യക്തി മനുഷ്യനായവതരിച്ച ഒറ്റപ്പെട്ടൊരു സംഭവം ചരിത്രത്തിന്റെ ഏടുകളിൽ സ്വർണ്ണ ലിപികളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ മരണാനന്തരവും ഒറ്റപ്പെട്ട ചില സംഭവങ്ങൾ നടന്നു. ആ കല്ലറയുടെ…
ഇരുപത്തൊന്നാമദ്ധ്യായം ഈശ്വരനു മനുഷ്യരോടുള്ള സ്‌നേഹത്തിന്റെ കഥയുടെ പ്രഥമാധ്യായം നിത്യതയാണ്. അധഃപതിച്ച മാനവതയെ സ്‌നേഹിക്കുന്നതു രണ്ടാമത്തേതും. അവരെ ഉദ്ധരിക്കാൻ സ്വസുതനെ ബലികഴിക്കാൻ സ്‌നേഹം സർവേശ്വരനെ പ്രേരിപ്പിച്ചു. 'പാപികളായ നമുക്കുവേണ്ടി…
ഇരുപതാമദ്ധ്യായം തികച്ചും അപ്രതീക്ഷിതമായിരുന്നു അപ്പോൾ കഫർണാമിലേക്കുള്ള ഈശോയുടെ വരവ്. വന്ന ഉടനെ വേഗംചെന്നവിടുന്നു വീട്ടിലേയ്ക്കു കയറി. തെല്ലാശ്വസിക്കാൻ. പക്ഷേ ആശ്വാസം ഈശോയ്ക്കുള്ളതല്ല. അവിടുത്തെ ആഗമനവിവരം എങ്ങനെയോ പുറത്തറിഞ്ഞു.…
പത്തൊമ്പതാമദ്ധ്യായം സിനോപ്റ്റിക്ക സുവിശേഷകന്മാരെല്ലാം വിശിഷ്യ സെന്റ് മാത്യു, ഊന്നിപ്പറയുന്നൊരു വസ്തുതയുണ്ട്-ക്രിസ്തു മെസയാ ആണ്. മാർക്കിന്റെ ആറുമുതൽ ഒൻപതുവരെയുള്ള അദ്ധ്യായങ്ങൾ ഈ തീസീസ് ആണ് തെളിയിക്കുക. വിവിധ അത്ഭുതങ്ങളെ…
പതിനെട്ടാമദ്ധ്യായം ക്രിസ്തു തന്റെ വ്യക്തിത്വത്തെ സത്യവും ജീവനുമായി താദ്ത്മ്യപ്പെടുത്തുകമാത്രമല്ല ലോകത്തെ വിധിക്കാൻ തനിക്കുള്ള അധികാരവും സംസ്ഥാപിച്ചിരിക്കുന്നു. വെറുമൊരു മനുഷ്യൻ ഈ സാഹസത്തിനു മുതിരുകയില്ല. അവിടുന്നു തന്നെ വ്യക്തമാക്കുന്നു:…
പതിനേഴാമദ്ധ്യായം നൂറ്റാണ്ടുകളുടെ ഹൃദയദാഹം സ്പഷ്ടമാക്കുന്നൊരു പ്രാർത്ഥനയുണ്ട് ബ്രഹ്മദാരണ്യകോപനിഷത്തിൽ: “From non-being lead me to being, From darkness lead me to light, From death…
പതിനാറാമദ്ധ്യായം “Two banquets were held in Galilee in the course of a year: One in the court of Herod at…
പതിനഞ്ചാമദ്ധ്യായം മദ്ധ്യാഹ്ന സമയം. ഭാനുമാന്റെ തൃക്കണ്ണുകൾ ലോകത്തെയെല്ലാം ദഹിച്ചുകളയുമ്പോലെ. പഥികർ പരീക്ഷീണരായി ചോലമരങ്ങളുടെ തണലിൽ ആശ്രയം തേടിയിരിക്കയാണ്. ക്രിസ്തുവും ശിഷ്യന്മാരും നടന്നുനടന്ന് യാക്കോബിന്റെ കിണറ്റുകരയെത്തി. അവരും യാത്രാക്ലേശത്താൽ…
പതിനാലാമദ്ധ്യായം ക്രിസ്തുവിന്റെ മനുഷ്യത്വം ഏതാണ്ടൊന്നു മനസ്സിലാക്കി നാം. അധഃപതിച്ച മാനവജനതയുടെ ആത്മ സാക്ഷാത്ക്കാരം സാധിക്കാനാണു സത്യദൈവമായ അവിടുന്ന് മനുഷ്യനാവുകയെന്ന സാഹസകൃത്യത്തിനൊരുമ്പെട്ടത്. ഈ കർമ്മത്തിൽ മനുഷ്യനെ അവന്റെ സാകല്യത്തിൽ…
പതിമൂന്നാമദ്ധ്യായം സമയമായി, നസ്രസ്സിലെ ശാന്തസുന്ദരമായ ജീവിതത്തോടും വത്സലമാതാവിനോടും യാത്രപറഞ്ഞു യൂദായിലെ മരുഭൂമിയിലേയ്ക്കു ക്രിസ്തുവിനു പുറപ്പെടാൻ. പക്ഷേ, അതിനുമുമ്പ് യഹൂദാചാരമനുസരിച്ചുള്ള മാമ്മോദീസാ മുങ്ങാൻ കൂടി അവിടുന്നു തിരുമനസ്സാവുന്നു. അങ്ങനെ…
പന്ത്രണ്ടാമദ്ധ്യായം നസ്രസ്സ്! നാദമനോഹാരിതയും നൈർമല്യപരിമളവും ഒത്തിണങ്ങിയ ആ നാമത്തിനു നമ്മുടെ നമോവാകം. സ്വാതികരുടെയും സഹൃദയരുടെയും സിരകളിൽ കോരിത്തരിപ്പുളവാക്കാൻ പ്രഗത്ഭമാണ് ആ കൊച്ചു ഗ്രാമം. അതിൽ നിവസിച്ച, അതിന്റെ…
പത്താമദ്ധ്യായം രക്ഷകന്റെ വരവും കാത്തു കണ്ണുംനട്ടിരിക്കയാണ് ഇസ്രായേൽ ജനത. ഇസ്രായേലിന്റെ പ്രവാചകന്മാരും പുണ്യചരിതരും പുരോഹിതന്മാരും വിശ്വാസികളും സഹസ്രാബ്ദങ്ങൾതന്നെ കാത്തിരുന്നു. വിശ്വാസത്തിലുദയം ചെയ്യാനിരിക്കുന്ന ആ പ്രകാശത്തെ പ്രതീക്ഷിച്ച്. മരുഭൂമിയിലും…
Sign in to your account