“പരിശുദ്ധ സ്നേഹത്തിന്റെ ഈ മാതാവ്” (സുഭാ. 24:24) അടി മയ്ക്കടുത്ത ഭയം മൂലമുണ്ടാകുന്ന സംശയങ്ങളും ക്രമക്കേടുകളും നിന്റെ ഹൃദയത്തിൽനിന്നു നീക്കിക്കളയും. ദൈവസുതരുടെ വിശുദ്ധ സ്വാതന്ത്ര്യത്തോടുകൂടി ദിവ്യനാഥന്റെ കല്പനകൾ (സങ്കീ. 118:32) അനുസരിച്ചു ജീവിക്കുവാൻ അവൾ നിന്റെ ഹൃദയത്തെ വികസിപ്പിച്ചു വിശാ ലമാക്കും. പരിശുദ്ധ സ്നേഹം കൊണ്ട് അവൾ അതിനെ നിറയ്ക്കും; അവളാണല്ലോ ആ നിധിയുടെ സൂക്ഷിപ്പുകാരി'. അപ്പോൾ നിന്റെ പ്രവ ത്തികൾ ഭയത്താൽ നയിക്കപ്പെടുന്നതാവില്ല; നീ ഇതുവരെയും സ്നേഹം തന്നെയായ ദൈവത്തോടു വർത്തിച്ചത് അങ്ങനെയായിരുന്നല്ലോ. നിന്റെ പ്രിയ പിതാവിനെപ്പോലെയേ നീ അവിടുത്തെ വീക്ഷിക്കൂ. നീ എപ്പോഴും അവിടുത്തെ പ്രീതിപ്പെടുത്തുവാൻ ശ്രമിക്കും. ഒരു കുഞ്ഞ് തന്റെ പിതാ വിനോടെന്നതുപോലെ, നീ അവിടുത്തോടു പരിപൂർണ്ണ വിശ്വാസത്തോടെ പെരുമാറും. നിർഭാഗ്യവശാൽ അവിടുത്തെ ഉപദ്രവിക്കാൻ ഇടയായാൽ നീ ഉടൻ തന്നെ വലിയ എളിമയോടെ അവിടുത്തോടു ക്ഷമാപണം ചെയ്യും. എന്നാൽ അതോടൊപ്പം വിനയാന്വിതനായി അവിടുത്തെ…
എന്റെ കരുണയുടെ സന്ദേശം ശ്രവിക്കുക എന്റെ കുഞ്ഞേ, എന്റെ കരുണയുടെ സന്ദേശം ശ്രവിക്കുക. അവ സന്തോഷത്തോടെ സ്വീകരിക്കുകയാണെങ്കിൽ നിന്റെ സന്തോഷം കരകവിഞ്ഞു ഒഴുകും. എന്റെ കുഞ്ഞേ, എന്റെ…
സ്വർഗ്ഗത്തിലെ നിധി മാത്രം നിന്റെ ഹൃദയം ആവശ്യപ്പെടട്ടെ. ഞാൻ നിന്നെ അനുഗ്രഹിക്കുന്നതെങ്ങനെയെന്നും സംരക്ഷിക്കുന്നത് എങ്ങനെയെന്നും ചിന്തിക്കുക. എന്റെ കുഞ്ഞേ, നീ എവിടെ ആയാലും എന്റെ പ്രത്യേക സ്നേഹം…
എന്റെ പാവം കുഞ്ഞേ, നിന്റെ ഹൃദയത്തെ എന്നിൽനിന്നും അകറ്റുന്ന കാരണങ്ങളെ എനിക്ക് വിട്ടുതരിക. ഈ ലോകത്തിന്റേതായ ഉത്കണ്ഠകളിൽ നിന്നും നിന്നെ രക്ഷിക്കാൻ എന്നെ അനുവദിക്കുക. അതിനായി ദൃഢചിത്തയായി…
ഞാൻ പകർന്നു തരുന്ന കാര്യങ്ങൾ എഴുതാൻ നിന്നെ പ്രാപ്തയാക്കുന്നതു വലിയ കൃപയാണെന്നു നീ മറന്നുപോയി. എന്റെ കരുണയുടെ സന്ദേശം നിന്നിലേക്കും ഒടുവിൽ എല്ലാവരിലേക്കും എത്തിച്ചേരും. എന്നോട് അനുരൂപപ്പെടാനും…
എന്റെ ആഗ്രഹങ്ങൾ എന്തുതന്നെ ആയാലും അവയോടെല്ലാം ഐക്യപ്പെട്ടു പോകണമെന്നതാണ് നിന്നോടുള്ള എന്റെ അഭ്യർത്ഥന. അതോടൊപ്പം എന്നോടും എന്റെ മകനോടുമുള്ള ജീവിതം സുസ്ഥിരമായ രൂപാന്തരീകരണമായിരിക്കട്ടെ. ഇത് നിന്റെ ഭാവനയാണോ…
എന്റെ കുഞ്ഞേ, അവിടുത്തെ കൊച്ചു സുഹൃത്താകാൻ ദൈവം നിന്നെ വിളിക്കുകയാണ്. നിനക്ക് പ്രത്യുത്തരിക്കാൻ സാധിക്കാനായി പ്രാർത്ഥിക്കുക. നീയുമായുള്ള എന്റെ കൊച്ചു സല്ലാപത്തിൽ വളരാൻ ഞാൻ നിന്നെ സഹായിക്കുന്നുണ്ട്.…
എന്റെ പ്രിയപ്പെട്ട കൊച്ചു കുഞ്ഞേ, പ്രാർത്ഥിക്കുക. എന്റെ ജപമാല പ്രാർത്ഥിക്കുമ്പോൾ, ദൈവം നിനക്ക് പ്രത്യേക കൃപകൾ നൽകുന്നു. എന്റെ പാവം കുഞ്ഞേ, പിശാചിനാൽ ചവിട്ടിമെതിക്കപെടുമ്പോൾ നീ വിഷമിക്കേണ്ട.…
എന്റെ ചെറിയ കുഞ്ഞേ, ഞാൻ ഓരോ ദിവസവും നിനക്ക് തരുന്ന കൃപ സ്വീകരിക്കുക. മനുഷ്യദൃഷ്ടിയിൽ വിഡ്ഢിത്തവും എന്നാൽ ഉച്ചസൂര്യനേക്കാൾ തെളിമയുള്ളതുമായ എന്റെ ജ്ഞാനത്താൽ നിന്റെ ആത്മാവിനെ പ്രകാശിപ്പിക്കാൻ…
എന്റെ കുഞ്ഞേ, എന്നെ കാണണമെന്നാഗ്രഹിച്ചു തീരുമാനമെടുക്കുക. ഞാൻ നിന്നെ സ്വാർഗ്ഗത്തിലേക്കു നയിക്കും. നിന്റെ ദിവസങ്ങളുടെ മേൽ ഞാൻ ചൊരിയുന്ന സ്നേഹത്തോടെയുള്ള പുഞ്ചിരിയെക്കുറിച്ചും ഉഷ്മളതയെക്കുറിച്ചും നിന്നെ ഞാൻ ഓർമപ്പെടുത്തുന്നു.…
നിന്നോടുള്ള എന്റെ ചങ്ങാത്തത്തിൽ ഞാൻ എത്രയധികം ആനന്ദിക്കുന്നുവെന്നു നിന്നെ ബോധ്യപ്പെടുത്താൻ ദിവസങ്ങൾക്കു ദൈർക്യം പോരാതെവരുന്നു. നിന്റെ കുരിശു ഭയാനകമാംവിധം വലുത് തന്നെ. എങ്കിലും എന്റെ സുതന്റെ സഹനങ്ങളോട്…
കുഞ്ഞേ, ഞാൻ നിനക്ക് ഒരു അമ്മതന്നെയാണ്. നിന്റെ ഉയിർച്ചകളിലും താഴ്ചകളിലുമെല്ലാം ഞാൻ നിന്നോട് ഇടപഴകുന്നത് നീ കാണുന്നില്ലേ? നിന്റെ ഓരോ ദിവസവും എന്നിലാണെന്നതുപോലെ അത് ഒരു പുതിയ…
എനിക്ക് നല്കാൻ നിന്റെ പക്കൽ അധികമൊന്നും ഇല്ലെന്നു നിനക്ക് തോന്നുമ്പോൾ, നിന്റെ അപര്യാപ്തതകളൊക്കെ എനിക്ക് സമർപ്പിക്കുക. നിനക്കായി അവയെല്ലാം ഞാൻ പൊന്നാക്കി മാറ്റും. നീ പ്രാർത്ഥിക്കാൻ തുടങ്ങിയപ്പോൾത്തന്നെ…
എന്റെ കുഞ്ഞിൽനിന്നു ഒരു ചെറിയ നോട്ടമെങ്കിലും കിട്ടാനല്ലേ, ഓരോ നിമിഷവും ഞാൻ കാത്തിരിക്കുന്നത്. നിന്റെ വിളി കേൾക്കാൻ, ഓരോ നിമിഷവും ഞാൻ കാതോർത്തിരിക്കുകയാണ്. എന്റെ കുഞ്ഞേ, ഓരോരുത്തരെയും…
ആധ്യാത്മികജീവിതത്തിൽ സാത്താനുമായുള്ള യുദ്ധം സുനിശ്ചിതമാണ്. ഈ യുദ്ധത്തിൽ യോദ്ധാവിനു ഏറ്റം ഉറപ്പുള്ളതും ശക്തവുമായ കോട്ട ഈശോയാണ്. ഈശോ കഴിഞ്ഞാൽ പിന്നെ നമുക്കുള്ള ആശ്രയം പരിശുദ്ധ അമ്മതനെയാണ്. നമുക്ക്…
എന്റെ കുഞ്ഞേ, നീ ഇപ്പോൾ പള്ളിയിൽ വന്നതിനു ഞാൻ നിനക്ക് നന്ദി പറയുന്നു. എപ്പോഴും സമാധാനത്തോടെ ആയിരിക്കുക. എന്നെ വായിക്കുന്ന എല്ലാവര്ക്കും നീ അയച്ച ഒരു കുഞ്ഞു…
കുഞ്ഞേ, നിന്റെ ഈ കിടപ്പുമുറിയിൽ ഞാൻ നിന്റെ കൂടെയുണ്ട്. ഇന്ന് ഒരു ത്യാഗം ഞാൻ നിന്നോട് ആവശ്യപ്പെടട്ടെ? ഈ ചെറിയ ഓർക്കിഡ് പൂക്കള്കൊണ്ടു എന്നെ സ്നേഹിക്കുക. അവയാണ്…
കുഞ്ഞേ, എന്റെ ശബ്ദം ശ്രവിക്കുന്നതിൽ നീ നിന്നെത്തന്നെ വഞ്ചിക്കുകയല്ല. നിന്റെ ആത്മാവിന്റെ ആഴങ്ങളിലുള്ള ആ സ്വർഗീയമായ ഇടത്തേക്ക് അവ നിന്നെ വലിച്ചടുപ്പിക്കട്ടെ. എന്റെ ശബ്ദം കേൾക്കപ്പെടണമെന്നും ശ്രദ്ധിക്കപ്പെടണമെന്നും…
കുഞ്ഞേ, ഈ ലോകത്തിലെ ദുർബലർക്കും ചെറിയവർക്കുമാണ് ദൈവം സ്വയം വെളിപ്പെടുത്തുന്നത്. അതുകൊണ്ടു പ്രാർത്ഥിക്കുക, മുന്നോട്ടു നീങ്ങുക. പ്രാർത്ഥിക്കുക: "ഓ, മാതാവേ, ഞാൻ ഇവിടെ അങ്ങയുടെ കൂടെയാണ്. എന്നെ…
എന്റെ കുഞ്ഞേ, ലോകത്തിൽ നിന്ന് ഓടിയകലുക. ആത്മാവിന്റെ ആഴങ്ങളിലേക്ക് മടങ്ങി വരിക. കൂടെകൂടെ മടങ്ങി വരിക. നീ ആയിരിക്കേണ്ടത് അവിടെയാണ്. ലൗകീകമായതൊന്നും അവിടെ നിനക്ക് കണ്ടെത്താനാവുകയില്ല. യഥാത്ഥമായ…
കുഞ്ഞേ, എത്ര അവിശ്വസനീയമാണ് ഇക്കാര്യങ്ങളൊക്കെയെന്നു നീ ചിന്തിക്കുന്നുണ്ടെന്നു എനിക്കറിയാം. എന്റെ ശബ്ദം നിന്റെ ഹൃദയത്തിൽ തന്നെയുണ്ട്. വിശുദ്ധിയുടെ പാതയിൽ എങ്ങനെ മുന്നേറാൻ കഴിയുമെന്ന് എന്നോട് ചോദിക്കുക. നീ…
Sign in to your account