Bible Chinthakal

വിടവു നികത്തപ്പെട്ടു

നിരന്തരം ദൈവത്തിന് നന്ദി പറയുക ദൈവമക്കളുടെ എല്ലാവരുടെയും കടമയാണ്. വിശുദ്ധരോടൊപ്പം ദൈവത്തിന്റെ പ്രകാശത്തിൽ പങ്കുചേരാനുള്ള അവകാശത്തിന് നമ്മെ യോഗ്യരാക്കിയത് അവിടുന്നാണ്. പാപാന്ധാകാരത്തിൽ നിന്ന് നമ്മെ മോചിപ്പിച്ചു തന്റെ പ്രകാശത്തിലേക്ക് നയിച്ചത് അവിടുന്നാണ്(കൊളോ.1:12 ) പ്രകാശത്തിന്റെ പുത്രരും അന്ധകാരത്തിന്റെ പുത്രരും തമ്മിൽ എപ്പോഴും സംഘർഷത്തിലാണ്. പ്രകാശത്തിന്റെ പുത്രരെ പിതാവ് തന്റെ പുത്രന്റെ രാജ്യത്തിലേക്ക് നയിക്കുന്നു. അവിടുന്ന് അവർക്ക് പാപമോചനവും വീണ്ടെടുപ്പും കൈവന്നിരിക്കുന്നു (കൊ ളോ.1:14 ). സൃഷ്ടികർമ്മത്തിലും ഞാനൊരു അഞ്ജനത്തിലും ഈശോയ്ക്കുള്ള പങ്ക് കൊളോ.1:15-20) അരക്കിട്ടുറപ്പിക്കുന്നു. അവിടുന്ന് ഒന്നാമനും (1:15,18)എല്ലാറ്റിനും മുമ്പുള്ളവനുമാണ്(1:17). കൊളോ.1:15-17.സൃഷ്ടപ്രപഞ്ചത്തിലും സഭയിലും മിശിഹായ്ക്കുള്ള പ്രഥമ സ്ഥാനമാണ് 1:15-20 ന്റെ പ്രമേയം തന്നെ. അവന്‍ അദൃശ്യനായ ദൈവത്തിന്റെ പ്രതിരൂപവും എല്ലാ സൃഷ്‌ടികള്‍ക്കുംമുമ്പുള്ള ആദ്യജാതനുമാണ്‌. കാരണം, അവനില്‍ സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള ദൃശ്യവും അദൃശ്യവുമായ എല്ലാ വസ്‌തുക്കളും സൃഷ്‌ടിക്കപ്പെട്ടു. സിംഹാസനങ്ങളോ ആധിപ ത്യങ്ങളോ ശക്‌തികളോ അധികാരങ്ങളോ എന്തുമാകട്ടെ, എല്ലാം അവനിലൂടെയും…

More

ചുരുളഴിയുന്നു

'ത്രിമൂർത്തി' എന്ന പദം നമുക്ക് പരിചിതമാണ്. ഇസ്രയേലിന്റെ പൂർവപിതാക്കളായ അബ്രഹാം, ഇസഹാക്ക്, യാക്കോബ് -ഈ ത്രിമൂർത്തിയെ പരിശുദ്ധ കുർബാനയിൽ എന്നും നാം അനുസ്മരിക്കുന്നുണ്ട്. "നിങ്ങളുടെ വിചാരങ്ങൾ ഉന്നതത്തിലേക്കു…

ഞാൻ നിനക്ക് ആരാണ്?

മാനവ ചരിത്രത്തിൽ ഒരേയൊരു വ്യക്തിയെ കുറിച്ച് മാത്രമാണല്ലോ പ്രവചനങ്ങൾ ഉള്ളത്. അവിടുത്തെ ജനനത്തെക്കുറിച്ച് മത്തായി സുവിശേഷകൻ അൽപ്പമൊന്ന് വിശദീകരിക്കുന്നുണ്ട്. ഈശോമിശിഹായുടെ ജനനം ഇപ്രകാരമായിരുന്നു.അവിടുത്തെ മാതാവായ മറിയവും യൗസേപ്പും…

എല്ലാം ശുഭമാകാൻ

ഈശോയോടൊപ്പമായിരിക്കുകയെന്നതാണ് മനുഷ്യന്റെ ഏറ്റവും വലിയ ഭാഗ്യം. മനുഷ്യന്റെ ദാഹവും കൊതിയും ഈശോയോടൊപ്പമായിരിക്കാനാണ്. സ്വർഗത്തിൽ നിത്യം പരിശുദ്ധ ത്രീത്വത്തോട് ഒപ്പമായിരിക്കാൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന മനുഷ്യാത്മാവ്, ഭൂമിയിൽവച്ചു തന്നെ അതിന്റെ മുന്നാസ്വാദനം…

നന്നായി ഉത്സാഹിക്കുവിൻ

ദൈവം തന്റെ തിരുഹിതം ക്രിസ്തുവിലൂടെ വ്യക്തമാക്കി. ഇപ്രകാരം, തന്റെ അഭിഷ്ട്ടമനുസരിച്ചു അവിടുന്നു തന്റെ പദ്ധതിയുടെ രഹസ്യം നമുക്ക് മനസിലാക്കിത്തന്നു. കാലത്തിന്റെ പൂർണതയിൽ ഭൂമുഖത്തുള്ള എല്ലാറ്റിനെയും ക്രിസ്തുവിൽ ഒന്നിപ്പിക്കുന്നതിനു…

അത്ഭുതമേ!

ഗാസാനിവാസികളുടെ നിഗൂഢ ശ്രമങ്ങളെ പരാജയപ്പെടുത്തി സാംസൺ ഹെബ്രോൻറെ മലമുകളിലേക്ക് പോയി (ന്യായ. 16:3). അനന്തരം സൊറയ്ക്കു താഴ്വരയിലുള്ള ദലീല എന്ന സ്ത്രീയെ അവൻ സ്നേഹിച്ചു. ഇതറിഞ്ഞ ഫിലിസ്ത്യർ…

വാളെടുക്കുന്നവൻ വാളാൽ മരിക്കും

കേദ്രോൺ നദിയുടെ അക്കരെ ഗത് സേമനിയിൽ ഈശോയും ശിഷ്യന്മാരും പ്രവേശിച്ചു. യൂദാസ് ഒരു ഗണം പട്ടാളക്കാരെയും പുരോഹിതരെയും പ്രമുഖരെയും ഫരിസേയരുടെയും അടുക്കൽ നിന്നും സേവകരെയുംകൂട്ടി പന്തങ്ങളും വിളക്കുകളും…

ദൈവാത്മാവിനാൽ നിറയാൻ

ഫിലിസ്ത്യരുടെ കാലത്തു ഇരുപതു വര്ഷം സാംസൺ ഇസ്രായേലിൽ ന്യായാധിപനായിരുന്നു (ന്യായ. 15:20). ദൈവത്തോട് ചേർന്ന് ജീവിച്ച കാലമത്രയും അവനിൽ ആത്മാവ് ശക്തമായി പ്രവർത്തിച്ചിരുന്നു; അവൻ അജയ്യനുമായിരുന്നു. തന്റെ…

വെളിപ്പെടുത്തണം

വിശ്വാസിയുടെ പരിശുദ്ധമാതാവാണ്‌ സഭ. ഈ മാതാവ് വിശ്വസിക്കുന്നതും പഠിപ്പിക്കുന്നതും സൃഷ്ടപ്രപഞ്ചത്തിന്റെ ആദികാരണവും പരമാന്ത്യവും ദൈവമാണെന്നാണ്. ആദിയിൽ സർവശക്തനായ ദൈവം ആകാശവും ഭൂമിയും ( സർവവും ) സൃഷ്ട്ടിച്ചു.…

‘ഈ ഒറ്റമൂലി അറിയാമോ?’

"അപ്പോൾ ഒരു നിയമജ്ഞൻ എഴുന്നേറ്റുനിന്ന് അവനെ പരീക്ഷിക്കുവാൻ ചോദിച്ചു: ഗുരോ, നിത്യജീവൻ അവകാശമാക്കുവാൻ ഞാൻ എന്ത് ചെയ്യണം? അവൻ ചോദിച്ചു: നിയമത്തിൽ എന്ത് എഴുതിയിരിക്കുന്നു? നീ എന്ത്…

വി. ശെമയോൻ (ഒന്നാം ശതാബ്ദം)

ജെറൂസലേമിൽ താമസിച്ചിരുന്ന ഒരു ഭക്ത പുരോഹിതനായിരുന്നു ശെമയോൻ. രക്ഷകനായ ക്രിസ്തു ജനിക്കുന്നതിനുമുമ്പു താൻ മരിക്കുകയി ല്ലെന്നു പരിശുദ്ധാത്മാവ് അദ്ദേഹത്തിനു വെളിപ്പെടുത്തിയിരുന്നു. അതിനാൽ രക്ഷകന്റെ ജനനത്തെ പ്രതീക്ഷിച്ചും അതിനായി…

ആത്മാവ് ശക്തിയോടെ ആവസിക്കാൻ

ദാൻ വംശജനായ മനോവയുടെ ഭാര്യ വന്ധ്യയിരുന്നു. കർത്താവിന്റെ ദൂതൻ പ്രത്യക്ഷപെട്ടു അവളോട് പറഞ്ഞു: "വന്ധ്യയായ .... നീ ഗർഭം ധരിച്ചു ഒരു പുത്രനെ പ്രസവിക്കും... അവന്റെ തലയിൽ…

ദൈവപരിപാലന

"ഫറവോയുടെയും അവന്റെ സൈന്യങ്ങളുടെയും മേൽ ഞാൻ മഹത്ത്വം വരിക്കും". ആമുഖത്തിലെ ഉദ്ധൃത വാക്യങ്ങൾ പോലെ ഇതും കർത്താവിന്റെ മാറ്റമില്ലാത്ത മൊഴിയാണ്. ഈ ബോധ്യമില്ലാതിരുന്നതുകൊണ്ടാണ്, കർത്താവ് കൂടെ ഉണ്ടായിരുന്നിട്ടും…

മനുഷ്യപുത്രൻ

"മനുഷ്യപുത്രൻ" എന്നാണ് ഇവിടെ യേശു തന്നെത്തന്നെ വിശേഷിപ്പിക്കുന്നത്. ദാനി 7:13 -14 ആണ് ഇതിനാധാരം. യേശു തന്നെത്തന്നെ വിശേഷിപ്പിക്കാനുപയോഗിച്ച അവിടുത്തേയ്ക്ക് ഏറ്റവും പ്രിയപ്പെട്ട സംജ്ഞയാണ് മനുഷ്യപുത്രൻ, സുവിശേഷത്തിൽ…

അവിഭാജ്യ ഘടകം

കരുതലുള്ള വൈദികനു ദുരിതമനുഭവിക്കുന്നവരോട് സവിശേഷമായ സഹാനുഭൂതി ഉണ്ടാവുക സ്വാഭാവികമാണ്. കഷ്ടതകൾ അനുഭവിക്കുന്നവരിൽ നിന്ന് വേറിട്ട് നിന്നുകൊണ്ട് ഒരു വൈദികനും അവരോട് സഹകരിക്കാൻ ആവില്ല. ആത്മപരിത്യാഗം, സമർപ്പിത യത്നങ്ങൾ…

അനവദ്യസുന്ദരൻ

ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപെട്ടവനാണ് ഓരോ മനുഷ്യനും. അവിടുത്തെ അറിഞ്ഞു സ്നേഹിച്ചു അവിടുത്തെ പ്രമാണങ്ങളനുസരിച്ചു ജീവിച്ചു ദൈവത്തെ പ്രാപിക്കുകയാണ് അവന്റെ പ്രഥമ കടമ. അവൻ ദൈവാന്വേഷിയുമാണ്. ദൈവത്തെ…

എരിഞ്ഞു ചാമ്പലായില്ല

"അങ്ങ് ഞങ്ങളുടെകൂടെ വരണമേ" എന്ന് അപേക്ഷിച്ച മോശയോട് കർത്താവു പറയുന്നു: "ഇതാ ഞാനൊരു ഉടമ്പടി ചെയുന്നു ലോകത്തിലൊരിടത്തും ഒരു ജനതയുടെ ഇടയിലും നടന്നിട്ടില്ലാത്ത തരം അത്ഭുതങ്ങൾ നിന്റെ…

ആ മുഖത്ത് നിന്ന് കണ്ണ് പറിക്കാതിരിക്കുക

"ദൈവമേ അവിടുത്തെ തിരുവിഷ്ടം നിറവേറ്റാൻ ഇതാ, ഞാൻ വന്നിരിക്കുന്നു" (ഹെബ്രാ. 10 :7 ) സുഖ, ദുഃഖ, സന്തോഷ, സന്താപ, സമ്പത്, ദാരിദ്ര്യങ്ങളിലെല്ലാം നമ്മുടെ മനസ്സിൽ ഓടിവരേണ്ടതും…

ചേർത്തുപിടിക്കും

സഹനങ്ങളിലൂടെ വിശുദ്ധികരിക്കപ്പെട്ട ഹൃദയങ്ങളിൽ ദൈവം (പരി. ത്രിത്വം ) വാസം ഉറപ്പിക്കുന്നു. പക്ഷേ,ഈ സാഹചര്യത്തിൽ പോലും ആത്മാവ് വളരെയധികം ബുദ്ധിമുട്ടുകൾ ഏറ്റെടുക്കേണ്ടി വരും. ഉന്നത ശ്രേണിയിൽ ഉറച്ചുനിൽക്കാൻ…

കരുതലും കരുണയും

യേശു കഫര്‍ണാമില്‍ പ്രവേശിച്ചപ്പോള്‍ ഒരു ശതാധിപന്‍ അവന്റെ അടുക്കല്‍ വന്ന്‌യാചിച്ചു: കര്‍ത്താവേ, എന്റെ ഭൃത്യന്‍ തളര്‍വാതം പിടിപെട്ട്‌ കഠിനവേദന അനുഭവിച്ച്‌, വീട്ടില്‍ കിടക്കുന്നു. യേശു അവനോടു പറഞ്ഞു:…

കൃപയുടെ പരമ്പര

കർത്താവ് ഒരു ആത്മാവിനെ വിശുദ്ധീകരിച്ച് അതുമായി ഗാഡ ബന്ധത്തിൽ ആവുമ്പോൾ തന്റെ സകല ആന്തരിക കഴിവുകളും ഉപയോഗിച്ച് അത് ദൈവത്തെ പ്രാപിക്കാൻ ശ്രമിക്കും. എങ്കിലും അതിന് സ്വയമേ…

error: Content is protected !!