Bible Chinthakal

യുക്തികൊണ്ട് ദൈവത്തെ അറിയാൻ കഴിയും

അദൃശ്യനായ ദൈവത്തെ അറിയുകയെന്നത് മനുഷ്യ മനസ്സിനെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണ്. അനേകരെ അത് വിരട്ടി ഓടിക്കുന്നു. ചിലർ ദൈവത്തെ അറിയാൻ ആഗ്രഹിക്കാത്തതിന്റെ കാരണമിതാണ്; അവർക്കു തങ്ങളുടെ ജീവിതത്തിനു മാറ്റം വരുത്തേണ്ടിവരും. ദൈവത്തെ ക്കുറിച്ചുള്ള ചോദ്യം ഉത്തരം പറയാനാവാത്തതായതുകൊണ്ട് അർത്ഥശൂന്യമാണെന്നു പറയുന്നവർ തനിക്കുവേണ്ടി കാര്യങ്ങൾ നിസ്സാരമാക്കുകയാണ് മനുഷ്യരായ നമ്മൾ പരിമിതരാണ്. ദൈവത്തിന്റെ അനന്തമഹത്വം പരിമിതമായ മാനുഷികാശയങ്ങളിൽ ഒതുങ്ങുന്നില്ല. എന്നാലും ദൈവത്തെപ്പറ്റി ശരിയായി പറയാൻ നമുക്ക് കഴിയും ദൈവത്തെപ്പറ്റി എന്തെങ്കിലും പറയണമെങ്കിൽ നാം അപൂർണമായ ബിംബങ്ങളും പരിമിതമായ ആശയങ്ങളും ഉപയോഗിക്കുന്നു. അതു കൊണ്ട്, നമ്മുടെ ഭാഷ ദൈവത്തിന്റെ മഹത്ത്വത്തോടു തുല്യമല്ലെന്ന വ്യവസ്ഥയ്ക്കു വിധേയമാണ് നാം പറയുന്നതെന്തും. അതിനാൽ, ദൈവത്തെക്കുറിച്ചുള്ള നമ്മുടെ ഭാഷ സ്ഥിരം വിശുദ്ധമാക്കുകയും വളർത്തുകയും വേണം. "ഇത്തരം കാര്യങ്ങളിൽ സത്യമായിരിക്കരുതെന്ന് ഒരുവൻ ആഗ്രഹിക്കുന്ന കാര്യം തെറ്റാണെന്നോ സംശയാസ്പദമെങ്കിലുമോ ആണെന്നോ ചിന്തിക്കാൻ സ്വയം നിർബന്ധിക്കുന്നു. അതാണു സംഭവിക്കുന്നത്. (പീയൂസ് 12-ാമൻ…

More

ശക്തനും ധീരനുമായിരിക്കുക

വാഗ്‌ദത്ത ഭൂമിയിലേക്ക് ദൈവജനത്തെ നയിക്കുന്നതിനോ അവിടെ കാലുകുത്തുന്നതിനുപോലുമോ ദൈവം മോശയെ അനുവദിച്ചില്ലല്ലോ. ദൂരെ നിന്ന് ദേശം നോക്കിക്കാണാൻ അദ്ദേഹത്തിന് സാധിച്ചുള്ളൂ. എന്നാൽ വാഗ്ദാനങ്ങളിൽ വിശ്വസ്തനായ ദൈവം വാഗ്‌ദത്ത…

സകലരെയും ഉൾക്കൊള്ളുന്ന സ്നേഹം

ഈശോയുടെ വംശാവലിയിൽ ഇടം ലഭിച്ച ഒരു വിജാതീയ സ്ത്രീയാണ് ജോഷ്വാ 2 ൽ നാം കാണുന്ന റഹാബ്. അവൾ നല്ലവളായിരുന്നു. കനാൻ ദേശം രഹസ്യ നിരീക്ഷണം നടത്താൻ…

നീ എന്റെ യുദ്ധം നയിക്കണമേ

ഇസ്രായേൽ ജനം ദൈവത്തിന്റെ പരിപാലന ആവോളം നുകർന്നവരാണ്. അബ്രാമിനെ അവിടുന്ന് വിളിച്ചു വേർതിരിച്ചു, സ്വന്തമാക്കി. സമയത്തിന്റെ പൂർണതയിൽ അവനെ എബ്രഹാം, ജനതകളുടെ പിതാവ്, ആക്കി. "ഞാൻ നിന്നെ…

അനുസരണത്തിനു അനുഗ്രഹങ്ങൾ

നിയ. 28:1-14നിന്റെ ദൈവമായ കര്‍ത്താവിന്റെ വാക്കുകേട്ട് ഇന്നു ഞാന്‍ നിനക്കു നല്‍കുന്ന കല്‍പനകളെല്ലാം സൂക്ഷ്മമായി പാലിക്കുമെങ്കില്‍ അവിടുന്ന് നിന്നെ ഭൂമിയിലെ മറ്റെല്ലാ ജനതകളെയുംകാള്‍ ഉന്നതനാക്കും.അവിടുത്തെ വചനം ശ്രവിച്ചാല്‍…

പ്രഥമ വിവാഹാലോചനയും വധുവിനെ കണ്ടെത്തലും

അനുസരണത്തിന്റെ, അതും ദൈവത്തോടുള്ള അനുസരണത്തിന്റെ, അത്യുദാത്ത മാതൃകയാണ് എബ്രഹാം. തന്മൂലം, എല്ലാ കാര്യങ്ങളിലും കർത്താവു അവനെ അനുഗ്രഹിച്ചുകൊണ്ടിരുന്നു. മകൻ ഇസഹാക്കിനു ഭാര്യയെ കണ്ടെത്തുന്ന കാര്യത്തിലും അവൻ സവിശേഷമാംവിധം…

അനന്യ ബലി

അബ്രാഹത്തിന്റെ വിശ്വാസത്തിന്റെ, അതിൽ നിന്നുരുത്തിരിയുന്ന അനുസരണത്തിന്റെ മാറ്റുരയ്ക്കുന്ന ഒരു കാര്യം ആ വിശിഷ്ടജീവിതത്തിൽ സംഭവിക്കുന്നു. ദൈവം അബ്രാഹത്തെ പരീക്ഷിക്കുന്നു. അവിടുന്ന് കൽപ്പിക്കുന്നു: "നീ സ്നേഹിക്കുന്ന നിന്റെ ഏക…

കർത്താവിൽ ആശ്രയിക്കുക

കർത്താവിൽ പൂർണഹൃദയത്തോടെ വിശ്വാസമർപ്പിക്കുക; സ്വന്തം ബുദ്ധിയെ ആശ്രയിക്കുകയുമരുത്. നിന്റെ എല്ലാ പ്രവൃത്തികളും ദൈവവിചാരത്തോടെയാകട്ടെ; അവിടുന്ന് നിനക്ക് വഴി തെളിച്ചുതരും. ജ്ഞാനിയെന്നു സ്വയം ഭവിക്കരുത്; കർത്താവിനെ ഭയപ്പെട്ട് തിൻമയിൽ…

കരുണാമയനും പ്രാർത്ഥനയ്ക്ക് ഉത്തരം നൽകുന്നവനും

മമ്രേയുടെ ഓക്കുമരത്തിനു സമീപം കർത്താവു (മൂന്നാളുകൾ എന്നാൽ ഏകസ്വരൂപത്തിൽ) അബ്രാഹത്തിനു വീണ്ടും പ്രത്യക്ഷനാകുന്നു. അബ്രാഹത്തിന്റെ സൽക്കാരം സസന്തോഷം സ്വീകരിച്ചു സംതൃപ്തനാവുന്നു. അനന്തരം കർത്താവു പറയുന്നു: "വസന്തത്തിൽ ഞാൻ…

ഉത്തമ സുഹൃത്ത്

ദൈവം മനുഷ്യന്റെ സൃഷ്ട്ടാവും കർത്താവും രക്ഷകനും പരിപാലകനും മാത്രമല്ല, യഥാർത്ഥത്തിൽ അവന്റെ സ്നേഹിതനുമാണ്. ആദവും ഹവ്വയുമായി ഏദനിൽ ഉലാത്തുവാൻ ഉടയവൻ സായംകാലങ്ങളിൽ എത്തുമായിരുന്നു (ഉല്പ. 3:8). നീതിമാനായ…

മക്കൾ നല്ലവരാകാൻ

രാത്രിയിൽ, യാമങ്ങളുടെ ആരംഭത്തിൽ, എഴുന്നേറ്റ് ഉറക്കെ നിലവിളിക്കുക. കർത്താവിന്റെ സന്നിധിയിൽ ജലധാരപോലെ നിന്റെ ഹൃദയത്തെ ചൊരിയുക. നാൽക്കവലകളിൽ വിശന്നു തളർന്നു വീഴുന്ന നിന്റെ മക്കളുടെ ജീവനുവേണ്ടി നീ…

ആയിരം തലമുറ വരെ കരുണ

ഉത്ഭവ പാപം (ആദിമാതാപിതാക്കളിൽ നിന്ന് പരമ്പരാഗതമായി മാനവകുലത്തിന് കൈവന്ന പാപം) മൂലം ഭൂമിയിൽ മനുഷ്യന്റെ ദുഷ്ടത വര്ധിച്ചുകൊണ്ടിരുന്നു. അവന്റെ ഹൃദയത്തിലെ ചിന്തയും ഭാവനയും എപ്പോഴും ദുഷിച്ചത് മാത്രമായി…

കദന കഥ രണ്ടാം രംഗം

സൃഷ്ടികർമ്മമാകുന്ന ഡിവൈൻ കോമേഡിയുടെ  ഒന്നാം അങ്കം ഒന്നാം രംഗമാണ് നാം കഴിഞ്ഞ ദിവസം കണ്ടത്. മാലാഖമാരെ ശ്രിഷ്ട്ടിച്ചതിൽ പോലും മഹോന്നതനു മനസ്സുരുകി കരയേണ്ടിവന്നു.  പക്ഷെ ദൈവത്തിന്റെ സ്നേഹവും…

കദന കഥ മൂന്നാം രംഗം

ആദി മാതാപിതാക്കളുടെ ആദിമ സന്തതികളാണല്ലോ കായേനും ആബേലും. ഇരുവരെയും പ്രഥമ ബലിയർപ്പകാരായി കരുതാം. കായേന്റെ അർപ്പണത്തിന്റെ അപൂര്ണതമൂലം അവന്റെ ബലി ദൈവത്തിനു സ്വീകാര്യമായില്ല. ആബെലോ, തന്റെ ആത്മസമർപ്പണത്തിന്റെ…

എപ്പോഴും ദൈവത്തിൽ ആശ്രയിക്കുക

ദൈവത്തിൽ ആശ്രയിക്കുന്നവർ വീണ്ടും ശക്തി പ്രാപിക്കും; അവർ കഴുകന്മാരെപ്പോലെ ചിറകടിച്ചുയരും. അവർ ഓടിയാലും ക്ഷീണിക്കുകയില്ല; നടന്നാൽ തളരുകയുമില്ല. (ഏശ. 40:31) മനുഷ്യനിൽ ആശ്രയിക്കുന്നതിനേക്കാൾ കർത്താവിൽ അഭയം തേടുന്നതു…

സച്ചിദാനന്ദന്റെ കദനകഥ ഒന്നാം ഭാഗം

ഷെവ. ഐ.സി. ചാക്കോ ക്രിസ്തുവിനു സഹസ്ര നാമങ്ങൾ നല്കിയിട്ടുണ്ടല്ലോ. അവയിൽ ഒന്നാണ് സച്ചിദാനന്ദൻ = സത് (സത്യം) + ചിത് (ആത്മാവ്) + ആനന്ദ.ദൈവം സ്നേഹമാണ്, സത്യമാണ്,…

എനിക്ക് നല്കാൻ തക്കവിധം

ഉല്പ 17:1-8അബ്രാമിനു തൊണ്ണൂറ്റൊമ്പതു വയസ്സായപ്പോള്‍ കര്‍ത്താവു പ്രത്യക്ഷപ്പെട്ട് അവനോടരുളിച്ചെയ്തു: സര്‍വശക്തനായ ദൈവമാണ് ഞാന്‍; എന്റെ മുമ്പില്‍ വ്യാപരിക്കുക; കുറ്റമറ്റവനായി വര്‍ത്തിക്കുക.നീയുമായി ഞാന്‍ എന്റെ ഉടമ്പടി സ്ഥാപിക്കും. ഞാന്‍…

പുതു ജീവിതം

അബ്രാമിന് 99 വയസായപ്പോൾ കർത്താവു അവനു വീണ്ടും പ്രത്യക്ഷപെട്ടു.  അവിടുന്ന് അവനോടു പറഞ്ഞു: സർവശക്തനായ ദൈവമാണ് ഞാൻ; എന്റെ മുൻപിൽ വ്യാപാരിക്കുക; കുറ്റമറ്റവനായി വർത്തിക്കുക. നീയുമായി ഞാൻ…

സഹനത്തിലൂടെ അനുസരണം

നോഹിന്റെ മൂന്നു പുത്രന്മാരിൽ ഒരാളായ ശേമിന്റെ സന്തതിപരമ്പരയിൽ ഒരാളാണ് നാഹോർ. അയാളുടെ മകനാണ് തേരഹ്.തേരഹിന്റെ പുത്രന്മാരാണ് അബ്രാം, നാഹോർ, ഹരൻ എന്നിവർ. ഹരന്റെ പുത്രനാണ് ലോത്. അബ്രാം…

സർവോൽകൃഷ്ടം

സോദോമിലെയും ഗൊമോറയിലെയും ചില രാജാക്കന്മാർ അബ്രാമിന്റെ സോദരസുതനായ ലോത്തിനെ അവന്റെ സ്വത്തുക്കളോടൊപ്പം ബന്ധിതനാക്കി കൊണ്ടുപോയി. രക്ഷപെട്ട ഒരുവൻ ചെന്ന് അബ്രാമിനെ വിവരമറിയിച്ചു. സഹോദരൻ തടവിലാക്കപ്പെട്ടു എന്ന് കേട്ടപ്പോൾ…

വാഗ്ദാനങ്ങളിൽ വിശ്വസ്തൻ, വിശ്വസിക്കുക

അബ്രാമിന് ദർശനത്തിൽ കർത്താവിന്റെ അരുളപ്പാടുണ്ടായി. അബ്രാം, നീ ഭയപ്പെടേണ്ട. ഞാൻ നിനക്ക് പരിചയാണ്‌. നിന്റെ പ്രതിഫലം വളരെ വലുതായിരിക്കും. അബ്രാം ചോദിച്ചു; കർത്താവായ ദൈവമേ, സന്താനങ്ങളില്ലാത്ത എനിക്ക്…

error: Content is protected !!