ജഡികഭിലാഷങ്ങൾ മരണത്തിലേക്ക്

Fr Joseph Vattakalam
5 Min Read

മരണ നിമിഷമെങ്കിലും ഈശോമിശിഹായോട് ഐക്യപ്പെട്ടി രിക്കുന്നവർക്ക് ശിക്ഷാവിധി ഇല്ല (റോമാ 8: 11 ). എന്തെന്നാൽ അവിടുന്നിലുള്ള ജീവാത്മാവിന്റെ നിയമം മശിഹായുമായി ഐക്യപ്പെട്ട് ജീവിക്കുന്നവരെ പാപത്തിന്റെയും മരണത്തിന്റെയും നിയമത്തിൽനിന്ന് സ്വതന്ത്രരാക്കിയിരിക്കുന്നു. അതുകൊണ്ട് ക്രിസ്തുശിഷ്യൻ ഇനി ശരീരത്തിന്റെ പ്രവണതകൾക്കനുസരിച്ച് ജീവിക്കരുത്. പകരം ആത്മാവിന്റെ പ്രചോദനം അനുസരിച്ചു ജീവിക്കണം. ജഡികഭിലാഷങ്ങൾ മരണത്തിലേക്ക് നയിക്കുന്നു; ആത്മീയഭിലാഷങ്ങൾ ജീവനിലേക്കും സമാധാനത്തിലേക്കും. ജഡിക താൽപര്യങ്ങളിൽ മുഴുകി ജീവിക്കുന്ന മനസ്സ് ദൈവത്തിന്റെ ശത്രുവാണ്; സാത്താന്റെ മിത്രവും. ലോകത്തോടുള്ള മൈത്രി ദൈവത്തോടുള്ള ശത്രുതയാണ്.

സഹനത്തിന് ദൗത്യം സ്വർഗ്ഗത്തിന്റെ ദൂത് നമ്മെ അറിയി ക്കുകയാണ്. പ്രഭാഷകന്റെ ചിന്തോദ്ദീപകമായ ഉപദേശം ഇവിടെ ഏറെ പ്രസക്തമാണ്.എന്റെ മകനേ, നീ കര്‍ത്തൃശുശ്രൂഷയ്‌ക്ക്‌ ഒരുമ്പെടുന്നെങ്കില്‍ പ്രലോഭനങ്ങളെ നേരിടാന്‍ ഒരുങ്ങിയിരിക്കുക.

നിന്റെ ഹൃദയം അവക്രവും അചഞ്ചലവുമായിരിക്കട്ടെ;ആപത്തില്‍ അടി പതറരുത്‌.

അവിടുത്തോട്‌ വിട്ടകലാതെ ചേര്‍ന്നു നില്‍ക്കുക; നിന്റെ അന്ത്യദിനങ്ങള്‍ ധന്യമായിരിക്കും.

വരുന്ന ദുരിതങ്ങളെല്ലാം സ്വീകരിക്കുക;ഞെരുക്കുന്ന ദൗര്‍ഭാഗ്യങ്ങളില്‍ശാന്തത വെടിയരുത്‌.

എന്തെന്നാല്‍, സ്വര്‍ണം അഗ്‌നിയില്‍ശുദ്‌ധിചെയ്യപ്പെടുന്നു;സഹനത്തിന്റെ ചൂളയില്‍ കര്‍ത്താവിനുസ്വീകാര്യരായ മനുഷ്യരും.

കര്‍ത്താവില്‍ ആശ്രയിക്കുക. അവിടുന്ന്‌ നിന്നെ സഹായിക്കും.നേരായ മാര്‍ഗത്തില്‍ ചരിക്കുക;കര്‍ത്താവില്‍ പ്രത്യാശ അര്‍പ്പിക്കുക.

കര്‍ത്താവിന്റെ ഭക്‌തരേ, അവിടുത്തെകരുണയ്‌ക്കുവേണ്ടി കാത്തിരിക്കുവിന്‍;വീഴാതിരിക്കാന്‍ വഴി തെറ്റരുത്‌.

കര്‍ത്താവിന്റെ ഭക്‌തരേ, അവിടുത്തെ ആശ്രയിക്കുവിന്‍;പ്രതിഫലം ലഭിക്കാതിരിക്കുകയില്ല.

കര്‍ത്താവിന്റെ ഭക്‌തരേ, ഐശ്വര്യവും നിത്യാനന്‌ദവുംഅനുഗ്രഹവും പ്രതീക്‌ഷിക്കുവിന്‍.

കഴിഞ്ഞതലമുറകളെപ്പറ്റി ചിന്തിക്കുവിന്‍;കര്‍ത്താവിനെ ആശ്രയിച്ചിട്ട്‌ ആരാണ്‌ ഭഗ്‌നാശനായത്‌?കര്‍ത്താവിന്റെ ഭക്‌തരില്‍ ആരാണ്‌പരിത്യക്‌തനായത്‌?അവിടുത്തെ വിളിച്ചപേക്‌ഷിച്ചിട്ട്‌ആരാണ്‌ അവഗണിക്കപ്പെട്ടത്‌?

കര്‍ത്താവ്‌ ആര്‍ദ്രഹൃദയനുംകരുണാമയനുമാണ്‌.അവിടുന്ന്‌ പാപങ്ങള്‍ ക്‌ഷമിക്കുകയുംകഷ്‌ടതയുടെ ദിനങ്ങളില്‍രക്‌ഷയ്‌ക്കെത്തുകയും ചെയ്യുന്നു.

പ്രഭാഷകന്‍ 2 : 1-11

ഈ വചന ഭാഗത്തോട് ചേർത്തുവായിക്കേണ്ടതാണ് ദുരിതങ്ങള്‍ എനിക്കുപകാരമായി; തന്‍മൂലംഞാന്‍ അങ്ങയുടെ ചട്ടങ്ങള്‍ അഭ്യസിച്ചുവല്ലോ.

ആയിരക്കണക്കിനു പൊന്‍വെള്ളിനാണയങ്ങളെക്കാള്‍ അങ്ങയുടെ വദനത്തില്‍ നിന്നു പുറപ്പെടുന്ന നിയമമാണ്‌ എനിക്ക്‌ അഭികാമ്യം.

അവിടുത്തെ കരം എനിക്കു രൂപം നല്‍കി;അങ്ങയുടെ കല്‍പനകള്‍ പഠിക്കാന്‍എനിക്ക്‌ അറിവു നല്‍കണമേ!

അങ്ങയുടെ ഭക്‌തര്‍ എന്നെ കണ്ടുസന്തോഷിക്കും; എന്തെന്നാല്‍, ഞാന്‍ അങ്ങയുടെ വചനത്തില്‍ പ്രത്യാശയര്‍പ്പിച്ചു.

കര്‍ത്താവേ, അങ്ങയുടെ വിധികള്‍ന്യായയുക്‌തമാണെന്നുംവിശ്വസ്‌തതമൂലമാണ്‌ അവിടുന്ന്‌എന്നെ കഷ്‌ടപ്പെടുത്തിയതെന്നും ഞാനറിയുന്നു.

ഈ ദാസന്‌ അങ്ങു നല്‍കിയവാഗ്‌ദാനമനുസരിച്ച്‌ അങ്ങയുടെകാരുണ്യം എന്നെ ആശ്വസിപ്പിക്കട്ടെ!

ഞാന്‍ ജീവിക്കുന്നതിനുവേണ്ടി അങ്ങയുടെ കാരുണ്യം എന്റെ മേല്‍ ചൊരിയണമേ!അങ്ങയുടെ നിയമത്തിലാണ്‌ എന്റെ ആനന്‌ദം.

സങ്കീര്‍ത്തനങ്ങള്‍ 119 : 71-77.

സഹന വേളകളിൽ സഹന ദാസൻ കർത്താവിനോടു പ്രാർത്ഥിക്കുകയും ആലോചന ചോദിക്കുകയും വേണം. ഏശയ്യായുടെ അവിടുന്ന് അരുളിച്ചെയ്യുന്നു.നിന്റെ വിമോചകനും ഇസ്രായേലിന്റെ പരിശുദ്‌ധനുമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: നിനക്ക്‌ നന്‍മയായുള്ളത്‌ പഠിപ്പിക്കുകയും നീ പോകേണ്ട വഴിയിലൂടെ നിന്നെ നയിക്കുകയും ചെയ്യുന്ന നിന്റെ ദൈവമായ കര്‍ത്താവ്‌ ഞാനാണ്‌.

നീ എന്റെ കല്‍പനകള്‍ അനുസരിച്ചിരുന്നെങ്കില്‍, നിന്റെ സമാധാനം നദിപോലെ ഒഴുകുമായിരുന്നു; നീതി കടലലകള്‍പോലെ ഉയരുമായിരുന്നു;

നിന്റെ സന്തതികള്‍ മണല്‍പോലെയും വംശം മണല്‍ത്തരിപോലെയും ആകുമായിരുന്നു; അവരുടെ നാമം എന്റെ മുന്‍പില്‍ നിന്ന്‌ ഒരിക്കലും വിച്‌ഛേദിക്കപ്പെടുകയോ നശിക്കുകയോ ഇല്ലായിരുന്നു.

ബാബിലോണില്‍ നിന്നു പുറപ്പെടുക, കല്‍ദായയില്‍നിന്നു പലായനം ചെയ്യുക. ആനന്‌ദഘോഷത്തോടെ ഇതു പ്രഖ്യാപിക്കുക, പ്രഘോഷിക്കുക. കര്‍ത്താവ്‌ തന്റെ ദാസനായ യാക്കോബിനെ രക്‌ഷിച്ചുവെന്നു ഭൂമിയുടെ അതിര്‍ത്തികള്‍വരെയും വിളിച്ചറിയിക്കുക.

അവിടുന്ന്‌ മരുഭൂമിയിലൂടെ അവരെ നയിച്ചപ്പോള്‍ അവര്‍ക്കു ദാഹിച്ചില്ല; അവര്‍ക്കായി അവിടുന്ന്‌ പാറയില്‍നിന്നു ജലം ഒഴുക്കി; അവിടുന്ന്‌ പാറയില്‍ അടിച്ചു; ജലം പ്രവഹിച്ചു.

കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ദുഷ്‌ടര്‍ക്ക്‌ ഒരിക്കലും സമാധാനം ഉണ്ടാവുകയില്ല.

ഏശയ്യാ 48 : 17-22

എപ്പോഴും ദൈവഹിതം തിരിച്ചറിഞ്ഞ് തദനുസരണം പ്രവർത്തിക്കുക. ദൈവഹിതത്തിനു അനുസൃതം പ്രവർത്തിക്കുന്നവൻ ഒരു സത്യസന്ധനായ സാക്ഷി ആയിരിക്കും. അവൻ പലരുടെയും ജീവൻ രക്ഷിക്കും. ദൈവ ഭക്തിയാണ് അവന് ബലിഷ്ഠമായ ആശ്രയം. അതു ജീവന്റെ ഉറവയാണ്. മരണ കെണികളി ൽ നിന്ന് രക്ഷപെടാൻ അത് സഹായിക്കും. ജനങ്ങളുടെ ബാഹുല്യമാണ് രാജാവിന്റെ മഹത്വം സുഭാഷിതം 14 :20-28

.

ഏശയ്യ 31: 1 പ്രത്യേകം ശ്രദ്ധേയമാണ്  ,കര്‍ത്താവിനോട്‌ ആലോചന ചോദിക്കുകയോ ഇസ്രായേലിന്റെ പരിശുദ്‌ധനിലേക്കു ദൃഷ്‌ടി ഉയര്‍ത്തുകയോ ചെയ്യാതെ സഹായം തേടി ഈജിപ്‌തിലേക്കു പോവുകയും, കുതിരയില്‍ ആശ്രയിക്കുകയും രഥങ്ങളുടെ എണ്ണത്തിലും കുതിരപ്പടയാളികളുടെ കരുത്തിലും വിശ്വാസമര്‍പ്പിക്കുകയും ചെയ്യുന്നവര്‍ക്കു ദുരിതം!

ഏശയ്യാ 31 : 1

 പ്രഭാഷകന് സുദൃഢമായ വാക്കുകൾ ശ്രദ്ധിക്കുക ആദിയില്‍ കര്‍ത്താവ്‌ മനുഷ്യനെ സൃഷ്‌ടിച്ചു; അവനു സ്വാതന്ത്യ്രവും നല്‍കി.

മനസ്‌സുവച്ചാല്‍ നിനക്കു കല്‍പനകള്‍പാലിക്കാന്‍ സാധിക്കും;വിശ്വസ്‌തതാപൂര്‍വം പ്രവര്‍ത്തിക്കണമോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത്‌ നീയാണ്‌.

അഗ്‌നിയും ജലവും അവിടുന്ന്‌നിന്റെ മുമ്പില്‍ വച്ചിരിക്കുന്നു;ഇഷ്‌ടമുള്ളത്‌ എടുക്കാം.

ജീവനും മരണവും മനുഷ്യന്റെ മുമ്പിലുണ്ട്‌;ഇഷ്‌ടമുള്ളത്‌ അവനു ലഭിക്കും.

കര്‍ത്താവിന്റെ ജ്‌ഞാനം മഹോന്നതമാണ്‌;സര്‍വശക്‌തനും സര്‍വജ്‌ഞനുംആണ്‌ അവിടുന്ന്‌.

കര്‍ത്താവ്‌ തന്റെ ഭക്‌തരെ കടാക്‌ഷിക്കുന്നു;മനുഷ്യന്റെ ഓരോ പ്രവൃത്തിയുംഅവിടുന്നറിയുന്നു.

പാപം ചെയ്യാന്‍ അവിടുന്ന്‌ആരോടും കല്‍പിച്ചിട്ടില്ല; ആര്‍ക്കും അനുവാദം കൊടുത്തിട്ടുമില്ല.

പ്രഭാഷകന്‍ 15 : 14-20

ദൈവത്തെ ആരാധിക്കുന്നതിനു പകരം, അവിടുത്തെ തിരുഹിതം നിറവേറ്റുന്നതിന് പകരം സ്വയ ത്തെ തന്നെത്തന്നെ ആരാധിച്ചു സ്വന്തം അഭീഷ്ടങ്ങൾ  നിറവേറ്റി സർവ്വ സ്വതന്ത്രമായി ജീവിച്ച ഒരുവന്റെ ആത്മരക്ഷ അപകടത്തിലാക്കാൻ സാത്താൻ എപ്പോഴും ഗൂഢശ്രമങ്ങൾ നടത്തും.

വഴിയരികിൽ കവർച്ചക്കാർ ആക്രമിക്കപ്പെട്ട അർത്ഥ പ്രാണനായി കിടന്ന് വഴിപോക്കനെ നല്ല സമറായന്റെ ഉപമ. സഹനം രക്ഷാകരം ആണ് അത് ശിക്ഷണത്തിനു സഹായിക്കും. അതുകൊണ്ട് സഹനങ്ങൾ ദൈവം അനുവദിക്കുന്ന വ -സ്വയം വരുത്തി വയ്ക്കരുത്). സന്തോഷത്തോടെ ഏറ്റെടുക്കുക. പൗലോസിന്റെ വിഖ്യാതമായ വാക്കുകൾ ശ്രദ്ധേയമാണ്. ” നമുക്ക് വെളിപ്പെടാൻ ഇരിക്കുന്ന മഹത്വത്തോട് തുലനം ചെയ്യുമ്പോൾ ഇന്നത്തെ കഷ്ടതകൾ നിസ്സാരമാണെന്ന് ഞാൻ കരുതുന്നു (റോമാ 8 :18). പ്രത്യാശയിൽ ഉള്ള ക്രൈസ്തവ സഹന മാണ്  വാക്യങ്ങൾ വിവരിക്കുക; ഒപ്പം ഈശോയുടെ പ്രകാശിതമായ ദൈവത്തിന്റെ അനന്ത സ്നേഹം 8 :18- 29 ). നീതിമാന്റെ സഹനം പ്രത്യാശയിൽ ഉള്ള സഹനമാണ്. സങ്കീർത്തനങ്ങളിലും ജോഷ്വയും ഏശയ്യാ യിലും ഇത് ചർച്ചാവിഷയം ആകുന്നുണ്ട് (ഏശയ്യ 52:13-53:12).’ നീതിമാൻ ‘ എന്ന പദം കൊണ്ട് പൗലോസ് അർത്ഥമാക്കുന്നത് ക്രൈസ്തവരെ ആണ്. അവരാണ് പ്രത്യാശയിൽ സഹിക്കുന്നവർ. മഹതീ കാരണത്തിന് മുന്നോടിയായ സഹനം ആണിത്. ഈ സഹനം രൗദ്ര ഭാഗങ്ങൾ പോലും പ്രകടിപ്പിച്ചേക്കാം. ഇവ്വിധമുള്ള സാഹിത്യത്തിന്റെ മാതൃകകൾ പുതിയ നിയമ ഗ്രന്ഥങ്ങളിൽ മാത്രമല്ല, പഴയനിയമ ഗ്രന്ഥങ്ങളിലും ദൃശ്യമാണ്. ഇത്തരം സഹനം അഭ്യസിക്കാൻ ക്രൈസ്തവനെ പഠി പ്പി ക്കുന്നത് പരിശുദ്ധാത്മാവാണ്. ഭാവിയിൽ കൈ വരാനുള്ള മഹത്വത്തോട് തുലനം, താരതമ്യം, ചെയ്യുമ്പോൾ ഇപ്പോഴത്തെ കഷ്ടതകൾ നിസാരമാണ്.എല്ലാ ശിക്‌ഷണവും സന്തോഷപ്രദമെന്നതിനെക്കാള്‍ വേദനാജനകമായി തത്‌കാലത്തേക്കു തോന്നുന്നു. എന്നാല്‍, അതില്‍ പരിശീലിപ്പിക്കപ്പെട്ടവര്‍ക്കു കാലാന്തരത്തില്‍ നീതിയുടെ സമാധാനപൂര്‍വകമായ ഫലം ലഭിക്കുന്നു.

എല്ലാവരോടും സമാധാനത്തില്‍ വര്‍ത്തിച്ച്‌ വിശുദ്‌ധിക്കുവേണ്ടി പരിശ്രമിക്കുവിന്‍. വിശുദ്‌ധികൂടാതെ ആര്‍ക്കും കര്‍ത്താവിനെ ദര്‍ശിക്കാന്‍ സാധിക്കുകയില്ല.

ഹെബ്രായര്‍ 12 : 11-14. പ്രതീക്ഷ ക്കുള്ള ഉറപ്പ് ക്രൂശിതനും ഉത്ഥിനുമായ ഈശോമിശിഹാ തന്നെയാണ്. (ഫിലി.3:20,21) അവിടുത്തെ ആത്മാവിന്റെ സാന്നിദ്ധ്യമാണ് ഇപ്പോഴത്തെ സഹനങ്ങളെ നേരിടാൻ ക്രൈസ്തവനെ സഹായിക്കുന്നതും. 

Share This Article
error: Content is protected !!