ദുരുദ്ദേശത്തോടെയാണ് ഫരിസേയർ ഈശോയെ സമീപിക്കുന്നതെന്ന് വ്യക്തമാക്കിക്കൊണ്ട്, അവിടുന്ന് ഫരിസേയരുമായുള്ള വിവാദം ആരംഭിക്കുക . കുറ്റാരോപിക്കാൻ വേണ്ടി മാത്രമാണ് ഫരിസേയർ ദിവ്യ നാഥനെ സമീപിക്കുക (മത്താ. 12 :10 ). അർത്ഥമറിയാതെ, സാബത്ത് കൽപ്പന അക്ഷരാർത്ഥത്തിൽ ആചരിച്ചിരുന്ന തന്റെ യഹൂദ ശിഷ്യരെ സാബത്ത് കൽപ്പന കാരുണ്യത്തിന്റെ കൽപ്പനയുടെ പിന്നിലാണെന്ന് പഠിപ്പിക്കാൻ ഈശോ ഈ അവസരം പ്രയോജനപ്പെടുത്തുന്നു. ആയതിന് ആവശ്യമായിരുന്ന മാറ്റങ്ങൾ അവിടുന്ന് പാരമ്പര്യത്തിൽ വരുത്തുന്നുള്ളൂ.
മർക്കോ.8:2ൽ നാം വായിക്കുന്നു ഈശോയിൽ കുറ്റം ആരോപിക്കുന്നതിനു വേണ്ടി, സാബത്തിൽ അവിടുന്ന് രോഗശാന്തി നൽകുമോ എന്നറിയാൻ ഫരിസേയർ ഉറ്റുനോക്കി കൊണ്ടിരുന്നു “.
അതിനു ആമുഖമായി അവർ അവിടുത്തോട് ചോദിക്കുന്നു.” സാബത്തിൽ രോഗശാന്തി നൽകുന്നത് അനുവദനീയമോ? മത്താ. 12: 10. ഈശോ അവരോട് പറയുന്നു : ” നിങ്ങളിൽ ആരാണ്,തന്റെ ആട് സാബത്തിൽ കിണറ്റിൽ വീണാൽ പിടിച്ചു കയറ്റാത്തത്. ആടിനെക്കാൾ എത്രയേറെ വിലപ്പെട്ടവനാണ് മനുഷ്യൻ! സാബത്തിൽ നന്മ ചെയ്യുക അനുവദനീയമാണ്( മത്ത 12 :11- 12).
ഹരിസേയർ അംഗീകരിക്കുന്ന ഒരു തത്വമാണ്, കുഴിയിൽ വീണ ഒരാടിന്റെ ജീവൻ രക്ഷിക്കാൻ വേണ്ടി, സാബത്താചരണ നിയമം അവഗണിച്ച്, അന്നേദിവസം തന്നെ അതിനെ കുഴിയിൽ നിന്ന് പിടിച്ചു കയറ്റാമെന്നത്. സാബത്തു ലംഘിക്കാൻ വേണ്ടിയല്ല ഈശോ സൗഖ്യം നൽകിയത്. പ്രത്യുത, നിയമത്തിന്റെ ചൈതന്യം ഉൾക്കൊണ്ടുകൊണ്ട് സാബത്തിൽ നന്മ ചെയ്യാൻ കിട്ടുന്ന അവസരം പ്രയോജനപ്പെടുത്തി ആ ജീവൻ രക്ഷിക്കുക തന്നെ വേണമെന്ന് വ്യക്തമാക്കാനാണ്. ആദ്യമ ക്രൈസ്തവരുടെ ഇടയിൽ ഉണ്ടായിരുന്ന രീതിയും ഇതുതന്നെയാണ്. ദൈവം എപ്പോഴും, മനുഷ്യന്റെ നന്മ മാത്രമേ ആഗ്രഹിക്കുന്നുള്ളൂ. മറ്റു വാക്കുകൾ പറഞ്ഞാൽ സാബത്താചരണം വഴി ദൈവത്തിന് മഹത്വം നൽകുകയും മനുഷ്യന്റെ അനിവാര്യമായ ആവശ്യങ്ങൾക്കായി, താത്കാലികമായ സാബത്താചരണം ഒഴിവാക്കുന്നതും തമ്മിൽ വൈരുദ്ധ്യമില്ല. കൈ ശോഷിച്ചവനെ തത്ക്ഷണം സുഖപ്പെടുത്തുന്നത് വഴി ഈശോ തെളിയിച്ചു. നിയമത്തെ അങ്ങനെ അവിടുന്ന് കാരുണ്യത്തിന്റെ കീഴിൽ കൊണ്ടുവന്നു. ഇല്ലാതാക്കാനല്ല, പൂർത്തിയാക്കാനാണ് അവിടുന്ന് വന്നത്.
ബാഹ്യാചാരാനുഷ്ഠാനങ്ങളെക്കാൾ എത്രയോ ശ്രേഷ്ഠമാണ് ദൈവഹിതത്തോട് ചേർന്ന് നിൽക്കുന്ന ആന്തരികമായ ആരാധന എന്നു നാഥൻ സ്പഷ്ടമായി പഠിപ്പിക്കുകയായിരുന്നു. ഈശോയുടെ മഹാ പ്രഖ്യാപനം ശ്രദ്ധിക്കുക :” കർത്താവേ,കർത്താവേ, എന്ന് എന്നോട് വിളിച്ചപേക്ഷിക്കുന്നവനല്ല, എന്റെ സ്വർഗ്ഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനാരോ അവനാണ് സ്വർഗ്ഗരാജ്യത്തിൽ
പ്രവേശിക്കുക “(മത്താ.7:21).
ദൈവം തന്റെ പിതാവ് ആണെന്നും ആ പിതാവിന്റെ പുത്രനായ താനും ദൈവമാണെന്നും അർത്ഥശങ്കിക്കിടമില്ലാത്ത വിധം ഈശോ വീണ്ടും വ്യക്തമാക്കുന്നു. തന്റെ ദൈവികാധികാരം ഉപയോഗിച്ചാണ് അവിടുന്ന്,സാബത്താചാരണ നിയമത്തെ കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും പരിധിയിലേക്ക് കൊണ്ടുവന്നത്. തന്റെ ദൈവികാധികാരത്തിന്റെ അടിസ്ഥാനം പലതാണ്.
- അവിടുന്ന് ദാവീദ് വംശജനാണ്.
- ദൈവാലയത്തെക്കാൾ വലിയവനാണ്.
- താൻ സാബത്തിന്റെ അധിപനായ മനുഷ്യ പുത്രനാണ് [ സാക്ഷാൽ ദൈവവും സാക്ഷാൽ മനുഷ്യനുമായ അവിടുന്ന് സാബത്തിന്റെ അധിപനായ ‘മനുഷ്യ പുത്രനാണെന്ന് ദാനിയേൽ പ്രവചിച്ചിരുന്നതാണ്.
നിശാദര്‍ശനത്തില്‍ ഞാന്‍ കണ്ടു, ഇതാ, വാനമേഘങ്ങളോടുകൂടെ മനുഷ്യപുത്രനെപ്പോലെ ഒരുവന് വരുന്നു. അവനെ പുരാത നനായവന്റെ മുന്പില് ആനയിച്ചു.
എല്ലാ ജനതകളും ജനപദങ്ങളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന് ആധിപത്യവും മഹ ത്വവും രാജത്വവും അവനു നല്കി. അവന്റെ ആധിപത്യം ശാശ്വതമാണ്; അത് ഒരിക്കലും ഇല്ലാതാവുകയില്ല. അവന്റെ രാജത്വം അനശ്വരമാണ്. ദാനിയേല്‍ 7 : 13-14