അടിസ്ഥാനം

Fr Joseph Vattakalam
1 Min Read

 മനുഷ്യന്റെ ആഗ്രഹമോ പ്രയത്നമോ അല്ല ദൈവത്തിന്റെ കരുണയാണ് എല്ലാറ്റിനും അടിസ്ഥാനം. റോമാ 9 :15 ലാണ് പൗലോസ് ഇക്കാര്യം വ്യക്തമാക്കുന്നത്. കാളകുട്ടിയെ  ആരാധിക്കുകയെന്ന ഏറ്റവും മ്ലേച്ഛമായ പാപം ചെയ്തവരിൽ പോലും ചിലരോട് ദൈവം കരുണ കാണിച്ചു. കരുണയെ  സൂചിപ്പിക്കുന്ന ” എലെയോസ്‌ “എന്ന നാമ  രൂപവും “എലെയോ ” എന്നാ ക്രിയാരൂപവും റോമ 9: 11 അദ്ധ്യായങ്ങളിലെ മുഖ്യപ്രമേയം ആണ് 9:15,16  18:23;  11:30,32). ദൈവം ചില വലിയ പാപികളോട് കരുണ കാണിക്കുന്നത് തന്റെ ശക്തി അവർക്ക് കാണിച്ചു കൊടുക്കാനും തന്റെ നാമം ലോകം മുഴുവൻ പ്രഘോഷിക്കപ്പെടുന്നതിനും  വേണ്ടിയാണ് (പുറ 9:16).  ഫറവോയുടെ അഹന്തയ്ക്ക് ഉടനടി ശിക്ഷ കൊടുക്കാതെ, തൽക്കാലത്തേക്ക് അവനു കരുണ  കൊടുക്കുന്നതാണ് പ്രസ്താവനയുടെ സന്ദർഭം. വിജാതിയരെ  ശിക്ഷിക്കുന്നതിൽ അനുവദിക്കുന്ന കാലതാമസം ദൈവ മഹത്വം വെളിപ്പെടുത്തുന്ന അവസരമാണ്( പൗലോസിന്റെ അഭിമാനം).  ഫറവോടു  കാരുണ്യം കാണിച്ചത് പോലെ അവിശ്വാസികളായ വിശ്വാസികളോടും ദൈവം കരുണ കാണിക്കും. ( റോമ 2 :4,  11: 22) ഇവിടെ ചേർത്തുവായിക്കേണ്ടതുണ്ട്.

” ദൈവത്തിന്റെ നിസ്സീമമായ കരുണയും സഹിഷ്ണുതയും ക്ഷമയും നീ നിസാരം ആക്കുകയാണോ? ഇവ ഒരിക്കലും നിസ്സാരമാക്കരുത് എന്ന്  സൂചന.

11 :22ൽ  ഈ ആശയം തന്നെയാണ് വ്യക്തമാക്കുക. ” അതുകൊണ്ട് ദൈവത്തിന്റെ കാരുണ്യവും  കാഠിന്യവും നിന്റെ ശ്രദ്ധയിലിരിക്കട്ടെ, വീണവനോട് (അനുതപിച്ച് മാനസാന്തരപ്പെടുന്നില്ലെങ്കിൽ) കാഠിന്യവും, ദൈവത്തിന്റെ കൃപയിൽ നിലനിന്നാൽ നിന്നോട് കാരുണ്യം അവിടുന്ന് കാണിക്കും”. കാരുണ്യം ക്രോധവും  തമ്മിലുള്ള

” ചെമ്മരിയാടുകളും  കോലാടുകളും” ( മത്താ 25 :31 – 44) തമ്മിലുള്ള വിഭജനം ഉറപ്പാണ്. എന്നാൽ വേർതിരിവിന്റെ സമയത്ത് പോലും അനുതപിക്കാനും മാനസാന്തരപെടാനുമുള്ള അവസരം ദൈവം നിഷേധിക്കുകയില്ല. ദൈവകാരുണ്യത്തിന്റെ കാല വിളംബരമാണ് ഇത് സാധ്യമാക്കുക.

Share This Article
error: Content is protected !!