1170 ഡിസംബർ 29ന് സ്വന്തം കത്തീഡ്രലിൽ വെച്ച് രാജകിങ്കരന്മാർ ക്രൂരമായി വധിച്ച കന്റർ ബെറി ആർച്ച് ബിഷപ്പ് ആയിരുന്നു വിശുദ്ധ തോമസ് ബെക്കറ്റ് (1117-1170). മാതാപിതാക്കൾ മകനെ ദൈവത്തിൽ വളർത്തി. ഓക്സ്ഫഡിലും പാരീസിലും പഠിച്ചു. ഒരിക്കൽ വെള്ളത്തിൽ വീണ് എങ്കിലും ദൈവത്തിന്റെ പ്രത്യേക അനുഗ്രഹത്താൽ രക്ഷപ്പെട്ടു. അന്ന് മുതൽ പ്രാർത്ഥനയുടെ ഉപവാസത്തിലും മുഴുകി ദൈവത്തോട് കൂടുതൽ അടുത്തു.
1161ൽ അന്നു വാണിരുന്ന കാന്റർബെറി ആർച്ചുബിഷപ് മരിച്ചപ്പോൾ ഹെൻട്രി II ബെക്കറ്റിന് ആർച്ച് ബിഷപ്പായി നിയമിച്ചു. ആരംഭം തന്നെ കല്ലു ക ടിയിൽ ആയിരുന്നു. രാജാവിന് ഉണ്ടായിരുന്ന ദുരുദ്ദേശങ്ങൾ ബെക്കറ്റ് അറിഞ്ഞിരുന്നു. അദ്ദേഹം പറഞ്ഞു : എനിക്ക് അങ്ങയുടെ ഉദ്ദേശങ്ങൾ അറിയാം. ആർച്ച് ബിഷപ്പ് എന്നനിലയിൽ അങ്ങയുടെ അവകാശവാദങ്ങൾ ഞാൻ
എതിർക്കും “. താമസിയാതെ രാജാവുമായി അദ്ദേഹത്തിന് ഏറ്റുമുട്ടേണ്ടി വന്നു. അതിരൂപതയുടെ പണമെല്ലാം അയാൾ പിഴിഞ്ഞെടുത്തു. വൈദികരുടെ ന്യായമായ അവകാശങ്ങൾ അയാൾ എതിർത്തു. ബക്കറ്റ് സ്വമേധയാ ഫ്രാൻസിസിൽ വിപ്രവാസിയായി. ആ തക്കം നോക്കി രാജാവ് ആർച്ച് ബിഷപ്പിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി. ഒരു താത്കാലിക ഒത്തുതീർപ്പ് പ്രകാരം കാന്റർബെറിലേക്ക് മടങ്ങേണ്ടി വന്ന ബെക്കറ്റിനെ ഹെൻട്രിയുടെ പ്രേരണ പ്രകാരം നാലു യോദ്ധാക്കൾ കത്തീഡ്രലിൽ പ്രാർത്ഥിച്ചുകൊണ്ടിരുന്നു ആർച്ച് ബിഷപ്പിന് കുത്തി കൊലപ്പെടുത്തി..
” ദൈവത്തിനും പരിശുദ്ധ അമ്മയ്ക്കും തന്റെ ദേവാലയത്തിലെ വിശുദ്ധ മധ്യസ്ഥന്മാർക്കും വിശുദ്ധ ഡെനിസ്സിനും തന്നെയും വിശ്വാസകാര്യങ്ങൾ ഭരമേല്പിച്ചു പ്രാർത്ഥിച്ചുകൊണ്ട് അദ്ദേഹം അന്ത്യശ്വാസം വലിച്ചു. രക്തസാക്ഷിത്വം വരിച്ചു. മൂന്നുവർഷത്തിനുശേഷം രക്തസാക്ഷിയായി അദ്ദേഹം പ്രഖ്യാപിക്കപ്പെട്ടു.