ഇസ്രായേൽ ജനം ദൈവ സാന്നിധ്യം അനുഭവിച്ചത് അവിടുന്ന് ‘ കൂടാര’ത്തിൽ ഇറങ്ങി വസിക്കുന്നതിലൂടെയായിരുന്നു. അവിടുന്ന് സംസാരിക്കുന്നതും വിശുദ്ധ മേഘങ്ങൾ കൂടാരത്തിൽ താഴ്ന്നിറങ്ങുന്നതും അവർ അനുഭവിച്ചു. കൂടാരമാണ് പിൽക്കാല ദൈവാലയമായത്. ദൈവാലയം ദൈവസാന്നിധ്യം വിളിച്ചറിയിച്ചെങ്കിൽ ഇതാ ദൈവം തന്നെ ക്രിസ്തുവിൽ സകലർക്കും. സന്നിഹിതനായിരിക്കുന്നു.
ഹെബ്രായ ലേഖകൻ, ക്രിസ്തുവാകുന്ന കൂടാരത്തെ, ” മനുഷ്യ നിർമ്മിതമല്ലാത്തതും കർത്താ വിനായി സ്ഥാപിതവും കൂടുതൽ മഹനീയവും പൂർണവും സൃഷ്ടിവസ്തുക്കളിൽ പെടാത്തതുമായ സത്യകൂടാരമെന്നും അവതരിപ്പിക്കുന്നു(ഹെബ്ര 8:2;9:11). വെളിപാട് ഗ്രന്ഥം പ്രസ്താവിക്കുന്നത് ശ്രദ്ധിക്കുക :” നഗരത്തിൽ ദൈവാലയം ഞാൻ കണ്ടില്ല. എന്തുകൊണ്ടെന്നാൽ സർവ്വശക്തനും ദൈവവുമായ കർത്താവും അതിലെ
ദൈവാലയം “( വെളി.21: 22 ).
ഒരിക്കലും തകർക്കപ്പെടുകയില്ല, അത് സത്യവും നിത്യവുമായ ദൈവാരാധനയുടെ സാധ്യത നൽകുന്നതും ദൈവം മഹത്വം പ്രകീർത്തിക്കുന്നതും ദൈവസാന്നിധ്യം പൂർണ്ണതയിൽ അനുഭവവേദ്യമാകുന്നതുമായ ഈശോ മിശിഹാ സകല ദൈവാലയങ്ങളെക്കാൾ ശ്രേഷ്ഠം തന്നെ. ദൈവം ദൈവാലയത്തേക്കാൾ ശ്രേഷ്ഠമാണല്ലോ. ഈശോ സാഘോഷം ദൈവാലയം ശുദ്ധീകരിക്കുന്ന സംഭവം നമുക്ക് സുവിദിതമാണ്.” എന്റെ പിതാവിന്റെ ആലയം കച്ചവട സ്ഥലമാക്കരുത് ” എന്ന ഈശോയുടെ പ്രസ്താവന “എന്റെ നാമം പേറുന്ന ഈ ആലയം നിങ്ങൾ മോഷ്ടാക്കളുടെ ഗുഹയോ ” എന്ന ജറെമിയയുടെ ഗർജനത്തെ സ്മരണയിൽ ഉണർത്തുന്നു(ജറെ.4:11).
ഈശോയുടെ പ്രവാചക ശബ്ദത്തേക്കാൾ ഉപരി തന്റെ പുത്രത്വത്തെ (ദൈവപുത്രൻ) സൂചിപ്പിക്കുന്നതാണ് ഈ വചസ്സുകൾ. ദൈവാലയത്തെ “എന്റെ പിതാവിന്റെ ആലയം” എന്ന് വിളിക്കാൻ ദൈവപുത്രന് മാത്രമേ കഴിയൂ. എന്ത് അധികാരത്തിലാണ് ഇത് ചെയ്യുന്നത് എന്ന ചോദ്യത്തിന് അവിടുന്ന് മുൻകൂർ മറുപടി നൽകുകയായിരുന്നു ഈ വാക്കുകളിലൂടെ. സഖ.14:21ന്റെ പൂർത്തീകരണവും നാം ഇവിടെ കാണുന്നു.’ഇനിമേൽ സൈന്യങ്ങളുടെ കർത്താവിന്റെ ആലയത്തിൽ ഒരു വ്യാപാരിയും ഉണ്ടായിരിക്കില്ല”.
ജറുസലെമിലും യൂദായിലുമുള്ള കലങ്ങളെല്ലാം സൈന്യങ്ങളുടെ കര്‍ത്താവിനു വിശുദ്ധമായിരിക്കും. തന്മൂലം ബലികളര്‍പ്പിക്കുന്നവര്‍ വന്ന് അവ വാങ്ങി ബലിയര്‍പ്പി ച്ചമാംസം അവയില്‍ പാകം ചെയ്യും. ഇനിമേല്‍ സൈന്യങ്ങളുടെ കര്‍ത്താവിന്റെ ആലയത്തില്‍ ഒരു വ്യാപാരിയും ഉണ്ടായിരിക്കുകയില്ല.
സഖറിയാ 14 : 21.
മലാക്കി 3:1-3ൽ നാം വായിക്കുന്നു :” നിങ്ങൾ തേടുന്ന കർത്താവ് ഉടൻ തന്നെ തന്റെ ആലയത്തിലേക്ക് വരും…. ഉലയിൽ വെള്ളി ശുദ്ധീകരിക്കുന്നവനെപ്പോലെ അവിടുന്ന് ഉപവിഷ്ടനാകും.കർത്താവിന് യുക്തമായ ബലികളർപ്പിക്കാൻവേണ്ടി ലേവിപുത്രന്മാർ സ്വർണവും വെള്ളിയും എന്നപോലെ ശുദ്ധീകരിക്കപ്പെടും “. ഈ വചനങ്ങളുടെ പൂർത്തീകരണമാണ് ഈശോയുടെ പ്രവർത്തിയിൽ നാം കാണുക. ഏശയ്യായുടെയും ജറെ മിയയുടെയും പ്രവചനങ്ങളെ കോർത്തിണക്കി (ഏശ.56:7;ജറെ.7:11) അവന് അവരെ പഠിപ്പിച്ചു: എന്റെ ഭവനം എല്ലാ ജനതകള്‍ക്കുമുള്ള പ്രാര്‍ഥനാലയം എന്നു വിളിക്കപ്പെടും എന്ന് എഴുതപ്പെട്ടിട്ടില്ലേ? നിങ്ങള്‍ അതിനെ കവര്‍ച്ചക്കാരുടെ ഗുഹയാക്കിത്തീര്ത്തിരിക്കുന്നു.
മര്‍ക്കോസ് 11 : 17.