കർത്താവിന്റെ തിരുനാളുകളിലും പ്രധാന ഓർമ്മ തിരുനാളുകളിലും മറ്റു പ്രധാന തിരുനാളുകളിലും ചൊല്ലുന്ന പ്രാർത്ഥന ദീർഘവും വിശദാംശങ്ങൾ ഉൾക്കൊള്ളുന്നതുമാണ് .
ആഘോഷ പൂർവ്വമായ കുർബാനയിൽ “സർവ്വാധിപനാം കർത്താവേ….. ” ‘പരിപാവനമായ സർവേശ…എന്നീ കീർത്തനങ്ങൾ രണ്ടുപ്രാവശ്യം പാടിയാലും മതി. അപ്പോൾ രണ്ടാമത്തേത് ‘പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി; ആദിമുതൽ എന്നേയ്ക്കും, ആമേൻ എന്ന ത്രിത്വസ്തുതി കൂട്ടിച്ചേർത്ത് ആലപിക്കണം. പ്രസ്തുത കീർത്തനങ്ങൾ സാധാരണ കുർബാനയിൽ ഒരു പ്രാവശ്യം പാടിയാലും മതി. ആഘോഷ പൂർവ്വകമായ കുർബാനയിൽ നാല് വായനകൾ ആണുള്ളത്. മൂന്നു എങ്കിൽ ആദ്യത്തേത് പഴയ നിയമത്തിൽ നിന്ന് ആയിരിക്കണം. രണ്ടെങ്കിൽ സാമാന്യമായി ആദ്യത്തെ സുവിശേഷം ഒഴികെയുള്ള പുതിയനിയമ ഭാഗങ്ങളിൽ നിന്നാണ് എടുക്കുക. ചില സന്ദർഭങ്ങളിൽ ആദ്യ പ്രഘോഷണം പഴയനിയമത്തിൽ നിന്നും ആകാം. അവസാനത്തെ പ്രഘോഷണം എപ്പോഴും സുവിശേഷത്തിൽ നിന്നുമായിരിക്കണം. കുർബാനയിൽ ബൈബിളിൽ നിന്ന് മാത്രം ആയിരിക്കണം
സുപ്രധാനങ്ങളായ ചില ഏറ്റുപറച്ചിലുകൾ ഈ രണ്ടാമത്തെ പ്രാർത്ഥനയിൽ ഉണ്ട്.1). അങ്ങയുടെ തിരുനാമത്തിൽ ഉറച്ചു വിശ്വസിക്കുക. ശരിയായ ക്രൈസ്തവ ആധ്യാത്മികതയുടെ അടിസ്ഥാനം വിശ്വാസമാണ്. പൗലോസ് റോമാ 10 :9ൽ ഈ വസ്തുത വ്യക്തമാക്കുന്നുണ്ട്.ആകയാല്‍, യേശു കര്‍ത്താവാണ് എന്ന് അധരംകൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവ രില്‍നിന്ന് ഉയിര്‍പ്പിച്ചു എന്നു ഹൃദയത്തില്‍ വിശ്വസിക്കുകയും ചെയ്താല്‍ നീ രക്ഷപ്രാപിക്കും.റോമാ 10 : 9
ഫിറ്റിമയിലെ കുട്ടികളെ അമ്മ പഠിപ്പിച്ച പ്രാർത്ഥനയുടെ പ്രഥമഘട്ടം വിശ്വാസം ആണ്. ദൈവമേ ഈശോയെ പരിശുദ്ധാത്മാവേഞങ്ങൾ അങ്ങിൽ വിശ്വസിക്കുന്നു.ഞങ്ങൾ അങ്ങിൽ ശരണപ്പെടുന്നുഞങ്ങൾ അങ്ങയെ ആരാധിക്കുന്നു ഞങ്ങൾ അങ്ങയെ സ്നേഹിക്കുന്നു അങ്ങനെ വിശ്വസിക്കാത്തവർക്ക് വേണ്ടി അങ്ങനെ ശരണപ്പെടാത്തവർക്കുവേണ്ടി അങ്ങയെ ആരാധിക്കുന്നവർക്കു വേണ്ടി ഞങ്ങൾ അങ്ങയോട് മാപ്പപേക്ഷിക്കുന്നു. മാത്രം പോരാ, ഒരു ക്രൈസ്തവൻ വിശ്വസിച്ചാൽ സമയാസമയങ്ങളിൽ അവൻ ആ വിശ്വാസം ഏറ്റു പറയേണ്ടതുണ്ട്. ഈ ഏറ്റുപറച്ചിൽ മുഖാന്തിരമാണ് പല വിശ്വാസികളും രക്തസാക്ഷി മകുടം ചൂടിയത് ഇങ്ങനെയുള്ള ഏറ്റുപറച്ചിലുകൾ മൂലമാണ്. എത്ര എത്ര ഉദാഹരണങ്ങൾ വേണമെങ്കിലും നമുക്ക് ചരിത്രത്തിൽ കാണാൻ കഴിയും. വി. തോമസ് മൂർ, വി. ദൈവസഹയപിള്ള,വി. പോളിക്കാർപ്പസ്, വി. ലോറൻസ്, വി. മരിയ ഗൊരെത്തി, വി. ആഗ്നസ്, വി. ലൂസി, അങ്ങനെ നിരവധി പേർ. ഇപ്രകാരം ഒക്കെ ജീവിക്കാൻ സത്യം നൽകണമേ എന്നാണ്. പ്രാർത്ഥനയുടെ ആദ്യഭാഗം അഭ്യർത്ഥിക്കുന്നത് .
വിശുദ്ധ കുർബാനയിൽ പാപപരിഹാര രഹസ്യങ്ങളാണ് പരികർമ്മം ചെയ്യപ്പെടുക. സ്വീകർത്താവിന്റെ ആത്മ ശരീരങ്ങളെ ഇവ പവീത്രീകരിക്കുന്നു. വിശുദ്ധവും കറയറ്റതും ആക്കുന്നു. ദിവ്യരഹസ്യങ്ങൾ വിശുദ്ധിയോടെ പരികർമ്മം ചെയ്യാനുള്ള കൃപയാചിക്കുകയാണ് തുടർന്ന് . നിർമ്മല ഹൃദയവും വിശുദ്ധ വിചാരങ്ങളും ആയി പുരോഹിതശുശ്രൂഷ ചെയ്യാനുള്ള അനുഗ്രഹം അടുത്ത പ്രാർത്ഥനയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ദൈവം കനിഞ്ഞു നൽകിയതാണ് രക്ഷ, ആത്മരക്ഷ, എന്ന് നന്ദിയോടെ ഏറ്റുപറയുന്ന പുരോഹിതൻ ഈ രക്ഷയെ പ്രതി ദൈവത്തെ നിരന്തരം സ്തുതിക്കാനുള്ള അനുഗ്രഹം യാചിക്കുന്നു.
” പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേയ്ക്കും”.
സീറോ മലബാർ കുർബാനയിലെ ഒട്ടുമിക്ക പ്രാർത്ഥനകളും ഇപ്രകാരമാണ് അവസാനിക്കുക. ഇതിനോടനുബന്ധിച്ച് ബലിയർപ്പകർ അനുസ്മരിക്കുന്ന ചില പ്രധാന കാര്യങ്ങളുണ്ട്. പ്രധാന ത്രിത്വ (പരിശുദ്ധത്രിത്വം) കേന്ദ്രീകൃതമാണ്. ബലിയർപ്പിക്കുന്നത് നിത്യപുരോഹിതൻ എന്ന നിലയിൽ ഈശോ ആണെങ്കിലും ഓരോ പരിശുദ്ധ കുർബാനയിലും പിതാവിന്റെയും പരിശുദ്ധാത്മാവിന്റെയും സജീവസാന്നിധ്യം ഉണ്ട്. കാരണം മൂവരും സത്തയിൽ സമന്മാരാണ്. അതുകൊണ്ട് പുത്രൻ ഉള്ളിടത്ത് പിതാവും പരിശുദ്ധാത്മാവും ഉണ്ടായിരിക്കും.
പിതാവായ ദൈവത്തോടാണ് (കർത്താവായ ദൈവം) യഥാർത്ഥത്തിൽ ഈ പ്രാർത്ഥനയുടെ 3 രൂപങ്ങളും 1. ഞങ്ങളുടെ കർത്താവായ ദൈവമേ.(2)ഞങ്ങളുടെ കർത്താവായ ദൈവമേ.(3)ഞങ്ങളുടെ കർത്താവായ ദൈവമേ. ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്ന രണ്ടാമത്തെ പ്രാർത്ഥനയിൽ പരിശുദ്ധത്രിത്വം, രക്ഷ, ദൈവത്തിലുള്ള വിശ്വാസം,പരമാർത്ഥ തയോടുള്ള വിശ്വാസത്തിന്റെ ഏറ്റുപറച്ചിൽ, പുരോഹിതശുശ്രൂഷ, ബലിയുടെ എന്നേക്കുമുള്ള അസ്ഥിത്വം – ഇവ പരാമർശിക്കപ്പെടുന്നു. സാധാരണ ദിവസങ്ങളിൽ ചൊല്ലുന്ന പ്രാർത്ഥനയാണ് മൂന്നാമത്തേത്. ഇവിടെ കർത്താവായ ദൈവത്തിന്റെ മഹനീയ ത്രിത്വത്തിലെ സംപൂജ്യ മായ നാമത്തിന് സ്വർഗത്തിലും ഭൂമിയിലും എപ്പോഴും സ്തുതിയും ബഹുമാനവും കൃതജ്ഞതയും ആരാധനയും അർപ്പിക്കുന്നു. ഓരോ ബലിയും പരിശുദ്ധ ത്രിത്വത്തിനു മനുഷ്യൻ നൽകുന്ന ആരാധനയാണ്, കൃതജ്ഞ തയാണ്, വലിയ ആദരവാണ് ( ബഹുമാനം ).