ഡയോക്ലിഷനും മാക്സിമിയനും ക്രിസ്ത്യാനികൾക്കെതിരായി ഒരു വിളംബരം പ്രസിദ്ധം ചെയ്തു. അതിൻപ്രകാരം അസീസിയിലെ മെത്രാനായിരുന്ന സബിനൂസും വളരെയേറെ വൈദികരും തടവിലാക്കപ്പെട്ടു. എട്രൂരയിലെ ഗവർണർ ജയിൽ സന്ദർശിച്ചപ്പോൾ സബിനൂസ് ഒരു വിശ്വാസ പ്രകടനം നടത്തി. തൽക്ഷണം അദ്ദേഹത്തിന്റെ ഇരുകൈകളും വെട്ടി നീക്കപ്പെട്ടു. അദ്ദേഹത്തിന്റെ ഡീക്കൻ മാരായ മാർസെല്ലൂസിനെയും എക്‌സു പ്പോൻസിനെയും ഊടുപാട് പ്രഹരിക്കുകയും ഇരുമ്പാണികൾ കൊണ്ട് ശരീരമാസകലം വലിച്ചുകീറുകയും ചെയ്തു.
അന്ധനായ ഒരു കുട്ടിക്ക് കാഴ്ച നൽകിയതിനുപുറമേ ഗവർണർ ആയിരുന്ന വെനുസ്തിയാനൂസിന്റെ കണ്ണിലെ അസുഖവും സെബിനൂസ് സുഖപ്പെടുത്തി. പിന്നീട് ആ ഗവർണറും ഒരു ക്രിസ്ത്യാനിയായി രക്തസാക്ഷിത്വം വരിച്ചു. എന്നാൽ അദ്ദേഹത്തിന്റെ പിൻഗാമിയായി ഗവർണർ പദവി ഏറ്റെടുത്ത ലൂസിയൂസ് സബിനൂസിനെ സ്പോളെറ്റൊയിൽ വെച്ച് അടിച്ചു കൊല്ലാൻ വിധിച്ചു.
വിശുദ്ധ ബർണാഡ് പറയുന്നതുപോലെ” മത പീഡനം വരുമ്പോഴാണ് മനസ്സിലാവുക. കൂലിക്കാരൻ ആര് നല്ല ഇടയൻ ആര് എന്ന്. മൗനമായി സഹിക്ക എന്നതായിരിക്കണം ഒരു ക്രൈസ്തവന്റെ ആദർശം.