ആരും ഒരിക്കലും കണ്ടിട്ടില്ലാത്ത ദൈവത്തെ ലോകത്തിന് വെളിപ്പെടുത്തുന്നവൻ എന്ന നിലയിലാണ് ഈശോ ലോകത്തിലെ പ്രകാശം ആകുന്നത്. അവിടുത്തെ അക്ഷരശ: അനുസരിക്കുന്നവൻ അവിടുന്നിലൂടെ വെളിപ്പെടുത്തപ്പെട്ട ദൈവ പദ്ധതിയിലാണ് ജീവിക്കുന്നത്. അതിന് അനുസൃതമായാണ് ഞാന്‍ അവരെ അയച്ചിട്ടില്ല. കര്‍ത്താവ് അരുളിച്ചെയ്യുന്നു: ബാബിലോണില്‍ എഴുപതുവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍, ഞാന്‍ നിങ്ങളെ സന്ദര്‍ശിച്ച്, നിങ്ങളെ ഈ സ്ഥലത്തേക്കു തിരികെ കൊണ്ടുവരുമെന്നുള്ള എന്റെ വാഗ്ദാനം നിറവേറ്റും.കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസ്സിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല, ക്ഷേമത്തിനുള്ള പദ്ധതിയാണത് – നിങ്ങള്‍ക്കു ശുഭമായ ഭാവിയും പ്രത്യാശയും നല്കുന്ന പദ്ധതി.അപ്പോള്‍ നിങ്ങള്‍ എന്നെ വിളിച്ചപേക്ഷിക്കും; എന്റെ അടുക്കല്‍വന്നു പ്രാര്‍ഥിക്കും. ഞാന്‍ നിങ്ങളുടെ പ്രാര്‍ഥന ശ്രവിക്കും.നിങ്ങള്‍ എന്നെ അന്വേഷിക്കും; പൂര്‍ണഹൃദയത്തോടെ അന്വേഷിക്കുമ്പോള്‍ എന്നെ കണ്ടെണ്ടത്തും.നിങ്ങള്‍ എന്നെ കണ്ടെണ്ടത്താന്‍ ഞാന്‍ ഇടയാക്കുമെന്നു കര്‍ത്താവ് അരുളിച്ചെയ്യുന്നു. ഞാന്‍ നിങ്ങളുടെ ഐശ്വര്യം പുനഃസ്ഥാപിക്കും. ജറെമിയാ 29 : 10-14.
പത്താം വാക്യം സൂചിപ്പിക്കുന്നത് ദൈവത്തിന്റെ രക്ഷയുടെ പൂർത്തീകരണത്തെയാണ്. ദൈവത്തിന്റെ ഈ രക്ഷാകര പദ്ധതി വിളിച്ചറിയിക്കുന്ന 11,12 വാക്യങ്ങൾ വിശുദ്ധ ഗ്രന്ഥത്തിലെ തന്നെ ഏറ്റവും ഹൃദ്യതയാർന്ന വാക്യങ്ങളാണ്.
ഈശോ ലോകത്തിനു നൽകിയ വെളിപ്പെടുത്തൽ സ്വീകരിച്ച് അതിന് അനുസൃതം ജീവിക്കുന്നവർക്ക് ( രക്ഷ, സ്വർഗ്ഗം) ലഭിക്കും. അങ്ങനെ അവിടുത്തെ അനുഗമിക്കുന്നവർക്ക് അവിടുത്തെ പ്രകാശം, ജീവന്റെ പ്രകാശം, അഥവാ ജീവനിലേക്ക് നയിക്കുന്ന പ്രകാശമായി മാറാം. ഈ പ്രകാശം ദൈവിക ജീവൻ തന്നെയാണ് . ഈ ജീവൻ മനുഷ്യബുദ്ധിക്ക് അഗ്രാഹ്യവും ബാഹ്യ നേത്രങ്ങൾക്ക് അദൃശ്യവും ആണ്. അവസാനിക്കാത്ത പകലിനെ കുറിച്ചും ജീവജലത്തെ കുറിച്ചും ഉള്ള സഖറിയായുടെ പ്രവചനം (14: 6- 8 ) പുറപ്പാട് 13 :21- 22 ലെ മേഘ സ്തംഭവും അഗ്നി സ്തംഭവും ഈ പ്രകാശത്തോട് ചേർന്ന് പോകുന്നവയാണ്. ആവർത്തിക്കട്ടെ, മിശിഹായിൽ വിശ്വസിച്ച്, അവിടുന്ന് വെളിപ്പെടുത്തിയ ദൈവത്തെ അറിയുകയും സ്നേഹിക്കുകയും വെളിപ്പെടുത്തപ്പെട്ട ദൈവഹിതം വിശ്വസ്തതയോടെ നിറവേറ്റുകയും ചെയ്യുന്ന ഏവർക്കും നിത്യ ജീവൻ , നിത്യരക്ഷ, സ്വർഗ്ഗം, ഉറപ്പ്.
മനുഷ്യന്റെ രക്ഷയ്ക്കായി മാത്രം പദ്ധതി തയ്യാറാക്കുന്ന നല്ല തമ്പുരാനെ കുറിച്ചാണ് പ്രവാചകൻ ഉദ്ഘോഷിക്കുന്നത്. അവിടുത്തെ ശിക്ഷണനടപടികൾ എല്ലാം രക്ഷയ്ക്കുവേണ്ടി ഉള്ള പദ്ധതിയുടെ ഭാഗമാണ് എന്ന മഹാസത്യമാണ് ഇവിടെ വെളിപ്പെടുക.