നീതി പ്രവർത്തിക്കുക സ്വർഗ്ഗ പ്രാപ്തിക്ക് അത്യന്താപേക്ഷിതം ആണല്ലോ. ഇതിനുള്ള ഒരു പ്രായോഗിക മാർഗം സത്യസന്ധമായും ആത്മാർത്ഥമായും സഹോദരനെ ( സഹോദരരെ) സ്നേഹിക്കുകയാണ്. ഈ യാഥാർഥ്യമാണ് 1യോഹന്നാൻ 3 :11 -17 വ്യക്തമാക്കുക.ആദിമുതലേ നിങ്ങള്‍ കേട്ടിരിക്കുന്ന സന്‌ദേശം ഇതാണ്: നാം പരസ്‌പരം സ്‌നേഹിക്കണം.
തിന്‍മയുടെ സന്തതിയും സഹോദരനെ കൊന്നവനുമായ കായേനെപ്പോലെയാകരുത്. എന്തു കാരണത്താലാണ് അവന്‍ സഹോദരനെ കൊന്നത്? തന്റെ പ്രവൃത്തികള്‍ ദുഷിച്ചതും തന്റെ സഹോദരന്റെ പ്രവൃത്തികള്‍ നീതിയുക്‌തവും ആയിരുന്നതുകൊണ്ടുതന്നെ.
സഹോദരരേ, ലോകം നിങ്ങളെ ദ്വേഷിക്കുന്നെങ്കില്‍ നിങ്ങള്‍ വിസ്‌മയിക്കേണ്ടാ.
സഹോദരരെ സ്‌നേഹിക്കുന്നതുകൊണ്ടു നമ്മള്‍ മരണത്തില്‍നിന്നും ജീവനിലേക്കു കടന്നിരിക്കുന്നു എന്നു നാമറിയുന്നു; സ്‌നേഹിക്കാത്തവനാകട്ടെ മരണത്തില്‍ത്തന്നെ നിലകൊള്ളുന്നു.
സഹോദരനെ വെറുക്കുന്നവന്‍ കൊലപാതകിയാണ്. കൊലപാതകിയില്‍ നിത്യജീവന്‍ വസിക്കുന്നില്ല എന്നു നിങ്ങള്‍ക്കറിയാമല്ലോ.
ക്രിസ്‌തു സ്വന്തം ജീവന്‍ നമുക്കുവേണ്ടി പരിത്യജിച്ചു എന്നതില്‍നിന്നു സ്‌നേഹം എന്തെന്നു നാമറിയുന്നു. നമ്മളും സഹോദരര്‍ക്കുവേണ്ടി ജീവന്‍ പരിത്യജിക്കാന്‍ കടപ്പെട്ടിരിക്കുന്നു.
ലൗകിക സമ്പത്ത് ഉണ്ടായിരിക്കെ, ഒരുവന്‍ തന്റെ സഹോദരനെ സഹായമര്‍ഹിക്കുന്നവനായി കണ്ടിട്ടും അവനെതിരേ ഹൃദയം അടയ്‌ക്കുന്നെങ്കില്‍ അവനില്‍ ദൈവസ്‌നേഹം എങ്ങനെ കുടികൊള്ളും?
1 യോഹന്നാന്‍ 3 : 11-17. ഇതിന് തൊട്ടുമുമ്പുള്ള വാക്യം ഈ വസ്തുത വ്യക്തമാക്കുന്നുണ്ട്.ദൈവത്തിന്റെ മക്കളാരെന്നും പിശാചിന്റെ മക്കളാരെന്നും ഇതിനാല്‍ വ്യക്‌തമാണ്. നീതി പ്രവര്‍ത്തിക്കാത്ത ഒരുവനും ദൈവത്തില്‍ നിന്നുള്ളവനല്ല; തന്റെ സഹോദരനെ സ്‌നേഹിക്കാത്തവനും അങ്ങനെതന്നെ.
1 യോഹന്നാന്‍ 3 : 10.
പരസ്പരം സ്നേഹിക്കണം എന്നുള്ള കല്പനയാണ് “സുവിശേഷം എന്നാണ് സ്നേഹത്തിന്റെ ശ്ലീഹാ (യോഹന്നാൻ) ഇവിടെ അവതരിപ്പിക്കുക. 3 :11 തന്നെ മകുടോദാഹരണം.
സഭാംഗങ്ങൾ സ്വീകരിച്ച സുവിശേഷം പരസ്പര സ്നേഹത്തിന്റെ കൽപ്പന ഉൾക്കൊള്ളുന്നതായിരുന്നു എന്ന് 3:11 സൂചിപ്പിക്കുന്നു. സന്ദേശം എന്നതിന് ഉപയോഗിച്ചിരിക്കുന്ന “അഗ്ഗെലിയ ‘ എന്നാ ഗ്രീക്ക് പദം സുവിശേഷ പ്രഘോഷണത്തെ സൂചിപ്പിക്കുന്നതാണ്.
സ്നേഹത്തിന് ഘടക വിരുദ്ധമാണ് വിദ്വേഷം.1യോഹന്നാൻ 3:12. വിദ്വേഷം സ്നേഹത്തിനും നീതിക്കും ദൈവവുമായുള്ള ഹൃദയ ഐക്യത്തിനും അടിമുടി എതിരായ പദമാണ്. സഹോദര വിദ്വേഷം തീർത്തും പൈശാചികമാണ്. വിദ്വേഷം വെച്ച് പുലർത്തുന്നവർ, ആരുതന്നെയായാലും അവർ ആത്മ നാശത്തിന്റെ പാതയിലാണെന്ന് എല്ലാവരും മനസ്സിലാക്കണം. End does not many justify the wrong cruel revengful hatred. കായെന്റെ ഉദാഹരണത്തിലൂടെ ഈ സത്യമാണ് ശ്ലീഹാ വ്യക്തമാക്കുന്നത്. സ്നേഹം പരിശുദ്ധിയുടെയും (ദൈവം സ്നേഹമാണെന്ന് പ്രേഷ്ഠശിഷ്യൻ പ്രഖ്യാപിക്കുന്നതാണ് ഇക്കാരണത്താലാണ് (1 യോഹന്നാൻ 4: 8 ). ദൈവത്തിന്റെ മക്കളും വിദ്വേഷത്തിന്റെ വെറുപ്പിന്റെ മക്കളും തമ്മിലുള്ള വൈരുദ്ധ്യം പ്രഥമ പാപ( ആദിമ മാതാപിതാക്കളുടെ പാപം)ത്തിൽത്തന്നെ പ്രകടം ആണല്ലോ! നിന്റെ സന്തതിയും അവളുടെ സന്തതിയും തമ്മിൽ (ഞാൻ ദൈവം, പിതാവ്) ശത്രുത ഉളവാക്കും. അവൻ നിന്റെ തകർക്കും. നീ അവന്റെ കുതികാലിനു (അല്പം )പരിക്കേൽപ്പിക്കും. (ഉല്പത്തി 3 :15).
എന്നിലും നിങ്ങളിലും ദൈവീക ജീവൻ (Grace )ഉണ്ടെന്നുള്ളത് അനിഷേധ്യമായ തെളിവ് നമ്മിലെ നിസ്വാർത്ഥമായ സഹോദര സ്നേഹം ആണ്. ലോകം എന്നതുകൊണ്ട് സ്നേഹ ശിഷ്യൻ അർത്ഥമാക്കുന്നത് വിശുദ്ധിയും, വിശ്വാസവും സത്യവും നീതിയും ക്ഷമയും ദയയും നന്മയും വിശ്വസ്തതയും കരുതലും കാരുണ്യവും ഒന്നുമില്ലാത്ത ഒരുവന്റെ ദുരവസ്ഥയാണ് (മാരക പാപത്തിന്റെ അവസ്ഥ ) യോഹന്നാൻ “ലോകം” എന്ന പദം കൊണ്ട് അർത്ഥമാക്കുക. ഒരുവന് തന്റെ ആത്മാവിനെ നഷ്ടപ്പെടുത്തുന്നവയിൽ നിന്നെല്ലാം അവൻ ഓടി അകലണം. അതിനു സദാ ജാഗരൂരനായിരിക്കണം.
സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എല്ലാം സംഭവിക്കുന്നതുവരെ ഈ തലമുറ കടന്നുപോവുകയില്ല.
ആകാശ വും ഭൂമിയും കടന്നുപോകും. എന്നാല്‍, എന്റെ വാക്കുകള്‍ കടന്നുപോവുകയില്ല.
സുഖലോലുപത, മദ്യാസക്‌തി, ജീവിതവ്യഗ്രത എന്നിവയാല്‍ നിങ്ങളുടെ മന സ്‌സു ദുര്‍ബലമാവുകയും, ആദിവസം ഒരു കെണിപോലെ പെട്ടെന്നു നിങ്ങളുടെമേല്‍ വന്നു വീഴുകയും ചെയ്യാതിരിക്കാന്‍ ശ്രദ്‌ധിക്കുവിന്‍.
എന്തെന്നാല്‍ ഭൂമുഖത്തു ജീവിക്കുന്ന എല്ലാവരുടെയുംമേല്‍ അതു നിപതിക്കും.
സംഭവിക്കാനിരിക്കുന്ന ഇവയില്‍ നിന്നെല്ലാം രക്‌ഷപെട്ട് മനുഷ്യപുത്രന്റെ മുമ്പില്‍ പ്രത്യക്‌ഷപ്പെടാന്‍ വേണ്ട കരുത്തു ലഭിക്കാന്‍ സദാ പ്രാര്‍ഥിച്ചുകൊണ്ടു ജാഗരൂകരായിരിക്കുവിന്‍.
ലൂക്കാ 21 : 32-36