“ആകയാല്‍ ക്രിസ്തുവില്‍ എന്തെങ്കിലും ആശ്വാസമോ സ്നേഹത്തില്‍നിന്നുള്ള സാന്ത്വനമോ ആത്മാവിലുള്ള കൂട്ടായ്മയോ എന്തെങ്കിലും കാരുണ്യമോ അനുകമ്പയോ ഉണ്ടെങ്കില്‍ നിങ്ങള്‍ ഒരേ കാര്യങ്ങള്‍ ചിന്തിച്ചുകൊണ്ട്, ഒരേ സ്നേഹത്തില്‍ വര്‍ത്തിച്ച്, ഒരേ ആത്മാവും ഒരേ അഭിപ്രായവും ഉള്ള വരായി എന്റെ സന്തോഷം പൂര്‍ണമാക്കുവിന്‍.
മാത്സര്യമോ വ്യര്‍ഥാഭിമാനമോ മൂലം നിങ്ങള്‍ ഒന്നുംചെയ്യരുത്. മറിച്ച്, ഓരോരുത്തരും താഴ്മയോടെ മറ്റുള്ളവരെ തങ്ങളെക്കാള്‍ ശ്രേഷ്ഠരായി കരുതണം. ഓരോരുത്തരും സ്വന്തം താത്പര്യം മാത്രം നോക്കിയാല്പോരാ; മറിച്ച് മറ്റുള്ളവരുടെ താത്പര്യവും പരിഗണിക്കണം. യേശുക്രിസ്തുവിനുണ്ടായിരുന്ന ഈ മനോഭാവം നിങ്ങളിലും ഉണ്ടാകട്ടെ.
ദൈവത്തിന്റെ രൂപത്തിലായിരുന്നെങ്കിലും അവന് ദൈവവുമായുള്ള സമാനത നിലനിര്‍ത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല;
തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്റെ രൂപം സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തില്‍ ആയിത്തീര്‍ന്ന്,
ആകൃതിയില്‍ മനുഷ്യനെപ്പോലെ കാണപ്പെട്ടു; മരണംവരെ – അതേ കുരിശുമരണം വരെ – അനുസരണമുള്ളവനായി തന്നെത്തന്നെതാഴ്ത്തി.
ആകയാല്‍, ദൈവം അവനെ അത്യധികം ഉയര്‍ത്തി. എല്ലാ നാമങ്ങള്‍ക്കും ഉപരിയായ നാമം നല്‍കുകയും ചെയ്തു.
ഇത്, യേശുവിന്റെ നാമത്തിനു മു മ്പില്‍ സ്വര്‍ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്നതിനും,
യേശുക്രിസ്തു കര്‍ത്താവാണെന്ന് പിതാവായ ദൈവത്തിന്റെ മഹത്വത്തിനായി എല്ലാ നാവുകളും ഏറ്റുപറയുന്നതിനുംവേണ്ടിയാണ്.
ഫിലിപ്പി 2 : 1-11
പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവം സത്തയിൽ സമന്മാരാണ്. ആദിമ മാതാക്കൾ വിലക്കപ്പെട്ട കനി ഭക്ഷിച്ചു “മരിച്ച” ഉടനെ അവർക്ക് രക്ഷകൻ വാഗ്ദാനം ചെയ്യപ്പെടുന്നു ( ഉല്പ. 3 :15 ). മാനവരാശിയെ രക്ഷിക്കുക എന്ന ദൗത്യം പിതാവ് പുത്രനാണ് ഏൽപ്പിച്ചു കൊടുത്തത്. പുത്രൻ ഈ ദൗത്യം സസന്തോഷം ഏറ്റെടുക്കുന്ന കാര്യം സങ്കീ. 40 :8 ൽ, പ്രവചന രൂപത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. ” എന്റെ ദൈവമേ ( എന്റെ പിതാവേ ) അങ്ങയുടെ ഹിതം നിറവേറ്റുകയാണ് എന്റെ സന്തോഷം “. സമറിയാക്കാരി യുമായുള്ള സംഭാഷണമധ്യേ, ഭക്ഷണത്തിന്റെ കാര്യം ഓർമിപ്പിച്ച ശിഷ്യന്മാരോട് ഈശോ വ്യക്തമായി പറയുന്നു : ” എന്നെ അയച്ചവന്റെ ഇഷ്ടം പ്രവർത്തിക്കുകയും അവന്റെ ജോലി ( രണ്ടും രക്ഷാകര കർമ്മത്തെ, ലോകത്തെ ഒന്നടങ്കം സാത്താന്റെ പിടിയിൽ നിന്ന് മോചിപ്പിക്കുക – അവിടുന്ന് മാത്രമാണല്ലോ ഏക രക്ഷകൻ ) പൂർത്തിയാക്കുകയുമാണ് എന്റെ ഭക്ഷണം.
ഈശോയുടെ മനോഭാവത്തെ കുറിച്ചും ആ മനോഭാവം രക്ഷപെടാൻ ആഗ്രഹിക്കുന്നവരെല്ലാം ഉൾക്കൊള്ളേണ്ട തിന്റെ ആവശ്യകതയും സുവ്യക്തമാണ്. എന്നാൽ ഇക്കാലത്ത് ഏത് മേഖല എടുത്താലും സംഭവിക്കുന്നതെല്ലാം തന്നെ തികച്ചും വ്യത്യസ്തമാണ്. ഈശോയുടെ ശൂന്യവൽക്കരണത്തിന്റെ മാതൃകകൾ തുലോം പരിമിതം. അവിടുത്തെ മനോഭാവങ്ങൾ ഏറ്റവുമധികം ഉൾക്കൊണ്ട് പ്രാവർത്തികമാക്കേണ്ടവർ ക്രൈസ്തവരല്ലേ?ധാരാളം പണം മുടക്കി അന്തി ചർച്ചകൾ ( ആഭാസങ്ങളും വൈകൃതങ്ങളും പച്ചക്കള്ളങ്ങളും, ഊഹാപോഹങ്ങളുമാണ്. ( പൂച്ചയ്ക്കെന്തേ പൊന്നുരുക്കുന്നിടത്ത് കാര്യം) Why do fools rush in where angels fear to tread? അടുത്തകാലത്ത് ക്രിസ്തുവിന്റെ വികാരി പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ ഒപ്പുവെച്ച് അംഗീകരിച്ച സീറോ മലബാർ പൊതു സിനഡ് , ധാരാളം പ്രാർത്ഥിച്ചും പഠിച്ചും പരിചിന്തിച്ചും സമർപ്പിച്ച പരിശുദ്ധ കുർബാനയുടെ text). പരിശുദ്ധ കുർബാനയും അന്തിചർച്ചയ്ക്കും മാധ്യമ വിചിന്തനത്തിനും സോഷ്യൽ മീഡിയകളുടെ തോന്ന്യാസ comments നും ഇടയാക്കിയത് അപഹാസ്യവും മലർന്നു കിടന്നു തുപ്പുന്നതുമായിരുന്നില്ലേ? യോഹന്നാൻ 17 ഒരാവർത്തിയെങ്കിലും വായിച്ചിട്ടുള്ള ഏതെങ്കിലും ഒരു പുരോഹിതന് ( കുറഞ്ഞത് ഒൻപത് വർഷമെങ്കിലും മൈനർ- മേജർ സെമിനാരികളിൽ ഉണ്ടു താമസിക്കുകയും ചെയ്തിട്ടുള്ളവരാണ് ഇവർ) പട്ടം സ്വീകരിച്ച സമയത്ത് പരിശുദ്ധ അൾത്താരയിൽ, മെത്രാന്റെ മുമ്പിൽ മുട്ടുകുത്തി, മരണംവരെ മെത്രാനെയും അദ്ദേഹത്തിന്റെ പിൻഗാമികളെ അനുസരിച്ച് കൊള്ളാം എന്ന് പരസ്യമായി വിശുദ്ധഗ്രന്ഥം സാക്ഷിയാക്കി പ്രതിജ്ഞ ചെയ്തവരാണിവർ. വൈദികർ പെരുവഴിയിൽ ഇറങ്ങി ജാഥ നയിച്ചപ്പോൾ വന്ദ്യവയോധികനായ ഒരു വൈദികൻ കുടയും തുറന്നു പിടിച്ചു ഏന്തി ഏന്തി നടക്കുന്നതും കോലം കത്തിച്ചതുമൊക്കെ കണ്ട യഥാർത്ഥ ക്രൈസ്തവരുടെ, നല്ലവരായ വൈദികരുടെ ഹൃദയം തകർന്നു പോയിട്ടുണ്ട്. വ്യക്തിപരമായി ആരെയും ഈ ഉള്ളവന് അറിയുകയില്ല. ഇവയെല്ലാം കഴിഞ്ഞിട്ടും കലാപക്കൊടി ഉയർത്തുന്ന വിരലിലെണ്ണാൻ പോലും വരുകില്ലാത്ത വൈദികരും, പണം പറ്റി പിണിയാളുകളായി, ചാരപ്രവർത്തി ചെയ്യുന്ന ചില അല്മായരും സഭാ മാതാവിന്റെ ചങ്കിലാണു, കത്തിയിറക്കുന്നത്; ഈശോയുടെ തിരുവിലാവിലെ മുറിവിൽ അവർ വീണ്ടും വീണ്ടും കുത്തുകയാണ്. സ്വർഗ്ഗവും നരകവും ഉണ്ട് സഹോദരങ്ങളേ!എന്നില്‍ വിശ്വസിക്കുന്ന ഈ ചെറിയവരില്‍ ഒരുവനു ദുഷ്പ്രേരണ നല്കുന്നവന് ആരായാലും അവനു കൂടുതല്‍ നല്ലത് കഴുത്തില്‍ ഒരു വലിയ തിരികല്ലുകെട്ടി കടലിന്റെ ആഴത്തില്‍ താഴ്ത്തപ്പെടുകയായിരിക്കും. മത്തായി 18 : 6 അവസാനത്തെ ചില്ലിക്കാശിനുവരെ നിത്യവിധിയാളനോട് കണക്കു പറയേണ്ടി വരും . അവിടെനിന്ന് കാരുണ്യവാൻ മാത്രമല്ല,നീതിമാനും ആണ്.
ക്രൈസ്തവ രക്തം സിരകളിലൂടെ ഒഴുകുന്ന ഒരുവനും ( പുരോഹിതനോ മറ്റാരു തന്നെയായാലും ) ഇന്ന് അരങ്ങേറുന്ന കാര്യങ്ങൾ അംഗീകരിക്കാനോ, നിശബ്ദത പാലിക്കാനോ ആവില്ല. മതബോധന ക്ലാസുകളിലും സെമിനാരി കളിലും എന്ത് പഠിച്ചിട്ടാണോ ഈ പടപ്പുറപ്പാട്. Roma Locuta Causa.
Roma Locuta Causa Finita… പരിശുദ്ധ പിതാവിനും പിതാവിന്റെ സ്ഥാനാപതികൾക്കുമെതിരേ പറയുന്നവർ സ്വയം Excommunicated ആവുകയാണ്. ഇതൊക്കെ വൈദിക നാമധാരികളെങ്കിലും അറിഞ്ഞിരിക്കണം?. ഞാൻ എന്തിനാണ് ഒരു വൈദികൻ ആയത് എന്ന് സ്വയം ചോദിക്കണം. എന്താണ് ജനത്തിന് നൽകുന്ന മാതൃക? പത്രോസിനെ പടവ് ആടിയുലഞ്ഞിട്ടുണ്ടു സഹോദരരേ! പക്ഷേ 2021 വർഷമായിട്ടും അതു തകർന്നിട്ടില്ല. ഇനി തകരുകയും ഇല്ല. അകത്തുനിന്നും തകർക്കാൻ ശ്രമിക്കുന്നവർക്കുള്ള ശിക്ഷ, പുറത്തുനിന്ന് ശ്രമിക്കുന്നവരുടെതിനേക്കാൾ പതിന്മടങ്ങ്, 100 മടങ്ങ്, വലുതായിരിക്കും. പിശാചിന്റെ പണിയാണ് ഭിന്നിപ്പിക്കുക, ദൈവമക്കൾ ഒന്നിപ്പിക്കുന്ന വരാണ്. ഒന്നിപ്പിക്കുന്നവർക്കുള്ള അവിടുത്തെ ആശ്വാസ വചസ്സു കൾ, ” യുഗാന്തം വരെ എന്നും ഞാൻ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും “( മത്താ. 28 :20 )
സ്വർഗ്ഗോന്മുഖമായിരിക്കട്ടെ
Personal Information
Rev. Dr. Fr. Joseph Vattakalam is a talented writer, a speaker, a preacher and a very good spiritual Councillor. He had been professor of English in St. Berchmans College for 22 years. He was also warden, chaplain, vice principal and principal of the reputed St. Berchmans College. After his retirement he served the first principal of the Macfast College, Thiruvalla, the second principal of Malankara Catholic College(Kanyakumari) and the founder principal of Kanyakumari Community College, under the same management.
At present Fr. Joseph Vattakalam's mission is to write for the greater glory of God as the expression of his love for his creator.