“തമ്പുരാനോട് കളിക്കരുത്”

Fr Joseph Vattakalam
4 Min Read

ആംഗ്ലേയ സാഹിത്യ നഭോമണ്ഡലത്തിലെ അനശ്വര പ്രഭയാണല്ലോ വില്യം ഷേക്സ്പിയർ. അദ്ദേഹത്തിന്റെ ചിന്താ സന്താനങ്ങളിലെ “solitary boast ” ആണ്. The Tempest ഇതിലെ പ്രധാനകഥാപാത്രം പ്രോസസ് പരോ(Prospero), യഥാർത്ഥത്തിൽ ഷേക്സ്പിയർ തന്നെയാണ്. ജീവിതസായാഹ്നത്തിൽ ലോകത്തോട് അദ്ദേഹം തന്റെ വിശ്വദർശനം  ( ദൈവശാസ്ത്രം ) അവതരിപ്പിച്ചിരിക്കുന്നത് നമുക്ക് ശ്രദ്ധിക്കാം.

“The  cloud – capped towers, the gorgeous places,

The solemn temples, the great globe itself,

Yea, all which it inherit, shall dissolve ;

And, like this insubstantial pageant faded,

Leave not a rack behind. We are such stuff

As dreams are made on, and our little life

Is rounded with a sleep”

അംബരചുംബികളായ ഈ ഗോപുരങ്ങളും വർണ്ണശബളമായ കൊട്ടാരങ്ങളും ബ്രഹ്മാണ്ഡ ദൈവാലയങ്ങളും ആഗോള വ്യാപകമായ ഭൂഗോളം തന്നെയും അതുൾക്കൊള്ളുന്ന സകലതും എല്ലാ മങ്ങി മാഞ്ഞു പോകും. വർണശബളവും അതിഗംഭീരവുമായ ഈ പ്രദർശനം മങ്ങി മറഞ്ഞതു പോലെ , അണുവോ, തരിയോ, അവശേഷിപ്പിക്കാതെ കടന്നുപോകും. പിന്നെ സ്വപ്നം നെയ്തു  തീർക്കുന്നത് പോലെയെ ഉള്ളു നമ്മളൊക്കെ. ഒരു ഉറക്കത്തിൽ (മരണം) അവസാനിക്കുന്ന ആണ് നമ്മുടെ ജീവിതം.

തോമസ് ഗ്രേയുടെ വീക്ഷണം വളരെ ചെറിയ ഒരു വാചകത്തിൽ സംഗ്രഹിച്ചിരിക്കുന്നത് ഇങ്ങനെയാണ്. 

The Paths of a glory lead, but to the grave.

 മനുഷ്യ മഹത്വം മുഴുവൻ ആറടിമണ്ണിൽ മുച്ചൂടെ മൂടപ്പെടും.

 മലയാള കവിയത്രി മേരി ജോൺ തോട്ടത്തിൽ (സിസ്റ്റർ മേരി ബനീഞ്ഞ സിഎംസി)ക്കു ലോകത്തോട് പറയാനുള്ളത് ഇതാണ്. സമർത്ഥനായ സീസറും പ്രസിദ്ധനായ ഹോമറും സമത്വമറ്റ സോളമൻ തുടങ്ങിയുള്ള വിജ്ഞരും കലാചക്രത്തിലമർന്നു.

ഈ മൂവരും ഈ ലോക ജീവിതത്തിന്റെ നൈമിഷികതയെ കുറിച്ചും അതിന്റെ അന്ത്യം മരണം- വിധി -മോക്ഷം -നരകം – ഇവയെക്കുറിച്ചുമുള്ള തികഞ്ഞ അവബോധമാണ് ലോകത്തിന് കൈമാറിയിരിക്കുന്നത്.ഈ യാഥാർത്ഥ്യങ്ങളുടെ യാഥാർത്ഥ്യങ്ങൾ( മരണം, വിധി, മോക്ഷം നരകം) സകല മനുഷ്യരെയും ബാധിക്കുന്നതാണ്. ഒരുവന്റെ മരണത്തോടെ അവന്റെ( ഈ ലോകജീവിതം ) ഈ ലോകം അവസാനിക്കും. അവനെ ദൈവം ഈ ലോകത്തിലേക്ക് അയച്ചിരിക്കുന്നത് പാപമുക്തി പ്രാപിച്ച് സ്വർഗ്ഗം അവകാശപ്പെടുത്താൻ ആണ്. ഇതിന് അവനെ സഹായിക്കാൻ സ്നേഹസ്വരൂപനായ പിതാവ് തന്റെ ഏകജാതനെ ലോകത്തിലേക്ക് അയച്ചുതന്നു. യോഹന്നാൻ ആ ശക്തമായ പ്രഖ്യാപിക്കുന്ന യോഹന്നാൻ 3 :16 എന്തെന്നാല്‍, അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി, തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു.

മനുഷ്യരായ അവതരിച്ച ഈ ദൈവപുത്രൻ മനുഷ്യകുലത്തിന്റെ ഏക രക്ഷകനാണ്. അവനിലൂടെ മാത്രമേ ഏതൊരുവനും രക്ഷ കൈവരികയുള്ളൂ.മറ്റാരിലും രക്ഷയില്ല. മാമോദിസ സ്വീകരിച്ചു വേണം ഈ രക്ഷ നേടിയെടുക്കാൻ.

 ഈശോ വസ്തുനിഷ്ഠമായി സകലരെയും രക്ഷിച്ചിട്ടുണ്ട് എങ്കിലും ഓരോ വ്യക്തിയും വ്യക്തിപരമായി ഇത് സമ്പാദിച്ച എടുക്കണം. തീർച്ചയായും ഏറെ ആയാസകരമായ ഒരു യജ്ഞം ആണിത്. മുതിർന്നവർ പാപ സങ്കീർത്ത നടത്തി , ദൈവത്തിന്റെ കരുണയ്ക്കും കരുതലിനും വേണ്ടി ആത്മാർത്ഥമായി ആഗ്രഹിച്ചു പ്രാർത്ഥിക്കണം.

തന്റെ മരണം നിമിഷംവരെ ഏതൊരുവനും ദൈവത്തിന്റെ കരുണയ്ക്കായി പ്രാർത്ഥിക്കാൻ അവസരമുണ്ട്. മരിക്കുന്ന നിമിഷത്തിൽ ദൈവത്തിന്റെ നീതി നടപ്പാക്കപ്പെടും. പാപത്തിൽ എന്നേക്കുമായി മരിച്ചവരോട്, അതായത് ഉള്ളൂരിന്റെ പ്രേമസംഗീതം എന്ന അനവദ്യ സുപ്രസിദ്ധ കവിതയിൽ അദ്ദേഹം,  കവിതയിൽ എങ്ങനെയാണ് ഒരു നിത്യവിധി കൈവരിക എന്നതു വളരെ ലളിതമായി അവതരിപ്പിച്ചിട്ടുണ്ട്.’

 “നമിക്കിലുയരാം

 തുടകിൽ തിന്നാം

 നൽകുകിൽ നേടീടാം

 നമുക്ക് നാമേ പണിവതു നാകം(സ്വർഗം )

 നരകവുമതുപോലെ.”

വാസ്തവത്തിൽ നാം തന്നെയാണ്, നന്മയോ, തിന്മയാണ്. നമ്മളെ സ്വർഗ്ഗത്തിനോ നരകത്തിനോ അർഹരാക്കുന്നത്. അത് അങ്ങനെ ആയിരിക്കുകയുമുള്ളൂ. മിക്ക പ്രവാചകന്റെ വാക്കുകൾ ഇവിടെ 100% പ്രസക്തമാണ്.

” മനുഷ്യാ നല്ലതെന്തെന്ന് അവിടുന്നു നിനക്ക് പറഞ്ഞു തന്നിട്ടുണ്ട്. നീതി പ്രവർത്തിക്കുക, കരുണ കാണിക്കുക. നിന്റെ ദൈവത്തിന്റെ സന്നിധിയിൽ വിനീതനായി ചരിക്കുക. ഇതല്ലാതെ മറ്റെന്താണ് കർത്താവു നിന്നെ നിന്ന് ആവശ്യപ്പെടുന്നത്  “( മിക്ക 6: 8 ). നന്മയിൽ മരിക്കുന്നവനു സ്വർഗ്ഗം തിന്മയിൽ മരിക്കുന്നവനു നിത്യനരകാഗ്നി.

നീതിമാന്മാരുടെ തനതു വിധിയുടെ നിമിഷംതന്നെ അവിടുന്ന് പറയും ( മത്തായി 25: 34 )അനന്തരം രാജാവ്‌ തന്റെ വലത്തുഭാഗത്തുള്ളവരോട്‌ അരുളിച്ചെയ്യും: എന്റെ പിതാവിനാല്‍ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിന്‍, ലോകസ്‌ഥാപനം മുതല്‍ നിങ്ങള്‍ക്കായി സജ്‌ജമാക്കിയിരിക്കുന്ന രാജ്യം അവകാശപ്പെടുത്തുവിന്‍.

മത്തായി 25 : 34. എന്നാൽ പാപത്തിൽ പാപത്തോടു കൂടി മരിച്ചാൽ നീതി രഹിത രോട് അവിടുന്ന് കർക്കശമായി തന്നെ പറയും   മത്തായി 25 :41

അനന്തരം അവന്‍ തന്റെ ഇടത്തു ഭാഗത്തുള്ളവരോടു പറയും: ശപിക്കപ്പെട്ടവരേ, നിങ്ങള്‍ എന്നില്‍ നിന്നകന്ന്‌ പിശാചിനും അവന്റെ ദൂതന്‍മാര്‍ക്കുമായി സജ്‌ജമാക്കിയിരിക്കുന്ന നിത്യാഗ്‌നിയിലേക്കു പോകുവിന്‍.

മത്തായി 25 : 41.

 അനുതപിക്കുന്ന,കൂദാശകൾ എല്ലാം സ്വീകരിച്ച മരിക്കുന്ന വ്യക്തിക്ക്, ദൈവത്തിന്റെ കരുണ അത്യന്താപേക്ഷിതമാണ്. ശാരീരിക മരണം നിമിഷംതന്നെ സകലർക്കും കരുണയ്ക്കുള്ള അവസരം തീരുകയും ചെയ്യും. എന്റെ പ്രിയപ്പെട്ട സഹോദരങ്ങളെ, മക്കളെ, കുഞ്ഞു മക്കളേ, സ്വർഗ്ഗവും നരകവും ഒക്കെ ഇവിടെ തന്നെയാണ്. നരകം ഇല്ലാ. കാരുണ്യവാനായ ദൈവം പലർക്കും സ്വർഗ്ഗം നൽകും. അവിടുത്തേക്ക് ആരേയും ശിക്ഷിക്കാൻ അറിയില്ല. നരകത്തിൽ നിപതിച്ച വരെ പോലും എന്തോ മാന്ത്രിക മാമോദിസ യിലൂടെ സ്വർഗ്ഗത്തിൽ എത്തിക്കാം. ദൈവം സൃഷ്ടിച്ചത് എല്ലാം നല്ലതാണ്. എല്ലാം ആസ്വദിക്കാം. ഒരുവന് നന്മ എന്ന് തോന്നുന്നയെല്ലാം അവനെ സധൈര്യം ചെയ്യാം. സൗന്ദര്യം ആസ്വദിച്ച് ഇല്ലെങ്കിൽ അത് ദൈവത്തിന് സങ്കടം ഉളവാക്കും. ഇ ത്യാദി “സാത്താൻ സൂക്തങ്ങൾ” പറഞ്ഞ ദൈവമക്കളെ വഞ്ചിക്കുന്ന പിശാചിന്റെ സന്തതികളുടെ കെണിയിൽ പെട്ടു പോകരുതേ. സ്വർഗ്ഗവും നരകവും നിത്യമായ രണ്ട് യാഥാർത്ഥ്യങ്ങളാണേ!( മത്തായി 25 നിന്നും നമ്മൾ ഉദ്ധരിച്ച് കർത്താവിന്റെ രണ്ടു വാക്യങ്ങൾ ധാരാളം മതി ഇല്ലേ നിത്യ സ്വർഗ്ഗവും നിത്യ നരകവും ഉണ്ടെന്ന നിത്യസത്യം ഗ്രഹിക്കാൻ. പരിശുദ്ധാത്മാവിന്റെ ആ മന്ത്രണങ്ങൾക്ക് ശ്രദ്ധാപൂർവ്വം ചെവി കൊടുക്കുക.

Share This Article
error: Content is protected !!