ഈശോയുടെ ദൈവത്വത്തിന്റെ ഏറ്റവും വലിയ തെളിവാണ് അവിടുത്തെ ഉത്ഥാനം. മശിഹായുടെ പ്രവചനങ്ങൾ വെളിപ്പെടുത്തലുകൾ ആയിരുന്നവെന്ന് പിതാവ് അംഗീകരിച്ചതിന്റെ, സ്ഥിരീകരിച്ചതിന്റെ, അടയാളമാണ് അവിടുത്തെ തിരുവുത്ഥാനം. ചരിത്രത്തിലെ അനന്യ സംഭവമാണിത്. താൻ കുരിശിൽ പിടഞ്ഞുമരിച്ച് ഉത്ഥാനം
ചെയ്തപ്പോഴാണ് തന്റെ ശിഷ്യർ പോലും സാക്ഷാൽ സത്യം മനസ്സിലാക്കിയത്.
ഈശോ ഉത്ഥാനം ചെയ്തു എന്നതിന്റെ പ്രേഷ്ഠ ശിഷ്യൻ യോഹന്നാൻ നൽകുന്ന പ്രഥമ തെളിവ് ശൂന്യമായ കല്ലറയും മഗ്ദലന മറിയത്തിന്റെ സവിശേഷാനുഭവങ്ങളുമാണ്( യോഹന്നാൻ 20: 11 -18) മഗ്ദലന മറിയത്തിനു മാത്രമല്ല തന്റെ ശിഷ്യർക്കും ഉത്ഥിതനായ ഈശോ പ്രത്യക്ഷനായി. യോഹന്നാൻ 20:19- 23. ആഴ്ചയുടെ ആദ്യദിവസമായ അന്നു വൈകിട്ട് ശിഷ്യന്മാര് യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ, യേശു വന്ന് അവരുടെ മധ്യേ നിന്ന് അവരോടു പറഞ്ഞു: നിങ്ങള്‍ക്കു സമാധാനം!
ഇപ്രകാരം പറഞ്ഞുകൊണ്ട് അവന് തന്റെ കൈകളും പാര്‍ശ്വവും അവരെ കാണിച്ചു. കര്‍ത്താവിനെ കണ്ട് ശിഷ്യന്മാര് സന്തോഷിച്ചു.
യേശു വീണ്ടും അവരോടു പറഞ്ഞു: നിങ്ങള്‍ക്കു സമാധാനം! പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയയ്ക്കുന്നു.
ഇതു പറഞ്ഞിട്ട് അവരുടെമേല്‍ നിശ്വസിച്ചുകൊണ്ട് അവരോട് അരുളിച്ചെയ്തു: നിങ്ങള്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിന്‍.
നിങ്ങള്‍ ആരുടെ പാപങ്ങള്‍ ക്ഷമിക്കുന്നുവോ അവ അവരോടു ക്ഷമിക്കപ്പെട്ടിരിക്കും. നിങ്ങള്‍ ആരുടെ പാപങ്ങള്‍ ബന്ധിക്കുന്നുവോ അവ ബന്ധിക്കപ്പെട്ടിരിക്കും.
യോഹന്നാന് 20 : 19-23.
തന്റെ തിരുവുത്ഥാനത്തിനുശേഷം 40 ദിവസത്തേക്ക് ഈശോ അവരുടെ ഇടയിൽ പ്രത്യക്ഷനായി ക്കൊണ്ടിരുന്നു. ഇക്കാലയളവിൽ അവിടുന്ന് തന്റെ ശിഷ്യരെ പല കാര്യങ്ങളും പഠിപ്പിക്കുകയുണ്ടായി. തന്റെ ഉത്ഥാനത്തിനു വേണ്ടത്ര തെളിവുകൾ അവർക്കു നൽകി.
ആഴ്ചയുടെ ആദ്യ ദിവസം ആയ അന്നു വൈകിട്ടു ശിഷ്യൻമാർ യഹൂദന്മാരെ ഭയപ്പെട്ടു കതകടച്ചി രിക്കേ, ഈശോ വന്ന് അവരോട് പറഞ്ഞു : നിങ്ങൾക്കു സമാധാനം! ഇപ്രകാരം പറഞ്ഞു കൊണ്ട് അവിടുന്നു തന്റെ പാണികളും പാർശ്വവും അവരെ കാണിച്ചു. കർത്താവിനെ കണ്ട ശിഷ്യന്മാർ ആനന്ദിച്ചു. ഈശോ വീണ്ടും അവരോട് പറഞ്ഞു : നിങ്ങൾക്കു സമാധാനം. പിതാവ് എന്നെ അയച്ചത് പോലെ ഞാനും നിങ്ങളെ അയക്കുന്നു. ഇതു പറഞ്ഞിട്ട് അവരുടെമേൽ നിശ്വസിച്ചു കൊണ്ട് അവരോട് പറഞ്ഞു : നിങ്ങൾ പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിൻ. നിങ്ങൾ ആരുടെ പാപങ്ങൾ മോചിക്കുന്നുവോ അവ അവരോടു ക്ഷമിക്കപ്പെട്ടിരിക്കും. നിങ്ങൾ ആരുടെ പാപങ്ങൾ ബന്ധിക്കുന്നുവോ അവ ബന്ധപ്പെട്ടിരിക്കും ” (യോഹന്നാൻ 20 :19 -23 ).
നിർണായകമായ ഒരു പ്രത്യക്ഷീകരണം കൂടി നമുക്ക് രേഖപ്പെടുത്താം (യോഹന്നാൻ 21 :1-4).ഇതിനുശേഷം യേശു തിബേരിയാസ് കടല്‍ത്തീരത്തുവച്ച് ശിഷ്യന്മാര്ക്കു വീണ്ടും തന്നെത്തന്നെ വെളിപ്പെടുത്തി. അവന് വെളിപ്പെടുത്തിയത് ഇപ്രകാരമാണ്:
ശിമയോന് പത്രോസ്, ദിദിമോസ് എന്നു വിളിക്കപ്പെടുന്ന തോമസ്, ഗലീലിയിലെ കാനായില്‍നിന്നുള്ള നഥാനയേല്‍, സെബദിയുടെ പുത്രന്മാര് എന്നിവരും വേറെ രണ്ടു ശിഷ്യന്മാരും ഒരുമിച്ചിരിക്കുകയായിരുന്നു.
ശിമയോന് പത്രോസ് പറഞ്ഞു: ഞാന്‍ മീന്‍ പിടിക്കാന്‍ പോകുകയാണ്. അവര്‍ പറഞ്ഞു: ഞങ്ങളും നിന്നോടുകൂടെ വരുന്നു. അവര്‍ പോയി വള്ളത്തില്‍ കയറി. എന്നാല്‍, ആ രാത്രിയില്‍ അവര്‍ക്ക് ഒന്നും കിട്ടിയില്ല.
ഉഷസ്സായപ്പോള്‍ യേശു ക ടല്‍ക്കരയില്‍ വന്നു നിന്നു. എന്നാല്‍, അതു യേശുവാണെന്നു ശിഷ്യന്മാര് അറിഞ്ഞില്ല.
യോഹന്നാന് 21 : 1-4 പിതാവ് ഈശോയെ അയച്ചത് പോലെയാണ് ഈശോ തൻ ശിക്ഷ സഞ്ചയത്തെ അയക്കുന്നത്. ഈശോയോടൊപ്പം പിതാവിന്റെ സാന്നിധ്യം എപ്പോഴും ഉണ്ടായിരുന്നു. ” എങ്കിലും ഞാൻ ഏകനല്ല. പിതാവ് എന്നോട് കൂടെയുണ്ട് ( യോഹന്നാൻ 16 :32 ). അതുപോലെ തന്റെ ആത്മാവിലൂടെ സഭയിലും ശിഷ്യരിലും ഈശോ സന്നിഹിത നാണ്. ഈ സാന്നിധ്യം സഭയ്ക്കും സഭാ തനയർക്കും തങ്ങളുടെ ദൗത്യനിർവഹണം സുഗമമാക്കുന്നു. ഈശോയുടെ നിസ്വന ത്തിലൂടെയാണ് ശിഷ്യർക്കു പരിശുദ്ധാത്മാവ് നൽകപ്പെടുക. അതായത് ഉത്ഭവ പാപം മൂലം മനുഷ്യകുലത്തിന് നഷ്ടപ്പെട്ട ദൈവീക ജീവൻ വീണ്ടും നൽകപ്പെട്ടു എന്നാണ്.
ബൈബിളിൽ രണ്ടു നിശ്വസനങ്ങൾ കാണപ്പെടുന്നുണ്ട്. ഉല്പത്തി 2 :2, യോഹന്നാൻ 20 :22. ആദിമ മനുഷ്യന് നൽകപ്പെട്ട ദൈവീക ജീവൻ പാപംമൂലം നഷ്ടപ്പെട്ടു. ഈശോമിശിഹായുടെ രക്ഷാകര പ്രവർത്തനത്തിലൂടെ ( മനുഷ്യാവതാരം, രഹസ്യജീവിതം പരസ്യജീവിതം, പീഡാനുഭവം, കുരിശുമരണം, പുനരുദ്ധാനം, സ്വർഗ്ഗാരോഹണം ) വീണ്ടും മനുഷ്യനു ദൈവീക ജീവൻ നൽകപ്പെട്ടു. ഈശോയുടെ നിസ്വന ത്തിലൂടെ വിശ്വസിച്ചു മാമോദിസ സ്വീകരിക്കുന്ന മനുഷ്യൻ ദൈവീക ജീവനിൽ പുനരുദ്ധരിക്കുക പെടുന്നു. മാമോദിസയിലൂടെ ഉത്ഭവപാപവും ഉണ്ടെങ്കിൽ കർമ്മ പാപവും മോചിക്കപ്പെടുന്നു. ഭജനം ശ്രവിച്ചോ പഠിച്ചോ ഈശോയിൽ വിശ്വസിക്കുന്നവർ, അവിടുത്തെ രക്ഷകനും നാഥനും സർവ്വശക്തനായ ദൈവവുമായി സ്വീകരിക്കുന്നവർ, ദൈവമക്കളും സ്വർഗ്ഗത്തിന് അവകാശികളും ആയിത്തീരും.
ഈശോയുടെ രക്ഷാകര ദൗത്യം തന്നെ ലോകത്തിന്റെ പാപം നീക്കി കളയുക. എല്ലാവരെയും ദൈവമക്കളും സ്വർഗ്ഗത്തിന് അവകാശികളും ആക്കുക എന്നതായിരുന്നു. അവിടുന്നു ആദ്യം പരസ്യ ജീവിതത്തിലേക്ക് കടന്നു വന്നപ്പോൾ തന്നെ സ്നാപകൻ അവിടുത്തെ ചൂണ്ടിക്കാണിച്ചുകൊണ്ട് ഉറക്കെ വിളിച്ചു പറഞ്ഞല്ലോ. ” ഇതാ ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട് “
( യോഹന്നാൻ1:29).
ഈ പാപമോചന അധികാരം ശ്ലീഹന്മാർക്ക് അവരിലൂടെ സഭയ്ക്കും നൽകപ്പെട്ടിരിക്കുന്നു. അപ്പോസ്തോലന്മാരുടെ പിൻഗാമികളായ മെത്രാൻമാർക്കും പുരോഹിതർക്കും മെത്രാന്മാരുടെ കൈവെപ്പ് വഴി കൈവരുന്നു. വന്നു കൊണ്ടിരിക്കുന്നു. കാരണം 12 പേർക്ക് അല്ല ശിഷ്യ സമൂഹത്തിനാണ് ഈ അധികാരം നൽകപ്പെട്ടിരിക്കുന്നത്. പരിശുദ്ധാത്മാവിലൂടെ ഈശോ തന്നെ ഈ ദൗത്യം തുടർന്നുകൊണ്ടിരിക്കുന്നു. സഭയുടെ വചനപ്രഘോഷണത്തിലൂടെയും കൂദാശ പരി കർമ്മങ്ങളിലൂടെയും ഈശോയുടെ പാപമോചകമായ സാന്നിധ്യവും സഹവാസവും പ്രവർത്തനവും സഭയിൽ അനസ്യുതം തുടർന്നുകൊണ്ടിരിക്കുകയാണ്.