ഒരു വൈയക്തിക കൃതജ്ഞതാ സ്തോത്രം ആണ് (1 -11 ). രണ്ടാം ഭാഗത്ത് വിലാപവും യാചനയും നിറഞ്ഞുനിൽക്കുന്നു.
വേദനയിലും അനർത്ഥങ്ങളിലും പരീക്ഷണങ്ങളിലും ഭക്തൻ ക്ഷമാപൂർവം കർത്താവിനെ കാത്തിരുന്നു. അവിടുന്ന് ചെവി ചായ്ച്ച് എന്റെ നിലവിളി കേട്ടു. ഭീകര ഗർത്തത്തിൽ നിന്നും കുഴഞ്ഞ ചേറ്റിൽ നിന്നും അവിടുന്ന് എന്നെ കയറ്റി. എന്റെ പാദങ്ങൾ പാറയിൽ ഉറപ്പിച്ചു. കാൽവെപ്പുകൾ സുരക്ഷിതമാക്കി. അവിടുന്ന് ഒരു പുതിയ ഗാനം എന്റെ അധരങ്ങളിൽ നിക്ഷേപിച്ചു.
ഭീകര ഗർത്തവും കുഴഞ്ഞ ചേറും സങ്കീർത്തകന്റെ ദയനീയാവസ്ഥയാണ് സൂചിപ്പിക്കുക. സുരക്ഷിത ത്തിന്റെ ചിഹ്നമാണ് പാറ. ” പാറയിൽ ഉറപ്പിച്ചു എന്ന പ്രയോഗം രക്ഷയുടെ സൂചനയാണ് നൽകുന്നത്. മരണകരമായ അപകടത്തിൽ ആയിരുന്ന ഭക്തനെ കർത്താവ് കര കയറ്റുന്നു., ” എന്റെ പാദങ്ങൾ സുസ്ഥിര മാക്കി”. തനിക്ക് രക്ഷ നൽകിയ നിഖിലേശനു നന്ദി അർപ്പിക്കാൻ അവിടുന്ന് തന്നെ സാധകൻ ഒരു നവ്യ ഗാനം നൽകുന്നു. ഇതു ദൈവത്തിന്റെ ദാനമാണ്. കർത്താവ് തന്നെയാണ് ഈ പുതിയ ഗാനം അവന്റെ അധരങ്ങളിൽ നിക്ഷേപിച്ചത്. ദൈവത്തിനുള്ള ഒരു കൃതജ്ഞത ഗീതം ആണിത്. തന്റെ ആത്മാവ് (പരിശുദ്ധാത്മാവ് ) ആണ് ഇത് നൽകുന്നത്. ഇത് ചുറ്റുമുള്ളവർക്ക് വേണ്ടിയുള്ള സന്ദേശം പ്രബോധനവും ആണ്. ഇത് മറ്റുള്ളവരെ ദൈവഭയത്തിലേക്ക് നയിച്ച് അവർക്ക് രക്ഷ കാണിച്ചു കൊടുക്കുന്നു. മാത്രമല്ല പ്രകാശത്തിലേക്കും പ്രമോദ (ആനന്ദ) ത്തിലേക്കും അഭിമാനത്തിലേക്കും ഇത് മറ്റുള്ളവരെ നയിക്കുന്നു (വാക്യം 1: 3 ).
” കർത്താവിനെ ആശ്രയിക്കുന്നവൻ ഭാഗ്യവാൻ ; അഹങ്കാരികളിലേക്കു ദൈവ ഭക്തൻ തിരിയുന്നില്ല.
അവൻ കർത്താവിൽ ആശ്രയിച്ചു, ഭാഗ്യവാൻ ആകുന്നു (വാ.4).
അഞ്ചാം വാക്യത്തിൽ വ്യക്തികൾക്ക് വേണ്ടിയും ഇസ്രായേൽ സമൂഹത്തിനുവേണ്ടിയും വല്ലഭൻ ചെയ്ത എണ്ണമറ്റ അത്ഭുതങ്ങൾ ഭക്തൻ വിവരിക്കുകയാണ്. ” അങ്ങ് എത്ര അത്ഭുതങ്ങൾ ഞങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചു! ഞങ്ങളുടെ കാര്യത്തിൽ അങ്ങ് എത്ര ശ്രദ്ധാലുവായിരുന്നു!( അവൻ ഏറ്റുപറയുന്നു ). അങ്ങേക്ക് തുല്യനായി ആരുമില്ല”. അതുല്യനായ ദൈവത്തെക്കുറിച്ച് നിരവധി പരാമർശങ്ങൾ ബൈബിളിലുണ്ട്. ദൈവത്തോടു വിശ്വസ്തത പുലർത്തി ഇസ്രായേൽക്കാരുടെ വലിയ ബോധ്യമായിരുന്നു ഇത്.
40:6 അർത്ഥമാക്കുന്നത്, അനുസരണം ദഹനബലി യെക്കാളും ഹനന യാഗങ്ങളെകാളും ശ്രേഷ്ഠം ആണെന്നാണ്. ഇപ്രകാരമുള്ള ബന്ധുക്കളെ ദൈവം ഇഷ്ടപ്പെടുന്നത്. അവിടുത്തെ ഹിതം നിറവേറ്റുന്നതാണ് ; അവിടുത്തെ കൽപനകൾ പാലിക്കുന്നതാണ്.1 സാമുവൽ 15: 22 ൽ നാം വായിക്കുന്നു.
” അനുസരണം ബലിയേക്കാൾ ശ്രേഷ്ഠം “. ” കാതുകൾ തുറന്നു തന്നു ” എന്നത് സൂചിപ്പിക്കുന്നത് ബലി കാഴ്ചകളെ കാൾ ദൈവം ഇഷ്ടപ്പെടുന്നത് അവിടുത്തെ അനുസരിക്കുക എന്നതാണ്.
” പുസ്തക ചുരുളിൽ എന്നെപ്പറ്റി എഴുതിയിട്ടുണ്ട് “. (വാ.7). അതായത് സങ്കീർത്തകന്റെ നിരവധിയായ സഹനങ്ങളും പ്രവർത്തനങ്ങളും ഈ അവസ്ഥകളിൽ അഖിലേശനെ സഹായിച്ചതു ഒക്കെയാണ് പുസ്തക ചുരുളിൽ സങ്കീർത്തക നെ പറ്റി എഴുതിയിരിക്കുന്നത്. മോശയുടെ നിയമം അഥവാ പഞ്ചഗ്രന്ഥി ആയിരിക്കണം ഇവിടെ പരാമർശിക്കുന്നത്.
ഹെബ്രാ 10: 5- 7 ൽ ഇത് ഈശോയെ പറ്റിയുള്ള പ്രവചനമായി അവതരിപ്പിക്കുന്നു. അവൻ (നിത്യപുരോഹിതനായ ഈശോ) ലോകത്തിലേക്ക് പ്രവേശിച്ചപ്പോൾ ഇങ്ങനെ അരുളിചെയ്തു: ” ബലികളും കാഴ്ചകളും അവിടുന്ന് (പിതാവായ ദൈവം )ആഗ്രഹിക്കുന്നില്ല. എന്നാൽ അവിടുന്ന് എനിക്കൊരു ശരീരം സജ്ജമാക്കിയിരിക്കുന്നു…. ബലി കളിൽ അവിടുന്ന് സംപ്രീതനായില്ല . പുസ്തകത്തിന്റെ (പഞ്ചഗ്രന്ഥി) സങ്കീർത്തനത്തിൽ എന്നുമാകാം – ആരംഭത്തിൽ എന്നെക്കുറിച്ച് എഴുതിയിരിക്കുന്നത് പോലെ , ഞാൻ പറഞ്ഞു: ” ദൈവമേ, അവിടുത്തെ ഇഷ്ടം നിറവേറ്റാൻ ഇതാ ഞാൻ വന്നിരിക്കുന്നു”. എട്ടാം വാക്യവും അനുസരണ ത്തെ തന്നെയാണ് സൂചിപ്പിക്കുക. അനുസരിക്കുക എന്നാൽ ദൈവഹിതം നിറവേറ്റുക എന്ന് തന്നെയാണ് മനസ്സിലാക്കേണ്ടത്.
മഹാസഭയിൽ തന്നെ വിമോചന ത്തിന്റെ സന്തോഷവാർത്ത സങ്കീർത്തകൻ അറിയിച്ചു. അവൻ വ്യക്തമായി സംസാരിച്ചു. ” അവിടുത്തെ രക്ഷാകരമായ സഹായത്തെ ഹൃദയത്തിൽ ഒളിച്ചു വെച്ചിട്ടില്ല. അങ്ങയുടെ വിശ്വസ്തതയെയും രക്ഷയെയും പറ്റി ഞാൻ സംസാരിച്ചു. അവിടുത്തെ കാരുണ്യവും വിശ്വസ്തതയും മഹാസഭയിൽ ഞാൻ മറച്ചുവെച്ചില്ല (വാ.9,10).
(വാ.11) സങ്കീർത്തകനെ പോലെ നമ്മളും കർത്താവിന്റെ വിശ്വസ്തതയും കരുണയും ഒക്കെ പരസ്യമായി ഏറ്റു പറയണം. പ്രഘോഷിക്കണം. നമുക്കും കർത്താവിന്റെ കൃപയും സഹായവുമാണ് എന്നും തുണ.
കർത്താവേ നന്ദി പറയുന്ന ഭക്തനെ എണ്ണമറ്റ പുതിയ അർഥങ്ങൾ ചുറ്റിയിരിക്കുന്നു… “എന്റെ കാഴ്ച നഷ്ടപ്പെടുത്തക്ക വിധം എന്റെ ദുഷ്കൃത്യങ്ങൾ എന്നെ പൊതിഞ്ഞു. അവ എന്റെ തലമുടിയിഴകളെക്കാൾ അധികമാണ് ; എനിക്ക് ധൈര്യം നഷ്ടപ്പെടുന്നു. കർത്താവേ എന്നെ സഹായിക്കാൻ വേഗം വരേണമേ” (വാ.46:12,13).
സാധകം ദൈവത്തിൽനിന്ന് മോചനവും സഹായവും കേണപേക്ഷിക്കുകയാണ്. ഇവ തികച്ചും അവന്റെ അടിയന്തരാവശ്യങ്ങൾ ആണ്.
” വേഗം വരേണമേ ” എന്ന നിലവിളിയിലും ഒപ്പം തന്റെ ജീവൻ അപഹരിക്കാൻ ശ്രമിക്കുന്നവരെ കുറിച്ചുള്ള പരാമർശത്തിലും മേൽപ്പറഞ്ഞ അടിയന്തരാവസ്ഥ വ്യക്തമാണ്.
അവന്റെ അടിയന്തരാവസ്ഥയുടെ രണ്ടാമത്തെ കാരണം ” എന്റെ ജീവനു ശ്രമിക്കുന്നവർ ലജ്ജ ഭ്രമിക്കട്ടെ! എനിക്ക് ദ്രോഹം വരാൻ ആഗ്രഹിക്കുന്നവർ അപമാനിതരായി പിൻതിരിയട്ടെ… എന്നെ പരിഹസിച്ചു പറയുന്നവർ ലജ്ജകൊണ്ട് നിശബ്ദതാരകട്ടെ!
കർത്താവിനെ ആശ്രയിക്കുന്നവർ അവിടുന്നിൽ സന്തോഷിച്ചുല്ലസിക്കണം. അവിടുത്തെ രക്ഷയെ സ്നേഹിക്കുന്നവർ കർത്താവ് വലിയവനാണെന്ന് നിരന്തര ഉദ്ഘോഷിക്കണം(വാ.16). പതിനേഴാം വാക്യം സാധകന്റെ സർവ്വശക്തനിലുള്ള ശരണം അരക്കിട്ടുറപ്പിക്കുന്നതാണ്.
” ഞാൻ ദരിദ്രനും പാവപ്പെട്ടവനും ആണ് ; എങ്കിലും കർത്താവിന് എന്നെപ്പറ്റി കരുതലുണ്ട് ; അങ്ങ് എന്റെ സഹായകനും വിമോചകനുമാണ്. എന്റെ ദൈവമേ വൈകരുതേ!” എന്ന പ്രാർത്ഥനയോടെ സങ്കീർത്തനം അവസാനിക്കുന്നു.