പാപം ചെയ്തു ദൈവത്തിന്റെ ശിക്ഷ ഏറ്റുവാങ്ങിയ ഇസ്രായേൽ തെറ്റ് ഏറ്റു പറഞ്ഞ് അവിടുത്തെ കരുണയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്നത് ബാറൂക്ക് ഇങ്ങനെ രേഖപ്പെടുത്തുന്നു: “ഞങ്ങളുടെ ദൈവമായ കർത്താവേ, ഞങ്ങളുടെ പിതാക്കന്മാരുടെയോ രാജാക്കന്മാരുടെയോ നീതിയാൽ അല്ല ഞങ്ങൾ അങ്ങയുടെ കാരുണ്യം യാചിക്കുന്നത്. അങ്ങയുടെ ദാസന്മാരായ പ്രവാചകന്മാർ വഴി മുൻകൂട്ടി അറിയിച്ചത് പോലെ അവിടുന്ന് ഞങ്ങളുടെ മേൽ ഉഗ്രകോപം വർഷിച്ചിരിക്കുന്നു”. അവർ പറഞ്ഞു: “കർത്താവ് അരുൾ ചെയ്യുന്നു: നിങ്ങൾ കഴുത്ത് കുനിച്ച് ബാബിലോൺ രാജാവിനെ സേവിച്ചാൽ, നിങ്ങളുടെ പിതാക്കന്മാർക്ക് ഞാൻ നൽകിയ ദേശത്തു നിങ്ങൾ വസിക്കും. എന്നാൽ നിങ്ങൾ കർത്താവിന്റെ വാക്ക് ശ്രവിക്കാതെയും ബാബിലോൺ രാജാവിനെ സേവിക്കാതെ ഇരുന്നാൽ യൂദാ നഗരങ്ങളിൽ നിന്ന് ആഹ്ലാദത്തിന്റെയും ഉല്ലാസത്തിന്റെയും ആരവവും മണവാട്ടിയുടെയും മണവാളന്റെയും സ്വരവും ഞാൻ ഇല്ലാതാക്കും. ആരെയും അവശേഷിപ്പിക്കാതെ ദേശം മുഴുവൻ വിജനം ആക്കും…. അങ്ങയുടെ അങ്ങയുടെ കൽപ്പന ഞങ്ങൾ അനുസരിച്ചില്ല….അങ്ങയുടെ നാമത്തിൽ അറിയപ്പെടുന്ന ഭവനം (ജെറുസലേം ദൈവാലയം) ഇന്നത്തെ നിലയിലാക്കി (നശിപ്പിക്കപ്പെട്ടു). (ബറൂക്ക് 2:19-26).
തുടർന്ന് പ്രവാചകൻ ജനത്തിന്റെ നാമത്തിൽ പറയുന്നു:” എന്നിട്ടും അങ്ങ് അനന്തമായ കാരുണ്യം, ആർദ്രമായ ദയയും ഞങ്ങളോട് കാണിച്ചു. എന്തെന്നാൽ പ്രവാസ ദേശത്ത് അവർക്ക് മനപരിവർത്തനം ഉണ്ടായി”(2:27-30).
ദൈവത്തിന്റെ സ്വരം ശ്രദ്ധിക്കാത്ത( അവിടുത്തെ അനുസരിക്കാത്ത) ഇസ്രായേൽ, യൂദാ ഗോത്രങ്ങളുടെ തിന്മകൾ അവരെ വിനാശത്തിലേക്ക് ( തകർച്ചയിലേക്കും പ്രവാസത്തിലേക്കും ജെറുസലേം ദൈ വാലയത്തിന്റെ നാശത്തിലേക്കും) നയിച്ചു.( ബി.സി. 578ൽ ദൈവാലയം തകർക്കപ്പെട്ടു). ദൈവത്തിന്റെ സ്വരം ശ്രവിക്കാത്ത ജനത്തെ ശിക്ഷിക്കുന്ന ദൈവത്തിന്റെ നീതിയാണ്2:26വരെ അവതരിപ്പിക്കുന്നത്.2:27ലോ അവിടുത്തെ കരുണാർദ്ര സ്നേഹം പുകഴ്ത്തപ്പെടുന്നു. ഈ സ്നേഹം ദയ ആർദ്രത കഷ്ടതയും നഷ്ടങ്ങളും സഹിക്കുന്നവരോട് കാണിക്കുന്ന സഹാനുഭൂതി -എല്ലാം വ്യക്തമാക്കുന്നുണ്ട്.
ബാറുക്ക് 3:1-9 അനുതപിക്കുന്ന ഇസ്രായേൽ(യൂദായും) ദൈവത്തോട് കരുണയ്ക്കുവേണ്ടി കേഴുന്ന ഹൃദയസ്പർശിയായ നടത്തുന്ന ഒരു പ്രാർത്ഥനയാണ്!
“സര്‍വശക്തനായ കര്‍ത്താവേ, ഇസ്രായേലിന്റെ ദൈവമേ, ദുഃഖിതമായ ആത്മാവും തളര്‍ന്ന ഹൃദയവും ഇതാ, അങ്ങയോടു നിലവിളിക്കുന്നു.കര്‍ത്താവേ,ശ്രവിക്കണമേ, കരുണ തോന്നണമേ. ഞങ്ങള്‍ അങ്ങയുടെ മുന്പില് പാപം ചെയ്തിരിക്കുന്നു.അങ്ങ് എന്നേക്കും സിംഹാസനസ്ഥനാണ്. ഞങ്ങളോ എന്നേക്കുമായി നശിക്കുന്നു.
സര്‍വശക്തനായ കര്‍ത്താവേ, ഇസ്രായേലിന്റെ ദൈവമേ, ഇസ്രായേലിലെ മരണത്തിന് ഉഴിഞ്ഞിട്ടവരുടെ, ഞങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ സ്വരം ശ്രവിക്കാതെ അവിടുത്തെ മുന്പില് പാപം ചെയ്യുകയും അങ്ങനെ ഞങ്ങളുടെ മേല്‍ അനര്‍ഥം വരുത്തിവയ്ക്കുകയും ചെയ്തവരുടെ മക്കളുടെ, പ്രാര്‍ഥന ശ്രവിക്കണമേ.
ഞങ്ങളുടെ പിതാക്കന്മാരുടെ അപരാധങ്ങള്‍ ഓര്‍ക്കാതെ, അങ്ങയുടെ നാമത്തെയും ശക്തിയെയും ഇപ്പോള്‍ സ്മരിക്കണമേ.എന്തെന്നാല്‍, അങ്ങാണ് ഞങ്ങളുടെ ദൈവമായ കര്‍ത്താവ്.കര്‍ത്താവേ, അങ്ങയെ ഞങ്ങള്‍ സ്തുതിക്കും. അങ്ങയുടെ നാമം വിളിച്ചപേക്ഷിക്കുന്നതിനായി അങ്ങയെക്കുറിച്ചുള്ള ഭയം ഞങ്ങളുടെ ഹൃദയത്തില്‍ അങ്ങ് നിക്ഷേപിച്ചു. അങ്ങയുടെ മുന്പില് പാപം ചെയ്ത ഞങ്ങളുടെ പിതാക്കന്മാരുടെ അകൃത്യങ്ങള്‍ ഞങ്ങള്‍ ഹൃദയത്തില്‍ നിന്ന് ഉപേക്ഷിച്ചിരിക്കുന്നതിനാല്‍ ഞങ്ങളുടെ പ്രവാസത്തില്‍ ഞങ്ങള്‍ അങ്ങയെ പുകഴ്ത്തും.
ഞങ്ങളുടെ ദൈവമായ കര്‍ത്താവിനെ ഉപേക്ഷി ച്ചഞങ്ങളുടെ പിതാക്കന്മാരുടെ അകൃത്യങ്ങള്‍ നിമിത്തം ഞങ്ങള്‍ നിന്ദയും ശാപവും ശി ക്ഷയും ഏറ്റുകൊണ്ട് അങ്ങ് ഞങ്ങളെ ചിതറിച്ചു കളഞ്ഞഇടങ്ങളില്‍ ഇതാ, ഞങ്ങള്‍ ഇന്നും പ്രവാസികളായി കഴിയുന്നു”.
ദൈവം മോശയ്ക്ക് നിയമങ്ങൾ എഴുതി സൂക്ഷിക്കാൻ കൽപ്പന കൊടുക്കുമ്പോൾ തന്നെ(പുറ.24:30, നിയ 31:9) ഇസ്രായേൽജനം തന്നെ ഉപേക്ഷിക്കുമെന്നും എങ്കിലും ആരോടും കാരുണ്യം കാണിക്കുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു(നിയമ 4:30-31;1-10).
തെറ്റ് ചെയ്യുന്ന ജനതയ്ക്ക് ഏക ആശ്രയം കർത്താവിന്റെ കരുണയാണ്. ദൈവത്തിൽ നിന്ന് അകലുന്ന ജനം തങ്ങളുടെ പാപങ്ങൾ ഏറ്റുപറഞ്ഞ് അവിടുത്തോട് അടുക്കുമ്പോൾ അവർക്ക് നന്മയിൽ മുന്നേറാൻ ആവശ്യമായ കൃപ അവിടുന്ന് തന്നെ നൽകുന്നു. നമ്മുടെ ഹൃദയത്തെ നവീകരിച്ച്, പാദങ്ങളെ ശക്തിപ്പെടുത്തി, ദൈവം കാണിച്ചു തരുന്ന വഴിയെ ചരിക്കാൻ അവിടുന്ന് കൃപ നൽകും. നാം വഴി തെറ്റി പോകാൻ അവിടുന്ന് ഒരിക്കലും ആഗ്രഹിക്കുന്നില്ല.മനുഷ്യൻ തെറ്റ് ചെയ്തിട്ടും അവനെ തേടിയെത്തുന്ന നല്ല തമ്പുരാന്റെ കരുണയും ആർദ്രതയും എത്ര സുന്ദരം!