“തോബിത്” ശുഭപര്യവസായി ആണ്. കഥാപാത്രങ്ങളെല്ലാം സന്തോഷ-സമാധാനത്തിലേക്ക് വരുന്നു. ദൈവം നന്മ പ്രവർത്തികൾക്ക് പ്രതിഫലം നൽകുന്നുവെന്ന അടിസ്ഥാനപ്രമാണം അങ്ങനെ ഊട്ടി ഉറപ്പിക്കപെട്ടിരിക്കുന്നു. അവസാന അധ്യായം(14) തോബിത്തിന്റെ വിടവാങ്ങൽ സംഭാഷണമാണ്. പ്രവാചകന്മാരുടെ പ്രവചനങ്ങൾ നിറവേറും എന്ന് അവൻ പ്രെഖ്യാപിക്കുന്നു . നീതി, ദയ, കരുണ, പ്രാർത്ഥന… ഇവ നിരന്തരം ഉണ്ടാകണമെന്നും കല്പനകൾ കൃത്യമായി പാലിക്കണമെന്നും, മകനെയും കൊച്ചുമക്കളെയും ഉപദേശിക്കുന്നു. ഇവയുള്ളവർക്കാണ് കർത്താവിന്റെ കരുണാർദ്ര സ്നേഹത്തിനു കൂടുതൽ അർഹത.
മറ്റുള്ള കാര്യങ്ങളിൽ എന്നപോലെ, സംസ്കാര ശുശ്രൂഷകൾ നടത്തുന്നതിലും തോബിത് മികവ് കാണിച്ചിരുന്നു. അവന്റെ കരുണ ദൈവത്തിന്റെയും മനുഷ്യരുടെയും കരുണയുടെ കഥ പറയുന്ന ഒരു കൊച്ചു പുസ്തകമാണ് “തോബിത്”. കരുണാകാരനായ കർത്താവിന്റെ കരുണയും നീതിയും പരസ്പരപൂരകങ്ങളാണ്.
അധാർമ്മികൻ തന്റെ പാപം പരിത്യജിച്ചു അനുതപിച്ചു പിന്തിരിഞ്ഞാലേ ദൈവകരുണയ്ക്കു അർഹനാവൂ. അനുതപിക്കാത്ത കഠിന ഹൃദയർക്കു ശിക്ഷ ഉറപ്പു. ദൈവനീതി അത് ആവശ്യപ്പെടുന്നു. അസ്സീറിയാ ധാർമ്മികതയുടെ പര്യായമായിരുന്നു. അവളുടെ പീഡനത്തിന്റെ ഇരയായിടുന്നുവെങ്കിലും, തോബിത്തിന്റെ നന്മയും കരുണയും കൈമോശം വന്നില്ല. അതിനുള്ള പ്രതിഫലം അവനും കുടുംബത്തിനും അഖിലേശൻ കനിഞ്ഞുനല്കി. അസ്സീറിയായ്ക്കുള്ള ശിക്ഷയാണു നിനേവെയുടെ പതനം. ദൈവം കരുണാർദ്രരെ അനുഗ്രഹിക്കും. അനുതപിക്കാത്ത അധാർമ്മികളെ ശിക്ഷിക്കും. ഏതൊരു മനുഷ്യന്റെയും മനോവേദനയോടെയുള്ള നിലവിളിപ്രാർത്ഥന ദൈവം എപ്പോഴും കേൾക്കും;ഉത്തരം നൽകുകയും ചെയ്യും.
സർവ്വേശ്വരന്റെ സകല പ്രേവര്തികളും കനിവു (കരുണ)കിനിയുന്നതും അനുഗ്രഹദായകവുമാണ്. ദൈവത്തിന്റെ ശിക്ഷ പോലും അനുതാപത്തിലേക്കുള്ള ക്ഷണമാണ്. ദൈവിക ഇടപെടലുകൾക്കായി കാത്തിരിക്കാനുള്ള വിളിയാണ് വിശ്വാസജീവിതം.