പ്രത്യാശയോടെ നാമ്പുകൾ

Fr Joseph Vattakalam
2 Min Read

ഇസ്രായേൽജനം തങ്ങളുടെ പാപം മൂലം ദൈവത്തെ നിരന്തരം വേദനിപ്പിച്ചിരുന്നു.
“ആകാശങ്ങളേ ശ്രവിക്കുക, ഭൂതലമേ ശ്രദ്‌ധിക്കുക, കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ഞാന്‍ മക്കളെ പോറ്റിവളര്‍ത്തി; എന്നാല്‍, അവര്‍ എന്നോടു കല ഹിച്ചു.
കാള അതിന്‍െറ ഉടമസ്‌ഥനെ അറിയുന്നു; കഴുത അതിന്‍െറ യജമാനന്‍െറ തൊഴുത്തും. എന്നാല്‍, ഇസ്രായേല്‍ ഗ്രഹിക്കുന്നില്ല; എന്‍െറ ജനം മനസ്‌സിലാക്കുന്നില്ല.

തിന്മ നിറഞ്ഞരാജ്യം, അനീതിയുടെ ഭാരം വഹിക്കുന്ന ജനം, ദുഷ്‌കര്‍മികളുടെ സന്തതി, ദുര്‍മാര്‍ഗികളായ മക്കള്‍! അവര്‍ കര്‍ത്താവിനെ പരിത്യജിക്കുകയും ഇസ്രായേലിന്‍െറ പരിശുദ്‌ധനെ നിന്‌ദിക്കുകയും ചെയ്‌തു. അവര്‍ എന്നില്‍ നിന്നു തീര്‍ത്തും അകന്നുപോയി.

ഇനിയും നിങ്ങളെ പ്രഹരിക്കണമോ? എന്തേനിങ്ങള്‍ തിന്‍മയില്‍ത്തന്നെതുടരുന്നു? നിങ്ങളുടെ ശിരസ്‌സു മുഴുവന്‍ വ്രണമാണ്‌. ഹൃദയം തളര്‍ന്നുപോയിരിക്കുന്നു.
ഉള്ളങ്കാല്‍ മുതല്‍ ഉച്ചിവരെ ക്‌ഷതമേല്‍ക്കാത്ത ഒരിടവും ഇല്ല. ചതവുകളും വ്രണങ്ങളും രക്‌തമൊലിക്കുന്ന മുറിവുകളും മാത്രം! അവയെ കഴുകി വൃത്തിയാക്കുകയോ വച്ചുകെട്ടുകയോ ആശ്വാസത്തിനു തൈലം പുരട്ടുകയോ ചെയ്‌തിട്ടില്ല”. (ഏശയ്യാ 1 : 2-6)

ഈ ദുരവസ്ഥയിലും പലപ്പോഴും ഒരു പദം അവരുടെ ഹൃദയത്തിൽ പ്രതിധ്വനിച്ചിരുന്നു- ദൈവത്തിന്റെ കരുണ. തങ്ങളുടെ നിസ്സഹായതയിൽ അവർ കണ്ണീരോടെ കർത്താവിനോടു കരുണയ്ക്കായി പ്രാർത്ഥിക്കുമായിരുന്നു.
” കണ്ണുനീർ തൂകുമ്പോൾ മനസ്സലിയുന്നവനാണ് ദൈവം” അവിടുന്ന്, എല്ലാം മറന്ന്, “മനസ്സു മാറ്റി” അവരെ അനുഗ്രഹിച്ചിരുന്നു.

റെഗുവേലിന്റെ മക്കൾ സാറായുടെ അനുഭവം ആരുടെയും കരളലിയിക്കുന്നതാണ്
( തോബിത് 7). അവളെ പരിഗ്രഹിക്കാൻ ആഗ്രഹിച്ച തോബിയാസിനോട് രാജുവെൽ പറയുന്നു:” ഒരു കാര്യം എനിക്ക് നിന്നോട് പറയാനുണ്ട്. എന്റെ പുത്രിയെ ഏഴു ഭർത്താക്കന്മാർക്ക് ഞാൻ നൽകിയതാണ്. ഓരോരുത്തനും അവളെ സമീപിച്ച രാത്രിയിൽ തന്നെ മൃതിയടഞ്ഞു”.

ദൈവത്തിന്റെ മഹാകരുണ അനുഭവിക്കുന്ന തോബിയാസ്(റഫായേൽ) സമ്മതം അറിയിക്കുന്നു. അപ്പോൾ തന്നെ റെജുവേൽ പറഞ്ഞു: “നിയമപ്രകാരം അവളെ സ്വീകരിച്ചു കൊള്ളുക. കാരുണ്യവാനായ ദൈവം നിങ്ങൾക്ക് ഇരുവർക്കും ശുഭം വരുത്തട്ടെ” ( തോബി 7 :10-12).

തോബിത്തിന്റെ പരോക്ഷ പ്രമേയം പരാപരൻ കരുണാർദ്ര സ്നേഹമാണ്. ഗ്രന്ഥത്തിലെ കഥാപാത്രങ്ങളെല്ലാം ദൈവത്തിന്റെ കരുണയിൽ ആശ്രയിക്കുകയും അത് പ്രഘോഷിക്കുകയും ചെയ്യുന്നവരാണ്. ഇവിടെ നമുക്കുള്ള പാഠം നാം ദൈവത്തിന്റെ കരുണയിൽ പൂർണ്ണമായി ആശ്രയിക്കുകയും അത് ഉദ്ഘോഷിക്കുകയും വേണമെന്നതാണ്. തിന്മ താണ്ഡവ നൃത്തം ചെയ്യുന്ന ഒരു ലോകത്തിന് ജഗന്നിയന്താവിന്റെ കരുണാർദ്ര സ്നേഹം മാത്രമേ പ്രത്യാശയോടെ നാമ്പുകൾ വിടർത്തുകയുള്ളു.

Share This Article
error: Content is protected !!