പുണ്യത്തിലേക്ക് നയിക്കുന്ന മാർഗം

Fr Joseph Vattakalam
1 Min Read

ഓ, അത്യുന്നതനും അഗ്രാഹ്യനുമായ കർത്താവേ ! അങ്ങയുടെ മഹത്വത്തെ യോഗ്യതയോടെ, ഉചിതമായ രീതിയിൽ അംഗീകരിക്കുന്നതിനും സ്‌തുതിക്കുന്നതിനും സകല മാലാഖമാരുടെയും നീതിമാന്മാരുടെയും സ്നേഹവും സമ്പൂർണതകളും എനിക്കുണ്ടായിരുന്നെങ്കിൽ ! അത്യുന്നത പ്രഭാവവാനായ അങ്ങയെക്കുറിച്ച് എനിക്ക് നൽകപ്പെട്ട അറിവിനനുസൃതം യാതൊരു സുകൃതങ്ങളും എന്നിലില്ലഎന്നു ഞാൻ തിരിച്ചറിയുന്നു. അങ്ങയുടെ പ്രഭാവം ദർശിച്ച മാത്രയിൽ എൻ്റെ നിരാസത ഞാനറിഞ്ഞു.

ദൈവശാസ്ത്രത്തിൻറെ വൈഭവത്താൽ മുമ്പൊരിക്കലും ഗ്രഹിച്ചിട്ടില്ലാത്ത രീതിയിൽ എളിമയെന്ന പരമ പുണ്യത്തിൻറെ പ്രാധാന്യം ഞാൻ മനസിലാക്കി. ഈ പുണ്യം എന്നിലുണ്ട് എന്നവകാശപ്പെടാൻ കഴിയുകയില്ല; എങ്കിലും ഈ പുണ്യത്തിലേക്ക് നയിക്കുന്ന മാർഗം എനിക്ക് ബോധ്യപ്പെട്ടു എന്ന വസ്‌തുത തള്ളിക്കളയാനും സാധ്യമല്ല.

സർവശക്തനായ ദൈവമേ, അങ്ങേയുടെ വചനം എനിക്ക് പാദത്തിനു വിളക്കും പാതയിൽ പ്രകാശവുമാണ്. (സങ്കീർ.119:105 ) അതുകൊണ്ടാണ് ഞാൻ എന്തായിരുന്നുവെന്നും ഇപ്പോൾ എന്തായിരിക്കുന്നുവെന്നും മനസിലാക്കാൻ എനിക്ക് സാധിക്കുന്നത്. ഒപ്പം ഇനി എന്താകുമെന്ന് ഭയപ്പെടുകയും ചെയ്യുന്നു . എൻറെ ബുദ്ധിയെ അങ്ങാണ് പ്രകാശിപ്പിച്ചത്. അത്യുന്നതനായ രാജാവേ എൻറെ ഹൃദയത്തെ ജ്വലിപ്പിച്ചതും അങ്ങുതന്നെ.

Share This Article
error: Content is protected !!