കുടുംബം സ്നേഹത്തിൻറെ സത്യം പഠിപ്പിക്കുന്നില്ലെ ങ്കിൽ വേറൊരു വിദ്യാലയത്തിനും അതു പഠിപ്പിക്കുവാൻ സാധ്യക്കുകയില്ലെന്നു ഫ്രാൻസിസ് മാർപാപ്പ. ഒരു നിയമത്തിനും മനുഷ്യമഹത്ത്വ ത്തിൻറെ അമൂല്യ നിധിയായ സ്നേഹത്തിൻറെ സൗന്ദര്യം അടിച്ചേൽപ്പിക്കാൻ സാധിക്കുകയില്ല. അതു നമ്മുടെ കുടുംബങ്ങളിൽ നിന്നു നമ്മൾ സാംശീകരിച്ചെടുക്കണം. സ്നേഹമില്ലാത്ത കുടുംബം ഒരു വൈരുധ്യമാണ്.
ഈ കാലഘട്ടത്തിൽ പരസ്‌പരം നല്‌കുന്ന വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ കുറവുണ്ടാകുന്നു. ഓരോ വ്യക്തിയും വ്യക്തിപരമായ സംതൃപ്‌തിയാണ് അന്വേഷിക്കുന്നത്. കുടുംബം എന്ന യാഥാർഥ്യം നിലനിൽക്കുന്നത് നല്‌കുന്ന വാഗ്ദാനങ്ങളിലുള്ള വിശ്വസ്തതയിലാണ്. സ്വാതന്ത്ര്യമില്ലാതെ സ്നേഹബന്ധമില്ല. വിവാഹമെന്ന കൂദാശയുടെ അന്തഃസത്ത സ്നേഹമാണ്. സ്നേഹമില്ലാതെ വിവാഹമില്ല.അത്തരം വിവാഹം വെറും പൊള്ളയാണ്, പൊട്ടക്കിണറാണ്. സ്വാതന്ത്ര്യവും വിശ്വസ്‌തതയും പരസ്‌പരം എതിർക്കുന്നില്ല മറിച്ചു പരസ്‌പരം സഹായിക്കുന്നു.