ക്രിസ്തുവിനുവേണ്ടി തുറന്നിട്ട ഒരു കലാലയം

Fr Joseph Vattakalam
2 Min Read

1982 കാലഘട്ടമാണ്. അന്ന് ഞാൻ ദേവഗിരി കോളേജിൽ പഠിക്കുന്നു, അതോടൊപ്പം കോളേജിന്റെ മാനേജരായും ദേവഗിരി പള്ളി വികാരിയായും സേവനം ചെയുന്നു. ആ നാളുകളിൽ ഏതാനും ചിലരെ കരിസ്മാറ്റിക് ധ്യാനത്തിനയച്ചു. കരിസ്മാറ്റിക് ധ്യാനത്തെക്കുറിച്ചു ആർക്കുമൊന്നും പരിചയമില്ലാത്ത സമയമായിരുന്നു അത്. എങ്കിലും ധ്യാനം കൂടി മടങ്ങിവന്നവരുടെ മുഖത്തെ പ്രസരിപ്പും പ്രാർത്ഥനാചൈതന്യവും മറ്റുള്ളവരെയും ആകർഷിച്ചു. ധ്യാനത്തിൽ പങ്കെടുത്ത കുട്ടികൾ വന്നു അവരുടെ അനുഭവങ്ങൾ പങ്കുവച്ചപ്പോൾ അത് പലർക്കും പ്രചോദനമായി മാറുകയായിരുന്നു. അങ്ങനെ തലപര്യമുള്ളവരെ ചെറിയ ഗ്രൂപ്പുകളാക്കി ധ്യാനത്തിനയച്ചുകൊണ്ടിരുന്നു. മൂന്ന് നാലു വർഷത്തോളം യുവജനങ്ങളിങ്ങനെ പല ഗ്രൂപ്പുകളായി ധ്യാനത്തിൽ പങ്കെടുക്കുകയും അവരെല്ലാവരും തിരിച്ചുവന്നു പ്രാർത്ഥനകൂട്ടായ്മ്മ സജീവമാക്കുകയും ചെയ്തു. ആ നാളുകളിലാണ് എന്നെ കോളേജ് പ്രിൻസിപ്പൽ ആയി നിയമിക്കുന്നത്.

കടുകുമണിപോലെ ആരംഭം

അതോടെ യുവജനങ്ങളുടെ പ്രാർത്ഥനകൂട്ടായ്മ്മ കോളേജ് ഓഡിറ്റോറിയത്തിലേക്കു മാറ്റി. ജാതിമതഭേദമില്ലാതെ ആർക്കും ജീസസ് യൂത്തിന്റെ ഈ പ്രാർത്ഥനാഗ്രൂപ്പിൽ പങ്കെടുക്കാമെന്ന അറിയിപ്പ് കുട്ടികളെ ഏറെ ആകര്ഷിച്ചുവെന്നുവേണം പറയാൻ. പ്രാർത്ഥനാഗ്രൂപ്പിൽ കുട്ടികൾ വർധിക്കാൻ തുടങ്ങിയതോടെ ധ്യാനത്തിൽ സംബന്ധിക്കുവാനും ഏറെപ്പേർ താല്പര്യം കാട്ടിത്തുടങ്ങി. അവർക്കു അതിനുള്ള സൗകര്യങ്ങൾ ഞാൻ ഒരുക്കികൊടുക്കുകയും ചെയ്തു. പഠനം ഉഴപ്പി നടന്ന ചിലർ ധ്യാനത്തിന് പോകുകയും തിരിച്ചുവന്നു പ്രാർത്ഥനാഗ്രൂപ്പിൽ സജ്ജീവമാകുകയും ചെയ്തപ്പോൾ അവർക്കുണ്ടായ മാറ്റമാണ് എല്ലാവരെയും ആകര്ഷിച്ചതെന്നു പറയാം. ദേവഗിരി കോളേജിലെ  കുട്ടികളിലുണ്ടായ ഈ വലിയ മാറ്റം സമീപ പ്രദേശത്തുള്ള വിദ്യാർത്ഥികളെയും ആകർഷിച്ചു.

അങ്ങനെയാണ് കോളേജിന്റെ അവധിദിവസങ്ങളിൽ മാത്രം നടത്തുന്ന പ്രാർത്ഥനകൂട്ടായ്മകളിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളും നഴ്സിംഗ് വിദ്യാര്ഥികളുമൊക്കെ എത്തിത്തുടങ്ങിയതെന്നു ഞാൻ കരുതുന്നു. ഫറൂക്കിലെയും മലബാർ ക്രിസ്ത്യൻ കോളേജിലെയും കുട്ടികൾപോലും പ്രാർത്ഥനകളിൽ സജീവമായി. ധ്യാനത്തിൽ സംബന്ധിച്ച് മടങ്ങിയെത്തുന്ന കുട്ടികൾ അവരുടെ അനുഭവങ്ങൾ പങ്കുവയ്ക്കുകയും ആത്മീയോപദേശങ്ങൾ നൽകുകയും ചെയ്തു. ഇതായിരുന്നു ഈ കൂട്ടായ്മയിലെ ഉള്ളടക്കം.

അവധിദിവസങ്ങളിലെ ഈ ഒത്തുചേരൽ പതിവായിരുന്നു. അവർ പ്രാർത്ഥിച്ചു, ഒറ്റകെട്ടായി ശക്തമായി മുന്നോട്ടു നീങ്ങി. യേശുവിന്റെ യുവജനങ്ങളാണ് തങ്ങളെന്ന് അഭിമാനപൂർവം പറയാനും അവർ മടി കാണിച്ചില്ല. അവർക്കു ലഭിച്ച ആത്മീയ അനുഭവങ്ങളും ആനന്ദവും സ്ഥായിയായിരുന്നു. തങ്ങളുടെ അനുഭവങ്ങൾ മറ്റുള്ളവർക്ക് പകർന്നു നൽകുവാൻ അവർ വെമ്പൽ കൊണ്ടു. സുവിശേഷ തീക്ഷണതയാൽ അവർ ജ്വലിച്ചു. ഉപരിപഠനാർത്ഥവും ജോലിക്കും മറ്റുമായി മുംബൈയിലും ചെന്നൈയിലുമൊക്കെ എത്തിയ കുട്ടികൾ അവിടെ പ്രാർത്ഥനാഗ്രൂപ് തുടങ്ങിയെന്നു പറഞ്ഞു എന്നെ വിളിക്കുമായിരുന്നു. ഞാൻ അവിടെ ചെന്ന് ഗ്രൂപ്പ് നയിക്കാനുള്ള ചില നിർദ്ദേശങ്ങളൊക്കെ നൽകും. ദൈവം ഈ ഗ്രൂപ്പുകളെല്ലാം ഏറ്റെടുത്തു നയിച്ചുവെന്നു തന്നെ പറയാം.

ദേവഗിരിയിൽ പഠിച്ച സുനിൽ സൈമൺ എന്ന യുവാവ് ഇംഗ്ളിണ്ടിലേക്കാണ് പോയത്. അവിടെ അദ്ദേഹം ജീസസ് യൂത്തിനു തുടക്കമിട്ടു. കോട്ടയം മെഡിക്കൽ കോളേജിൽ പഠിച്ചിരുന്ന സിന്ധു എന്ന ബ്രാഹ്മണ വിദ്യാർത്ഥിനി എന്നെ കാണുവാൻ വരുമായിരുന്നു. അവൾ പിന്നീട് വിശ്വാസം സ്വീകരിച്ചു വിവാഹിതയായി. അമേരിക്കയിൽ ജീസസ് യൂത്തിനു ശിലാപാകിയതു ഡോ. സിന്ധുവാണ്‌.
(തുടരും…….)

റവ. ഡോ. മാത്യു ചാലിൽ CMI

Share This Article
error: Content is protected !!