സങ്കീർത്തനം (37:3-8, 11)
ദൈവത്തില്‍ വിശ്വാസമര്‍പ്പിച്ചു നന്മ ചെയ്യുക; അപ്പോള്‍ ഭൂമിയില്‍ സുരക്ഷിതനായി വസിക്കാം.
കര്‍ത്താവില്‍ ആനന്ദിക്കുക; അവിടുന്നു നിന്റെ ആഗ്രഹങ്ങള്‍ സാധിച്ചുതരും.
നിന്റെ ജീവിതം കര്‍ത്താവിനു ഭരമേല്പിക്കുക, കര്‍ത്താവില്‍ വിശ്വാസമര്‍പ്പിക്കുക; അവിടുന്നു നോക്കിക്കൊള്ളും.
അവിടുന്നു പ്രകാശംപോലെ നിനക്കു നീതി നടത്തിത്തരും; മധ്യാഹ്നം പോലെ നിന്റെ അവകാശവും.
കര്‍ത്താവിന്റെ മുന്പില് സ്വസ്ഥനായിരിക്കുക; ക്ഷമാപൂര്‍വം അവിടുത്തെ കാത്തിരിക്കുക; ദുഷ്ടമാര്‍ഗം അവലംബിച്ച് അഭിവൃദ്ധിപ്പെടുന്നവനെക്കണ്ട് അസ്വസ്ഥനാകേണ്ടാ.
കോപത്തില്‍ നിന്ന് അകന്നു നില്ക്കുക, ക്രോധം വെടിയുക, പരിഭ്രമിക്കാതിരിക്കുക; അതു തിന്മയിലേക്കു മാത്രമേ നയിക്കൂ.
എന്നാല്‍ , ശാന്തശീലര്‍ ഭൂമി കൈവശമാക്കും; ഐശ്വര്യത്തികവില്‍ അവര്‍ ആനന്ദിക്കും.
എപ്പോഴും ദൈവത്തിൽ ശരണപ്പെടുക. നീതിയോടെ വ്യാപാരിക്കുക. കർത്താവിൽ ആനന്ദിക്കുക. അവിടുത്തെ അനുഗ്രഹങ്ങൾ അനുഭവിക്കുക. കർത്താവു തന്റെ ഭക്തരുടെ ആഗ്രഹങ്ങൾ സഫലമാകുന്നു. ജീവിതഭാരങ്ങൾ കർത്താവിനു കൈയാളിക്കുക. അവിടുന്ന് എല്ലാം നോക്കിക്കൊള്ളും. നീതിമാന്റെ നീതി സൂര്യനെപ്പോലെ പ്രകാശിക്കും. ദൈവത്തോട് വിധേയത്വമുള്ള ജീവിതം ദൈവത്തിന്റെ സ്വന്തമാണ്. അതിന്റെ ഫലമായി അനേകം കൃപകളും കൈവരും.