അങ്ങിൽ വിലയം പ്രാപിക്കുന്നതുവരെ!

Fr Joseph Vattakalam
1 Min Read

ദൈവത്തെ വിസ്മരിക്കുവാനും നിരസിക്കുവാനും ഒരുവന് കഴിഞ്ഞെന്നുവരാം. എങ്കിലും, ജീവനും (നിത്യജീവൻ, സ്വർഗം) സൗഭാഗ്യവും കണ്ടെത്തുന്നതിന് തന്നെ അന്വേഷിക്കുന്നതിന് ഓരോ മനുഷ്യനെയും സ്നേഹസമന്വിതം സദാ വിളിക്കുന്നതിൽ നിന്ന്  ദൈവം വിരമിക്കുന്നില്ല. എങ്കിലും, ബുദ്ധിശക്തിയുടെ സർവപരിശ്രമവും, ഇച്ഛാശക്തിയുടെ സകല ആർജവവും, സത്യസന്ധമായ ഒരു ഹൃദയവും, ദൈവാന്വേഷണത്തിനു തന്നെ ക്ഷണിക്കുന്ന (പരിശീലിപ്പിക്കുന്ന) മറ്റുള്ളവരുടെ സാക്ഷ്യവും, സത്യസന്ധമായ ഈശ്വേരന്വേഷണത്തിനു അനിവാര്യമാണ്.

മേല്പറഞ്ഞ സവിശേഷതകളെല്ലാം ദൈവത്തിന്റെ അനന്തപരിപാലനയിൽ സമഞ്ജസമായി സമ്മേളിച്ച ഒരു മഹാ പ്രതിഭ, ഈശ്വരാന്വേഷണത്തെക്കുറിച്ചും അതിന്റെ പരിസമാപ്തിയെക്കുറിച്ചും എഴുതിയ അനശ്വേര വാക്കുകകൾ ശ്രദ്ധിക്കുക. “കർത്താവെ, അങ്ങ് വലിയവനാണ്; അത്യധികം സ്തുത്യര്ഹനും. അങ്ങയുടെ അനന്ത ശക്തി, മഹത്വം, അങ്ങയുടെ വിജ്ഞാനം, അപരിമേയവുമാണ്. അങ്ങയുടെ അത്ഭുത സൃഷ്ട്ടിയിലെ വളരെ ചെറിയൊരു ഭാഗം മാത്രമായ മനുഷ്യൻ അങ്ങയെ സ്തുതിക്കാൻ ദാഹിക്കുന്നു. മനുഷ്യ സ്വഭാവം സ്വീകരിച്ചു മനുഷ്യനായി അവതരിച്ചവനും മനുഷ്യരാശിയുടെ പാപഭാരമെല്ലാം പേറിയവനുമായ അങ്ങ് അഹങ്കാരികളെ വെറുക്കുന്നു എന്നതിനും തെളിവും നൽകുന്നു. മനുഷ്യൻ ഇതെല്ലാമായിരുന്നിട്ടും അങ്ങയുടെ സൃഷ്ടിയിൽ ചെറിയൊരു കണം മാത്രമായ മനുഷ്യൻ അങ്ങയെ മഹത്വപ്പെടുത്താൻ ആഗ്രഹിക്കുന്നു. അങ്ങയെ സ്തുതിക്കുന്നതിലൂടെ ആനന്ദ നിർവൃതി പ്രാപിക്കാൻ അങ്ങുതന്നെ അവനെ പ്രോത്സാഹിപ്പിക്കുന്നു. കാരണം, അങ്ങ് ഞങ്ങളെ അങ്ങേയ്ക്കായി സൃഷ്ട്ടിച്ചു. അങ്ങിൽ വിലയം പ്രാപിക്കുന്നതുവരെ (വിശ്രമം കണ്ടെത്തുന്നതു വരെ) ഞങ്ങളുടെ ഹൃദയം അസ്വസ്ഥമായിരിക്കും” (സെന്റ് അഗസ്റ്റിൻ confessions, 11). 

Share This Article
error: Content is protected !!