മൊബൈൽ ഫോണിന്റെ ദുരുപയോഗം അനേകരുടെ നാശത്തിനു കാരണമായിട്ടുണ്ട്. അവ കൈവശം വയ്ക്കുന്നത് കുട്ടികൾക്ക് പലപ്പോഴും ഗുണത്തേക്കാളേറെ ദോഷമാണ് ചെയുക. അതുകൊണ്ടു കുട്ടികൾ മൊബൈൽ ഫോൺ കൊണ്ടുനടക്കാതിരിക്കുന്നതാണ് നല്ലത്.
കുട്ടികളുടെ കുഞ്ഞിളം മനസ്സുകളെ മലിനമാക്കുന്ന ചീത്ത പുസ്തകങ്ങളും സി ഡി കളും ഇന്ന് മടക്കടകളിൽ പോലും ഉണ്ട്. അവ കൊണ്ടുനടക്കുന്ന വഴിപിഴച്ച കുട്ടികളെയും കണ്ടുമുട്ടിയേക്കാം. നല്ല കുട്ടികൾ അത്തരം കൂട്ടുകെട്ടുകളിൽ പെടില്ലെന്നു നിങ്ങൾക്കറിയാമല്ലോ.