സ്കൂൾ പഠിക്കാൻ ഉള്ള സ്ഥലം മാത്രമല്ല; കുട്ടികളുടെ കായികവും കലാപരവുമായ കഴിവുകൾ വികസിപ്പിക്കാനുള്ള വേദികൂടി ആണ്. മത്സരങ്ങളിൽ നിന്ന് മടിച്ചുമാറി നില്കാതെ നിങ്ങളുടെ വാസനയനുസരിച് പങ്കെടുക്കുക. അങ്ങനെ നിങ്ങളിൽ ഉറങ്ങി കിടക്കുന്ന കഴിവുകളെ വളർത്തിയെടുക്കാം.
പ്രവർത്തിപരിചയ ക്ളാസ്സുകൾ പ്രയോജനകരമാണ്. പുതിയ വസ്തുക്കൾ ഉണ്ടാക്കുക നിങ്ങൾക് ആവേശവും സന്തോഷവും തരുന്നു. പ്രവർത്തിപരിചയ മേളകളിൽ നിങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ ആവും. ഇത്തരം നിർമാണ പ്രവർത്തനങ്ങൾ ഭാവിയിൽ നിങ്ങൾക് ഒരു ഹോബിയോ ഉപജീവനമാർഗമോ ആയി ഉപകരിക്കുകയും ചെയ്യും.