നമ്മോടൊപ്പമുള്ള സഹായകൻ

Fr Joseph Vattakalam
1 Min Read

കോറിന്തോസിലെ സഭയ്‌ക്കെഴുതിയ രണ്ടാം ലേഖനം അവസാന വാക്യത്തിൽ വിശുദ്ധ പൗലോസ് ഇപ്രകാരം ആശംസിക്കുകയാണ്, ‘യേശുക്രിസ്തുവിന്റെ കൃപയും ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ സഹവാസവും നിങ്ങളോടുകൂടെ ഉണ്ടായിരിക്കട്ടെ’എന്ന്. അന്ത്യത്താഴവേളയിൽ യേശു അരുളിച്ചെയ്തു, എന്റെ പിതാവിനോട് ഞാൻ അപേക്ഷിക്കുകയും എന്നേക്കും നിങ്ങളുടെ കൂടെയായിരിക്കുവാൻ മറ്റൊരു സഹായകനെ തരുകയും ചെയ്യും. ഈ രണ്ടു വചനങ്ങളിലും പരിശുദ്ധാത്മാവ് നമ്മോടുകൂടെ ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകതയെകുറിച്ചാണ് തിരുവചനം സൂചിപ്പിക്കുന്നത്. പരിശുദ്ധാത്മാവിന്റെ സഹവാസത്തിന്റെ ഒന്നാമത്തെ ആവശ്യം നാം യഥാർത്ഥ മനുഷ്യരാവുക എന്നതാണ്.

ഉത്പത്തിപുസ്തകത്തിൽ നാം വായിക്കുന്നു, കർത്താവു ഭൂമിയിലെ പൂഴികൊണ്ടു മനുഷ്യനെ രൂപപ്പെടുത്തുകയും അവന്റെ നസാന്ദ്രങ്ങളിലേക്കു ജീവന്റെ ശ്വാസം നിശ്വസിക്കുകയും ചെയ്തുവെന്ന്. അങ്ങനെ അവൻ ജീവനുള്ളവനായി. കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം പറയുന്നു (ഖണ്ഡിക 324) ‘ആദിമ മനുഷ്യൻ നല്ലവൻ മാത്രമായിരുന്നില്ല, അവൻ തന്റെ സൃഷ്ട്ടാവിനോട് ഉള്ള 
സ്നേഹബന്ധത്തിലും തന്നോട് തന്നെയും ഇതര സൃഷ്ട്ടികളോടും  സമന്വയത്തിലും സ്ഥാപിക്കപെട്ടവനായിരുന്നു. ദൈവം സൃഷ്ട്ടിച്ച മനുഷ്യന് ഈ മൂന്നു ഗുണങ്ങളുണ്ട്. ദൈവത്തോടും അവനോടു തന്നെയും ഇതര സൃഷ്ട്ടികളോടും അവൻ നല്ല ബന്ധത്തിലായിരുന്നു. അതിനാൽ പരിശുദ്ധാത്മ സഹവാസത്തിനായി നമുക്ക് തുടർന്നും പ്രാർത്ഥിക്കാം.

ഫാ. ജോസ് ഉപ്പാണി, ശാലോം

Share This Article
error: Content is protected !!