പാപപരിഹാരത്തിനും ആത്മാക്കളുടെ രക്ഷയ്ക്കും (നമ്മുടെയും മറ്റുള്ളവരുടെയും) വേണ്ടി ചെയുന്ന പരിത്യാഗ പ്രവർത്തികളെല്ലാം നമ്മുടെ ബലിയർപ്പണത്തിന്റെ ഭാഗം തന്നെയാണ്.
പരിശുദ്ധ ത്രീത്വത്തിന്റെ വിശുദ്ധ എലിസബത്ത് ഉപദേശിക്കുന്നു: “അന്യരുടെ ശ്രദ്ധയിൽ പെടാതെ അനുദിനം ഏതാനും പരിത്യാഗ പ്രവർത്തികൾ നാം അനുഷ്ഠിക്കണം. എത്ര നിസാരമെങ്കിലും ഒരു പരിത്യാഗമെങ്കിലും ചെയ്യാതെ ഒരു മണിക്കൂർ പോലും കടന്നു പോകരുതേ.” അങ്ങനെ ചെയ്തു അവർ തന്റെ ജീവിതത്തെ ബലിയാക്കി സമർപ്പിച്ചിരുന്നു.
ഈശോയുമായുള്ള ആത്മീയ ഐക്യത്തിലും സ്നേഹത്തിലും നിന്നായിരിക്കണം ഓരോ പരിത്യാഗ പ്രവർത്തിയും ചെയ്യുക. ഇങ്ങനെ ചെയുമ്പോൾ അത് (പരിത്യാഗം) ആത്മാവിനെ പൂർവാധികം ശോഭയുള്ളതും എപ്പോഴും ദൈവതിരുമനസ്സു നിറവേറ്റാൻ കെൽപ്പുള്ളതുമാകും. ഈശോ കൂടുതൽ സന്തുഷ്ടനാകുകയും ചെയ്യും.