ഈശോയുടെ ‘തിരുശരീരം’

“ഇസ്രായേൽ ജനത്തിന്റെ ഇടയിൽ വ്യാജപ്രവാചകന്മാർ ഉണ്ടായിരുന്നു. അതുപോലെ, തങ്ങളുടെമേൽ ശീക്ക്ര നാശം വരുത്തിവയ്ക്കുന്ന വ്യാജോപദേഷ്ട്ടാക്കൾ നിങ്ങളുടെ ഇടയിലും ഉണ്ടാകും. അവർ വിനാശകരമായ കാര്യങ്ങൾ രഹസ്യത്തിൽ പഠിപ്പിക്കുകയും തങ്ങളെ വലിയ വിലകൊടുത്തു വാങ്ങിയ നാഥനെപ്പോലും നിഷേധിക്കുകയും ചെയ്യും. പലരും അവരുടെ ദുഷിച്ച മാർഗത്തെ അനുഗമിക്കും. അങ്ങനെ അവർമൂലം സത്യമാര്ഗം നിന്ദിക്കപ്പെടും. വ്യാജം പറഞ്ഞു നിങ്ങളെ അവർ ചൂഷണം ചെയ്യും. നേരത്തെ തന്നെ നിശ്ചയിക്കപ്പെട്ടിരിക്കുന്ന അവരുടെ ശിക്ഷാവിധിക്കു കാലവിളംബം വരുകയില്ല. വിനാശം കണ്ണുതുറന്നു അവരെ കാത്തിരിക്കുകയും ചെയുന്നു” (2 പത്രോ. 2:1-3).
സുഹൃത്തുക്കളെ, നമ്മക്ക് പ്രത്യാശയുണ്ട്. ലോകരക്ഷകനും ഏകരക്ഷകനുമായ നമ്മുടെ കർത്താവിൽ നമുക്ക് നല്ല ശരണമുണ്ട്. ദൈവത്തിന് എല്ലാം സാധ്യമാണ്. പക്ഷെ നാമും അവിടുത്തോടു സഹകരിക്കണം.
ഇതിനു നമുക്കുള്ള നിശ്ചിത, സുനിശ്ചിത വഴികൾ ഒന്ന് ഓർത്തെടുക്കാം:-
1 ) അത്യാമൂല്യമായ ദിവ്യബലി, പരി. കുർബാന ആധ്യാത്മികയുടെ കേന്ദ്രമാക്കുക; അനുഷ്ട്ടാനമാക്കാതെ അർപ്പണമാക്കുക.
2 ) പരി. കുർബാനയിൽ എഴുന്നള്ളിയിരിക്കുന്ന ഈശോയെ സാധിക്കുമ്പോഴൊക്കെ ആരാധിക്കുക.
3 ) സഭയുടെ പ്രാർത്ഥനയായ യാമപ്രാർത്ഥനകൾ നടത്തുക.
4 ) ആവുന്നിടത്തോളം രാത്രി ജപമാല പ്രാർത്ഥിക്കുക.
5 ) കുരിശിന്റെ വഴി നടത്തുക.
6 ) പരി. അമ്മയുടെ വിമലഹൃദയത്തിനു നമ്മെയും മറ്റെല്ലാവരെയും പ്രതിഷ്ഠിക്കുക.
7 ) വി. ഔസേപ്പിനോട് പ്രാർത്ഥിക്കുക.
8 ) വി. മിഖായേലിന്റെ മാധ്യസ്ഥം തേടുക.
9 ) കരുണകൊന്ത ആവർത്തിച്ചു ജപിക്കുക.
10 ) ജെറിക്കോ പ്രാർത്ഥന നടത്തുക (ജപമാല ചോലികൊണ്ട്) സ്തുതി ആരാധന നടത്തുക, സ്തുതിഗീതങ്ങൾ പാടി നടക്കുക.
11 ) നേഹമിയ പ്രാർത്ഥന നടത്തുക. കർത്താവിന്റെ മുൻപിൽ നിലവിളിച്ചു കണ്ണീരൊഴുക്കി പ്രാർത്ഥിക്കുക. കഴിയുമെങ്കിൽ രാത്രിയുടെ യാമങ്ങളിൽ ഉണർന്നു നിലവിളിച്ചു പ്രാർത്ഥിക്കുക.
12 ) മറ്റു കാര്യങ്ങളും സ്വാഭീഷ്ടമ്പോലെ ചെയ്യാം.
ഇവയെല്ലാം ഉറപ്പായും ലേഖകൻ ആദ്യം ചെയ്യണ്ട കാര്യങ്ങളാണ്. പക്ഷെ എല്ലാ വൈദികരും എല്ലാ മെത്രാന്മാരും, മെത്രാപ്പോലീത്തമാരും, കര്ദിനാളന്മാരും, പരി. പിതാവുപോലും അതിഗൗരവമായി കണ്ടു പ്രാർത്ഥിക്കേണ്ടവ തന്നെയെന്ന് ഉറച്ചു വിശ്വസിക്കുകയും ഏവരെയും ഇതിനായി ആഹ്വനം ചെയുകയും ചെയുന്നു.
“ചോദിക്കുവിൻ, നിങ്ങള്ക്ക് ലഭിക്കും. അന്വേഷിക്കുവിൻ, നിങ്ങൾ കണ്ടെത്തും. മുട്ടുവിൻ നിങ്ങള്ക്ക് തുറന്നു കിട്ടും.”
സാത്താന്റെ കുതന്ത്രങ്ങൾക്കെതിരെ നിസ്സംശയം, നിസ്സങ്കോചം എപ്പോഴും തൊടുത്തുവിടാവുന്ന സർവ്വശക്തമായ ആയുധങ്ങളാണീ മേല്പറഞ്ഞ ശുശ്രൂക്ഷകളെല്ലാം. പത്രോസാകുന്ന പാറ (പരി. പിതാക്കന്മാർ) മേൽ പടുത്തുയർത്തപ്പെട്ടിരിക്കുന്ന കാത്തോലിക്ക സഭയ്ക്ക് പ്രതിസന്ധികളെ നേരിടേണ്ടിവന്നിട്ടുണ്ട്. പത്രോസിന്റെ പടവ് ആടിഉലഞ്ഞിട്ടുണ്ട്. പക്ഷെ ഒരു നാരകീയ ശക്തിക്കും അതിനെ നശിപ്പിക്കാനായിട്ടില്ല. ഇനി ഒരിക്കലും ആവുകയുമില്ല. കാരണം, കത്തോലിക്കാ തിരുസഭ ഈശോയുടെ ‘തിരുശരീരം തന്നെയാണെന്നു തന്നെ.
Personal Information
Rev. Dr. Fr. Joseph Vattakalam is a talented writer, a speaker, a preacher and a very good spiritual Councillor. He had been professor of English in St. Berchmans College for 22 years. He was also warden, chaplain, vice principal and principal of the reputed St. Berchmans College. After his retirement he served the first principal of the Macfast College, Thiruvalla, the second principal of Malankara Catholic College(Kanyakumari) and the founder principal of Kanyakumari Community College, under the same management.
At present Fr. Joseph Vattakalam's mission is to write for the greater glory of God as the expression of his love for his creator.