കാർത്തേജിലെ വി. സിപ്രിയൻ (190 – 258) മെത്രാൻ, രക്തസാക്ഷി
കർത്തേജിലെ ഒരു പ്രധാന സെനറ്ററുടെ മകനാണ് തഷിയുസ് സിപ്രിയൻ. തത്വശാസ്ത്രത്തിലും കലകളിലും അദ്ദേഹം അതിനിപുണനായിരുന്നു: തന്നിമിത്തം അദ്ദേഹം കർത്തേജിൽ റോട്ടോറിക്കിനുള്ള പബ്ലിക് പ്രൊഫെസ്സറായി. സെസിലിയുസ് എന്ന ഒരു പരിശുദ്ധ വൈദികൻ സിപ്രിയനെ ക്രിസ്തുമത തത്വങ്ങൾ പഠിപ്പിച്ചു. ക്രിസ്തുമത തത്വങ്ങൾ ആകര്ഷകമായിത്തോന്നിയെങ്കിലും ജഡികതത്വങ്ങൾ അദ്ദേഹത്തിന് കൂടിതൽ ആകര്ഷകമായിരുന്നു. ഡോണാറ്റസിനു എഴുതിയ ഗ്രന്ഥത്തിൽ തൻ അന്ധകാരത്തിൽ ഉഴലുകയാണെന്നു അദ്ദേഹം പറഞ്ഞിട്ടുള്ളത്. അമ്പത്തിയാറാമത്തെ വയസ്സിലാണ് അദ്ദേഹം ക്രിസ്തുമതം സ്വീകരിച്ചത്. ജ്ഞാനസ്നാന ജലം മനുഷ്യനെ പുനരുജ്ജീവിപ്പിക്കുന്നതെങ്ങനെ യെന്നു അദ്ദേഹത്തിന് ആദ്യം മനസിലായില്ല. ജ്ഞാനസ്നാനം കഴിഞ്ഞപ്പോൾ അത് വിശദമായെന്നു അദ്ദേഹം പറയുന്നു.
അമ്പത്തിയെട്ടാമത്തെ വയസ്സിൽ അദ്ദേഹത്തെ കർത്തേജിലെ മെത്രാനായി തിരഞ്ഞെടുത്തു. മതത്യാഗികൾക്കും വ്യഭിചാരികൾക്കും കൊലപാതകികൾക്കും അനുതപിച്ചാൽ പാപമോചനം നല്കാമെന്നുള്ള കോർണേലിയൂസ് പപ്പയുടെ അഭിപ്രായം സിപ്രിയൻ പിന്താങ്ങി. ഡെസിയുസിന്റെ മതപീഡനം ആരംഭിച്ചപ്പോൾ ക്രിസ്ത്യാനികളെ ധൈര്യപ്പെടുത്താൻ സിപ്രിയൻ രൂപത വിട്ടിറങ്ങി. കർത്തേജിൽ വസന്ത വന്നപ്പോൾ അദ്ദേഹം നഗരത്തിലെത്തി. ഉടനെ അദ്ദേഹം നാടുകടത്തപ്പെട്ട. തിരികെവിളിച്ചപ്പോൾ ശത്രുക്കൾ അലറി, ‘സിപ്രിയനെ സിംഹങ്ങൾക്കു കൊടുക്കുക, സിപ്രിയനെ വന്യമൃഗങ്ങൾക്കു നൽകുക.’ വലേറിയൻ ചക്രവർത്തിയുടെ കാലത്തു 258 സെപ്തംബര് പതിനാറാം തീയതി സിപ്രിയന്റെ ശിരസ്സ് ഛേദിക്കപ്പെട്ടു.
Personal Information
Rev. Dr. Fr. Joseph Vattakalam is a talented writer, a speaker, a preacher and a very good spiritual Councillor. He had been professor of English in St. Berchmans College for 22 years. He was also warden, chaplain, vice principal and principal of the reputed St. Berchmans College. After his retirement he served the first principal of the Macfast College, Thiruvalla, the second principal of Malankara Catholic College(Kanyakumari) and the founder principal of Kanyakumari Community College, under the same management.
At present Fr. Joseph Vattakalam's mission is to write for the greater glory of God as the expression of his love for his creator.