ബ്രിൻടിസിയിലെ വി. ലോറെൻസ് (1559 – 1619) വേദപാരംഗതൻ
ലാറ്റിൻ, ഹീബ്രു, ഗ്രീക്ക്, ജർമൻ, ബൊഹീമിയൻ, സ്പാനിഷ്,ഫ്രഞ്ച് എന്നീ ഭാഷകൾ സരസമായി കൈകാര്യം ചെയ്യാൻ കഴിഞ്ഞിരുന്ന ഒരു കപ്പൂച്ചിയൻ വൈദികനാണ് ലോറെൻസ്. അദ്ദഹം 1559 ജൂലൈ 22 തീയതി ഇറ്റലിയിൽ ബ്രിൻറിസി എന്ന സ്ഥലത്തു ജനിച്ചു. ഷഷ്ടിപൂർത്തി ദിവസം മരിച്ചു. അദ്ദേഹത്തിന്റെ മാതാപിതാക്കൾ വില്യവും എലിസബേത് റൂസോയും. മകന് പേരിട്ടത് ജൂലിയസ് സീസർ എന്നാണ്. പതിനാറു വയസുള്ളപ്പോൾ വെനീസിലെ കപ്പൂച്ചിയൻ ആശ്രമത്തിൽ ചേർന്ന് ലോറൻസ് എന്ന പേര് സ്വീകരിച്ചു. പാദുവ സർവകലാശാലയിൽ തത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിച്ചു. ഇരുപത്തിമൂന്നാമത്തെ വയസിൽ വൈദികനായി. യഹൂദന്മാരെപോലെ ഹീബ്രു സംസാരിച്ചതുകൊണ്ട് എട്ടാം ക്ലമന്റ് മാർപാപ്പ അദ്ദേഹത്തെ യഹൂദന്മാരുടെ ഇടയിൽ സുവിശേഷ ജോലി ചെയ്യുവാൻ നിയോഗിച്ചു. അദ്ദേഹത്തിന്റെ വിശുദ്ധ ഗ്രന്ഥ വിജ്ഞാനം അന്യാദൃശ്യമായിരുന്നു. 1956 ൽ കപ്പൂച്ചിയൻ സഭ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങൾ 15 വാല്യങ്ങൾ പ്രസിദ്ധം ചെയ്തിട്ടുണ്ട്.
മുപ്പത്തിഒന്നാമത്തെ വയസിൽ ഫാദർ ലോറൻസ് ടസ്കനിലെ പ്രൊവിൻഷ്യലും 1602 ൽ കപ്പൂച്ചിയൻ സഭയുടെ മിനിസ്റ്റർ ജനറലുമായി. മൂന്ന് കൊല്ലം കഴിഞ്ഞു അദ്ദേഹത്തെ വീണ്ടും തിരഞ്ഞെടുക്കാൻ തുടങ്ങിയപ്പോൾ ആ സ്ഥാനം അദ്ദേഹം പാടെ നിഷേധിച്ചു.
1571 ൽ ലെപ്പാന്റോ യുദ്ധത്തിനുശേഷം തുർക്കികൾ ഒന്ന് ഒതുങ്ങിയെങ്കിലും സുൽത്താൻ മുഹമ്മദ് തൃതീയൻ ഹങ്കറിയുടെ കുറെ ഭാഗം പിടിച്ചെടുക്കുകയുണ്ടായി. ക്രിസ്തീയ ജർമൻ രാജാക്കന്മാരോട് ഒരുമിച്ചു നിന്ന് സമരം ചെയ്യുന്നതിന് വേണ്ട ഉപദേശം നല്കാൻ റുഡോൾഫ് ചക്രവർത്തി.ഫാദർ ലോറൻസിനെ നിയോഗിച്ചു. എൺപതിനായിരം തുർക്കിപ്പടയാളികൾക്കെതിരെ ഫാദർ ലോറൻസ് 18000 ക്രിസ്ത്യൻ യോദ്ധാക്കളെ നിരത്തി. ഫാദർ ലോറൻസ് ഒരു കുരിശുരൂപം കൈയില്പിടിച്ചു കുതിരപ്പുറത്തിരുന്നു യോദ്ധാക്കളെ നയിച്ചു. സ്ടൽവെയിൻസെൻ ബെർഗിൽവച്ചു സൈന്യങ്ങൾ ഏറ്റുമുട്ടി. തുർക്കികൾ പലായനം ചെയ്തു.
ജര്മനിയിൽ ഫാദർ ലോറൻസിനു ധാരാളം മനസാന്തരങ്ങൾ നേടാൻ കഴിഞ്ഞു. സ്വദേശമായ നേപ്പിൾസിൽ ഒരു തർക്കം തീർക്കാൻ ഫാദർ ലോറൻസ് പേപ്പൽ പ്രതിനിധിയായി ലിസ്ബണിലെക്ക് പോവുകയുണ്ടായി. അവിടെവച്ചു മൃതികരമായ രോഗം പിടിപെടുകയും 1619 ജൂലൈ ഇരുപത്തിരണ്ടാം തീയതി ദിവംഗതനാകുകയും ചെയ്തു.
Personal Information
Rev. Dr. Fr. Joseph Vattakalam is a talented writer, a speaker, a preacher and a very good spiritual Councillor. He had been professor of English in St. Berchmans College for 22 years. He was also warden, chaplain, vice principal and principal of the reputed St. Berchmans College. After his retirement he served the first principal of the Macfast College, Thiruvalla, the second principal of Malankara Catholic College(Kanyakumari) and the founder principal of Kanyakumari Community College, under the same management.
At present Fr. Joseph Vattakalam's mission is to write for the greater glory of God as the expression of his love for his creator.