പരുശുദ്ധമാതാവിനെ സ്വീകരിച്ച ശേഷം അപോസ്തോലന്മാർ ആവേശപ്പൂർവം ഈശോയുടെ പുനരുദ്ധാരണത്തിനായി സാക്ഷ്യം വഹിച്ചുകൊണ്ടിരുന്നു. സുവിശേഷ സന്ദേശം സ്വീകരിച്ചവരിൽ പലരും തങ്ങളുടെ വീടും പറമ്പുകളും വിറ്റു പണം അപ്പോസ്തോലന്മാരെ ഏല്പിക്കുവാനും ഓരോരുത്തരുടെയും ആവശ്യമനുസരിച്ചു അത് വിതരണം ചെയ്യാനും തുടങ്ങി. അങ്ങനെ തനിക്കുണ്ടായിരുന്ന വസ്തു വിറ്റു പണം ശ്ലീഹന്മാരുടെ പാദത്തുങ്കൽ സമർപ്പിച്ചവരിൽ ഒരാളായിരുന്നു സൈപ്രസ്കാരനായ ഔസെഫ് എന്ന ലേവ്യൻ. സ്ലീഹന്മാർ അദ്ദേഹത്തെ ബർണബാസ്, അതായതു ആശ്വാസപുത്രൻ എന്ന് പേരിട്ടു. ( നട.4, 34 -36).
പൗലോസ്ശ്ലീഹായുടെ മനസാന്തരത്തിനുശേഷം സ്ലീഹയുടൊപ്പം ബർണബാസ് വിജാതീയരുടെ ഇടയിൽ സുവിശേഷപ്രചാരണത്തിനായി നിയോഗിക്കപ്പെട്ടു. അവർ സെലൂക്യയിലേക്കും അവിടുനിന്നും സൈപ്രസ്സിലേക്കും കപ്പൽ കയറി. കുറേകാലം അവർ യെഹൂദരോട് പ്രസംഗിച്ചു. പ്രസ്തുത പരിശ്രമം പരാജയമാണെന്ന് കണ്ടപ്പോൾ അവർ വിജാതീയരുടെ അടുക്കലേക്കു തിരിഞ്ഞു. പൗലോസിന്റെയും ബര്‍ണബാസിന്റെയും പ്രസംഗങ്ങൾ കേട്ടവർ പൗലോസിനെ മെർക്കുറി എന്നും ബർണാബ്സിനെ ജുപിറ്റർ എന്നും വിളിച്ചു. (നട 14 . 11 -12 ).
പൗലോസും ബര്‍ണബാസും ജെറുസലേം സൂനഹദോസുവരെ ഒരുമിച്ചു യാത്ര ചെയിതു. അനന്തരം അവർ പിരിഞ്ഞു. ജറുസലേമിൽ പഞ്ഞം വന്നപ്പോൾ അന്തിയോക്യയിൽ ഒരു പിരിവു നടത്തി പണം ജെറുസലേമിൽ എത്തിച്ചു. പിന്നീട് ബർണബാസ് ജോൺ മാർക്കിന്റെ കൂടെ സൈപ്രസ്സിലേക്കു പോയി അവിടെ സ്വന്തം നാട്ടുകാരോട് സുവിശേഷം പ്രസംഗിച്ചു. അവിടെവച്ചു 61 നുമുമ്പു ബർണബാസ് രക്തസാക്ഷിത്വമകുടം ചൂടി.