വി ഫൗസ്റ്റീനയുടെ ഡയറിക്കുറിപ്പുകൾ

Fr Joseph Vattakalam
1 Min Read

 ഓ അളവറ്റ കരുണയുള്ള ദൈവമേ, അനന്തമായ നന്മയെ, ഓ ദൈവമേ  , ഇന്ന് മനുഷ്യകുലം മുഴുവൻ അതിന്റെ ദുരിതത്തിന്റെ അഗാധഗർത്തത്തിൽ നിന്ന്  അവിടുത്തെ കരുണയ്ക്കായി- അവിടുത്തെ അനുകമ്പയ്ക്കായി, വിളിച്ചപേക്ഷിക്കുന്നു; കരുണയുള്ള ദൈവമേ, ഈ ഭൂമിയിലെ പുറംതള്ളപ്പെട്ടവരുടെ പ്രാർത്ഥന നിരസിക്കരുതേ! ഓ നാഥാ, ഞങ്ങളുടെ ബുദ്ധിക്കതീതമായ നന്മയെ, ഞങ്ങളുടെ ദുരിതത്തെ നന്നായി അടുത്തറിയുന്നവനെ, ഞങ്ങളുടെ സ്വന്തം ശക്തിയാൽ അങ്ങിലേക്കു കരകയറാൻ ഞങ്ങൾക്ക് സാധ്യമല്ലായെന്നത് അങ്ങ് അറിയുന്നുവല്ലോ. ഞങ്ങളുടെ ജീവിതം മുഴുവനും, മരണസമയത്തും, അങ്ങയുടെ തിരുമനസ്സ് വിശ്വാസതതയോടെ നിറവേറ്റാനായി, അങ്ങയുടെ കരുണ ഞങ്ങളിൽ വർധിപ്പിച്ച്, അങ്ങയുടെ കൃപയാൽ ഞങ്ങളെ മുൻകൂട്ടി ഒരുക്കണമെന്ന്, അങ്ങയോടു യാചിക്കുന്നു. ഞങ്ങളുടെ രക്ഷയുടെ ശത്രുക്കളുടെ കൂരമ്പുകളിൽനിന്നു, അങ്ങയുടെ കരുണയുടെ സർവ്വശക്തി ഞങ്ങളെ സംരക്ഷിക്കട്ടെ; അങ്ങേക്കുമാത്രം അറിയാവുന്ന അവിടുത്തെ അന്ത്യവരവിനായി-പ്രത്യാശയോടെ അങ്ങയുടെ മക്കളായ ഞങ്ങൾ കാത്തിരിക്കുന്നു. ഞങ്ങളുടെ എല്ലാ ദുരിതങ്ങൾക്കും ഉപരിയായി ഈശോ ഞങ്ങൾക്ക് വാഗ്ദാനം ചെയ്തതെല്ലാം ലഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. എന്തെന്നാൽ, ഈശോയെയാണെന്നു ഞങ്ങളുടെ പ്രതീക്ഷ: തുറന്ന ഒരു വാതിലിലൂടെ എന്നപോലെ, അവിടുത്തെ കരുണാർദ്രഹൃദയത്തിലൂടെ ഞങ്ങൾ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നു.

Share This Article
error: Content is protected !!