ആകസ്മികമല്ല, ദൈവമാണ് ലോകത്തിന്റെ കാരണം. അതിന്റെ ഉത്പത്തിയെയോ അതിന്റെ ആന്തരിക ക്രമത്തെയോ ലക്ഷ്യപൂർണതയെയോ സംബന്ധിച്ചോ അത് “ലക്ഷ്യമില്ലാതെ” പ്രവർത്തിക്കുന്ന ഘടകങ്ങളുടെ ഉത്പന്നമല്ല.
ദൈവത്തിന്റെ കൈപ്പട അവിടത്തെ സൃഷ്ടിയിൽ വായിക്കാമെന്നു ക്രൈസ്തവർ വിശ്വസിക്കുന്നു. ലോകത്തെ മുഴുവനെയും കുറിച്ച് യാദൃച്ഛികവും അർത്ഥശൂന്യവും ലക്ഷ്യരഹിതവുമായ പ്രക്രിയയെന്നു പറയുന്ന ശാസ്ത്രജ്ഞൻമാരോടുള്ള മറുപടിയായി ജോൺപോൾ
രണ്ടാമൻ മാർപാപ്പാ 1985-ൽ ഇങ്ങനെ ചൂണ്ടിക്കാണിച്ചു.
“ഘടകങ്ങളുടെ അതീവ സങ്കീർണമായ ഘടനയുള്ള ഒരു പ്രപഞ്ചമാ ണിത്. അതിന്റെ ജീവിതത്തിൽ ഏറെ വിസ്മയനീയമായ ലക്ഷ്യപൂർ ണതയുണ്ട്. അത്തരമൊരു പ്രപഞ്ചത്തെപ്പററി ആകസ്മികമെന്നു പറയുന്നത്, നമുക്കു കാണപ്പെടുന്നതുപോലുള്ള ലോകത്തിന്റെ വിശദീകരണത്തിനുള്ള അന്വേഷണം ഉപേക്ഷിക്കുന്നതിനു തുല്യമായിരിക്കും. യഥാർത്ഥത്തിൽ കാരണം കൂടാതെ കാര്യങ്ങളെ അംഗീകരിക്കുന്നതിനു തുല്യമായിരിക്കും. അത് മാനുഷികയുക്തി തള്ളിക്കളയലാവും. പ്രശ്നങ്ങൾക്കുള്ള പരിഹാരത്തെപ്പറ്റി ചിന്തി ക്കാനും അന്വേഷിക്കാനും ഈ വിധത്തിൽ യുക്തി വിസമ്മതിക്കുകയായിരിക്കും”.
ശൂന്യതയിൽ നിന്നു ലോകത്തെ സൃഷ്ടിക്കുകയും എല്ലാ വസ്തുക്കൾക്കും അസ്തിത്വം നല്കുകയും ചെയ്തത് സ്ഥല കാലാതീതനായ ദൈവം തന്നെയാണ്. അസ്തിത്വമുള്ള ഓരോ വസ്തുവും ദൈവത്തെ ആശ്രയിച്ചിരിക്കുന്നു. അത് ഉണ്ടായിരിക്കണമെന്ന് ദൈവം നിശ്ചയിച്ചതുകൊണ്ടു മാത്രം അസ്തിത്വത്തിൽ തുടരുകയും ചെയ്യുന്നു.
ലോകസൃഷ്ടി ത്രിത്വമായ ദൈവത്തിൻ്റെ ഒരു “സമൂഹപദ്ധതി” ആണെന്നു പറയാം. പിതാവാണ് സർവശക്തനായ സ്രഷ്ടാവ്. പുത്രൻ ലോകത്തിൻറെ അർത്ഥവും ഹൃദയവുമാണ്. ” എല്ലാ വസ്തുക്കളും അവനിലൂടെയും അവനുവേണ്ടിയും സൃഷ്ടിക്കപ്പെട്ടു” (കൊളോ 1:16).ക്രിസ്തുവിനെ അറിയുകയും കർത്താവിന്റെ സത്യം, നന്മ, സൗന്ദര്യം എന്നിവയിലേക്ക് അതിവേഗം ലോകംപായുകയാണെന്നു മനസ്സിലാക്കുകയും ചെയ്യുമ്പോൾ മാത്രമേ ലോകം എത്രമാത്രം നല്ലതാണെന്ന് നമുക്ക് ഗ്രഹിക്കാൻ കഴിയുകയുള്ളൂ. പരിശുദ്ധാത്മാവ് എല്ലാറ്റിനെയും ഒന്നിച്ചുകൂട്ടി നിറുത്തുന്നു. അവിടന്നാണ് “ജീവൻ നല്കുന്നവൻ” (യോഹ 6:63).
നമ്മൾ പരിണാമത്തിൻ്റെ 1 യാദൃച്ഛികവും അർത്ഥശൂന്യവുമായ ഉത്പ ന്നമല്ല. നാമോരോരുത്തരും ദൈവത്തിൻ്റെ ചിന്തയുടെ ഫലമാണ്. നാമോരോരു ത്തരും ആഗ്രഹിക്കപ്പെട്ടവ രാണ്. നാമോരോരുത്തരും സ്നേഹിക്കപ്പെട്ടവരാണ്, നാമോരോരുത്തരും അത്യാവശ്യമാണ്.
(ബെനഡിക്ട് 16-ാമൻ മാർപാപ്പാ)
“മഹാസ്ഫോടന” ത്തോടു ബന്ധ പ്പെട്ടിരിക്കുന്നതും പ്രക്രിയകൾക്കുള്ളതുമായ, മുമ്പെങ്ങും കേട്ടിട്ടില്ലാത്ത, കൃത്യത ആകസ്മികമായി സംഭവിച്ചുവെന്നു സങ്കല്പ്പി ക്കുകയാണോ? എന്തൊരു യുക്തിരഹിതമായ ആശയം! (വാൾട്ടർ തിറിങ് )