ആവിലായ്ക്കു സമീപം ഫോണ്ടിബേർ എന്ന സ്ഥലത്ത് 1542-ൽ ജോൺ ജനിച്ചു. ഇപ്പെസ്സിലേ ഗൊൺസാലെസ്സാണ് പിതാവ്. അദ്ദേഹം ഒരു അനാഥയെ വിവാഹം കഴിച്ചതുകാരണം കുടുംബസ്വത്തിൽ ഓഹരി ലഭിച്ചില്ല. മൂന്നു കുട്ടികൾ ജനിച്ചശേഷം പിതാവ് മരിച്ചുപോയി: അമ്മ നിരാലംബയായി മെഡീനയിൽ താമസമാക്കി. ഒരാശുപത്രിയിൽ രോഗികളെ ശുശ്രൂഷിക്കുന്ന ജോലി ജോണിനു കിട്ടി. അതേ സമയം അവൻ ഈശോ സഭക്കാരുടെ ഒരു കോളേജിൽ പഠിച്ചുകൊണ്ടിരുന്നു. 21-ാമത്തെ വയസ്സിൽ ദൈവമാതാവിനോടുള്ള ഭക്തിയാൽ പ്രചോദിതനായി മെഡീനായിലെ കർ മലീത്താ ആശ്രമത്തിൽ ഒരത്മായ സഹോദരനായി ചേർന്നു. ഭയങ്കര പ്രായശ്ചിത്തങ്ങളാണ് അനുഷ്ഠിച്ചിരുന്നത്. രോമച്ചട്ടയും ഉപവാസവും അദ്ദേഹത്തിന്റെ കൂടപ്പിറപ്പുകളായിരുന്നു. ഒരു സഹോദരനായി ജീവിക്കുക യായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹമെങ്കിലും അധികാരികൾ ജോണിന്റെ പഠനസാമർത്ഥ്യവും പുണ്യവും കണ്ട് 1567-ൽ അദ്ദേഹത്തിനു പട്ടം നല്കി.
അന്ന് അദ്ദേഹം ഒന്നുകൂടി കഠിനമായ നിയമങ്ങൾ പാലിച്ചിരുന്ന കാർത്തൂസിയൻ സഭയിലേക്ക് പോകാൻ ആലോചിച്ചു തുടങ്ങി. അത് വലിയ ത്രേസ്യാ പുണ്യവതി മനസ്സിലാക്കി അദ്ദേഹത്തോട് കർമ്മലീത്താസഭ നവീ കരിക്കാൻ തന്നെ സഹായിക്കാൻ ആവശ്യപ്പെട്ടു. അദ്ദേഹം കർമ്മലീത്താ നിഷ്പാദുകസഭയുടെ ആദ്യത്തെ പ്രിയോരായി അദ്ദേഹം നടത്തിയ നവീകരണം പ്രിയോർ ജനറാളിന്റെ അനുവാദത്തോടുകൂടിയായി രുന്നെങ്കിലും മൂത്ത സന്യാസികൾ നവീകരണത്തെ എതിർത്തു. അദ്ദേഹത്തെ ഒരു പാഷണ്ഡിയായിട്ടാണ് അവർ വീക്ഷിച്ചത്. തൽഫലമായി അദ്ദേഹം 9 മാസം കാരാഗൃഹത്തിൽ കിടക്കേണ്ടി വന്നു. റൊട്ടിയും ചാളയും വെളളവുമാ യിരുന്നു ജയിലിലെ ഭക്ഷണം. അങ്ങനെ കുരിശിന്റെ യോഹന്നാൻ തന്റെ നാമം അന്വർത്ഥമാക്കി. തന്റെ മുറിയിൽ താനും ദൈവവും മാത്രമായി 270 ദിവസങ്ങൾ തള്ളിനീക്കി. ദൈവവുമായുള്ള ഐക്യം സുസാധമായി ആദ്ധ്യാത്മിക കീർത്തനവുമായി അദ്ദേഹം ജയിലിൽനിന്നു പുറത്തുവന്നു. അപ്പോൾ അദ്ദേഹം പറഞ്ഞു: “സഹനങ്ങളോട് ഞാൻ സ്നേഹം പ്രദർ ശിപ്പിക്കുന്നെങ്കിൽ വിസ്മയിക്കേണ്ടാ. ടോളെഡോ ജയിലിലായിരുന്നപ്പോൾ അവയുടെ മേന്മ എനിക്കു മനസ്സിലായി.” ഒരിക്കൽ അദ്ദേഹത്തിന്റെ സഹ നങ്ങൾക്ക് എന്തു സമ്മാനം വേണമെന്ന് ഈശോ ചോദിച്ചപ്പോൾ അദ്ദേഹം പ്രതിവചിച്ചു: “സഹിക്കുകയും അങ്ങയെപ്രതി നിന്ദിക്കപ്പെടുകയുമല്ലാതെ വേറൊന്നും എനിക്ക് വേണ്ട “.
അദ്ദേഹത്തിന്റെ കർമ്മല മലകയറ്റം, ആദ്ധ്യാത്മിക കീർത്തനം, ആത്മാവിന്റെ ഇരുണ്ട രാത്രി എന്നീ മൂന്നു ഗ്രന്ഥങ്ങളും ദൈവവും ആത്മാവും തമ്മിലുള്ള ഐക്യത്തെപ്പറ്റിയാണ് പ്രതിപാദിക്കുന്നത് 49-ാമത്തെ വയസ്സിൽ പ്രസ്തുത ഐക്യം അദ്ദേഹം സ്ഥിരമായി പ്രാപിച്ചു. യോഹന്നാൻ കുരിശിന്റെ യോഹന്നാൻ തന്നെ ആയി.