യേശു ദൈവമാണോ? അവിടന്ന് ത്രിത്വത്തിലേതാണോ?

Fr Joseph Vattakalam
2 Min Read

നസ്രസ്സിലെ യേശു ദൈവപുത്രനാണ്. “പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മ‌ാവിന്റെയും നാമത്തിൽ” എന്ന് നാം പ്രാർത്ഥിക്കുമ്പോൾ നാം സൂചിപ്പിക്കുന്ന രണ്ടാമത്തെ ദൈവിക വ്യക്തിയാണ് .

യേശു ഒന്നുകിൽ തന്നെത്തന്നെ സാബത്തിൻ്റെ കർത്താവാ ക്കുകയും ‘കർത്താവ്’ എന്ന പദവിപ്പേര് ഉപയോഗിച്ചു വിളിക്ക പ്പെടാൻ അനുവദിക്കുകയും ചെയ്‌ത കപടവേഷധാരിയാണ്. അല്ലെ ങ്കിൽ യഥാർത്ഥ ദൈവമാണ്. അവിടന്ന് പാപങ്ങൾ ക്ഷമിച്ചപ്പോഴാണ് ഉതപ്പുണ്ടായത്. അവിടത്തെ സമകാലികന്മാരുടെ നോട്ടത്തിൽ അത് മരണശിക്ഷ അർഹിക്കുന്ന കുററമായിരുന്നു. അടയാളങ്ങൾ, അദ്‌ഭുത ങ്ങൾ എന്നിവയിലൂടെ എന്നാൽ, പ്രത്യേകിച്ചും, ഉത്ഥാനത്തിലൂടെ ആരാണ് യേശുവെന്ന് അവിടത്തെ ശിഷ്യന്മാർ തിരിച്ചറിഞ്ഞു കർത്താവായി അവിടത്തെ ആരാധിക്കുകയും ചെയ്‌തു. അതാണ് സഭയുടെ വിശ്വാസം.

ദൈവത്തിന് എന്തെങ്കിലും ചെയ്യാൻ കഴിയും.അവിടന്ന് സർവശക്തനാണ്

“എന്തെന്നാൽ ദൈവത്തിന് ഒന്നും അസാധ്യമല്ല’ (ലൂക്കാ 1:37). അവിടന്ന് സർവശക്തനാണ്.

ദൈവം സർവശക്തനാണെന്ന്, ആവശ്യനേരത്ത് അവിടത്തെ വിളി ക്കുന്ന ആരും വിശ്വസിക്കുന്നുണ്ട്. ദൈവം ലോകത്തെ ശൂന്യതയിൽ നിന്നു സൃഷ്ട‌ിച്ചു. അവിടന്ന് ചരിത്രത്തിൻ്റെ കർത്താവാണ്. അവിടന്ന് സകലതും നയിക്കുന്നു. അവിടത്തേക്ക് എന്തും ചെയ്യാൻ കഴിയുന്നു. അവിടന്ന് എങ്ങനെ തൻ്റെ സർവശക്തി ഉപയോഗി ക്കുന്നുവെന്നത് തീർച്ചയായും ഒരു രഹസ്യമാണ്. അപ്പോൾ ദൈവം എവിടെയായിരുന്നു എന്ന് ആളുകൾ മിക്കപ്പോഴും ചോദിക്കുന്നു. ഏശയ്യാ പ്രവാചകനിലൂടെ അവിടന്ന് നമ്മോടു പറയുന്നു : “എൻ്റെ ചിന്തകൾ നിങ്ങളുടേതുപോലെയല്ല. നിങ്ങളുടെ വഴികൾ എൻ്റേതു പോലെയല്ല” (ഏശ 55:8). ദൈവത്തിന്റെ സർവശക്തി മനുഷ്യർ ഒന്നും പ്രതീക്ഷിക്കാത്ത സാഹചര്യത്തിൽ പലപ്പോഴും പ്രകടിപ്പി ക്കുന്നുണ്ട്. ദുഃഖവെള്ളിയാഴ്ച‌യുടെ ശക്തിരാഹിത്യം ഉയിർപ്പിനുള്ള മുൻവ്യവസ്ഥയായിരുന്നു.

“നിങ്ങൾ എന്നെ ഗുരു വെന്നും കർത്താവെന്നും വിളി ക്കുന്നു. അതുശരി തന്നെ; ഞാൻ ഗുരുവും കർത്താവുമാണ്”.യോഹ. 13:13

“ഇവൻ എന്റെ പ്രിയ പുത്രൻ. ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്ന് ഒരു സ്വരം സ്വർഗത്തിൽനിന്നു കേട്ടു.”

മത്താ. 3:17

“മററ് ആരിലും രക്ഷയില്ല. എന്തെന്നാൽ ആകാശത്തിൻകീഴേ മനുഷ്യരുടെയിടയിൽ നമുക്ക് രക്ഷയ്ക്കുവേണ്ടി മറെറാരു നാമവും നല്‌കപ്പെട്ടിട്ടില്ല”അപ്പ 4:12

“പിതാവേ, എല്ലാ അങ്ങേക്കു സാധ്യമാണ്.” ഗദ്സമേനിത്തോട്ടത്തിൽ വച്ച് യേശു നടത്തിയ പ്രാർത്ഥന.മാർക്കോ 14:36)

“എന്നാൽ, അങ്ങ് എല്ലാവരോടും കരുണ കാണിക്കുന്നു. അവിടത്തേക്ക് എന്തും സാധ്യമാണല്ലോ.”ജ്‌ഞാനം 11:23

“എല്ലാററിനെയും അങ്ങ് സ്നേഹിക്കുന്നു. അങ്ങ് സൃഷ്ടിച്ച ഒന്നിനെയും അങ്ങ് ദ്വേഷിക്കുന്നില്ല. ദ്വേഷിച്ചെങ്കിൽ സൃഷ്ട‌ിക്കുമായിരുന്നില്ല.”

ജ്‌ഞാനം 11:24

Share This Article
error: Content is protected !!