ഡമാസസു പാപ്പാ റോമാക്കാരനാണെന്നും സ്പെയിൻകാരനാണെന്നും അഭിപ്രായാന്തരങ്ങളുണ്ട്. പിതാവു ഭാര്യയുടെ മരണശേഷമോ അവളുടെ സമ്മതത്തോടുകൂടിയോ വൈദികപദം സ്വീകരിക്കുകയും വി. ലോറൻസിന്റെ ദൈവാ ലയത്തിൽ വികാരിയാകയും ചെയ്തു. ഡമാസസ് ആ ദൈവാലയ ത്തിൽ ഒരു ഡീക്കണായി ജീവിതമാരംഭിച്ചു; പിന്നീട് പുരോഹിതനായി അദ്ദേഹം ലിബേരിയൂസു മാർപ്പാപ്പായെ (352-366) സേവിക്കുകയും ഒപ്പം വിപ്രവാസം അനുഭവിക്കുകയും ചെയ്തു.
ലിബേരിയൂസു മരിച്ചപ്പോൾ ഡമാസസ്സിനെ മാർപ്പാപ്പായായി തിരഞ്ഞെ ടുത്തു; അതേ സമയം ഒരു ന്യൂനപക്ഷം ചേർന്ന് ഉർബീനുസു എന്നൊരുഡീക്കണെ പാപ്പായായി നിർദ്ദേശിച്ചു. ഡമാസസും എതിർ പാപ്പായും തമ്മി ലുളള തർക്കങ്ങൾ രണ്ടു ബസിലിക്കകൾ തമ്മിൽ തർക്കത്തിനിടവരുത്തി. മെത്രാന്മാർക്കു വലിയ ഇടർച്ചയായി. മറ്റു വൈദിക മേലദ്ധ്യക്ഷന്മാരെ അപേക്ഷിച്ച് എത്രയും ലളിതമായ ജീവിതമായിരുന്നു ഡമാസസ്സിന്റേത്. ആര്യനിസത്തേയും അപ്പോളിനാരിസത്തേയും മറ്റു പാഷണ്ഡതകളേയും അദ്ദേഹം ഭയങ്കരമായി ഭർത്സിച്ചു.
ഡമാസസിന്റെ ഭരണകാലത്താണു ക്രിസ്തുമതം റോമാ സാമ്രാജ്യ ത്തിലെ ഔദ്യോഗിക മതമായി പ്രഖ്യാപിതമായത്. പ്രധാന ആരാധനാഭാഷ ലത്തീനായിരിക്കണമെന്നും നിശ്ചയിച്ചു. വി. ജറോമിനു ബൈബിൾ പഠന ത്തിനു നല്കിയ പ്രോത്സാഹനം വുൾഗാത്തയുടെ പ്രസിദ്ധീകരണത്തിനു മാർഗ്ഗം തെളിച്ചു. അതാണു ട്രെൻറ് സൂനഹദോസ് പരസ്യോപയോഗത്തിന് അംഗീകരിച്ച വിവർത്തനം.
ആൻറിപോപ്പ് ഉർബിനൂസു 12 കൊല്ലം സഭാഭരണത്തെ ദ്രോഹി ച്ചെങ്കിലും ഡമാസസു പാപ്പായുടെ കാലത്തു റോമാ സഭയുടെ ഖ്യാതി അത്യന്തം വർദ്ധിച്ചു. “റോമാസഭയുടെ പരമാധികാരം ഏതെങ്കിലും സുനഹ ദോസിന്റെ നിശ്ചയത്തേയല്ല ക്രിസ്തുവിന്റെ വചനങ്ങളെത്തന്നെയാണ് ആശ്രിയിച്ചിരിക്കുന്നത്,” എന്നു പാപ്പാ വ്യക്ത്തമാക്കി. പല രക്തസാക്ഷിക ളുടേയും ശവകുടീരം അദ്ദേഹം അലങ്കരിച്ചു; പദ്യത്തിൽ ശിലാലിഖിതങ്ങൾ സ്ഥാപിക്കുകയും ചെയ്തു. 18 വർഷവും 2 മാസവും പേപ്പൽ സിംഹാ സനത്തെ അദ്ദേഹം അലങ്കരിച്ചു. 384 ഡിസംബർ 10-ാം തീയതി പാപ്പാ ഈ ലോകത്തോടു യാത്ര പറഞ്ഞു.