വി. എവുലാലിയാ

Fr Joseph Vattakalam
2 Min Read

ഡിയോക്ളീഷന്റയും മാക്‌സിമിയന്റെയും മതപീഡനകാലത്ത് സ്പെ യിനിൽ മെരീഡാ എന്ന നഗരത്തിൽ ഒരു പ്രഭുകുടുംബത്തിൽ എവുലാലിയാ ഭൂജാതയായി. ഭക്തരായ മാതാപിതാക്കന്മാരുടെ പ്രചോദനത്തിൽ ബാല്യ കാലത്തുതന്നെ ഒരു കന്യകയായി ജീവിക്കാൻ അവൾ പ്രതിജ്‌ഞ ചെയ്തു. എവുലാലിയായ്ക്കു 12 വയസ്സുള്ളപ്പോഴാണ് മതപീഡനവിളംബരം മെരീ ഡായിൽ പ്രസിദ്‌ധം ചെയ്‌തതും അതു നടപ്പിലാക്കാൻ റോമൻ ഗവർണർ കൽപൂർണിയൂസു വന്നുചേർന്നതും. ആപച്‌ഛങ്കയാൽ എവുലാലിയായുടെ കുടുംബാംഗങ്ങൾ ഒരു ഗ്രാമത്തിലേക്ക് മാറിത്താമസിച്ചു.

അങ്ങനെ ഒരു സുരക്ഷിത കേന്ദ്രത്തിലായിരുന്നുവെങ്കിലും രക്തസാ ക്ഷിത്വത്തിനുളള താല്പര്യത്താൽ പ്രേരിതയായി എവുലാലിയാ തനിക്കു നല്കിയിരുന്ന സഖി ജൂലിയായോടുകൂടി മെരീഡായിലേക്ക് ഒരു രാത്രി പുറപ്പെട്ടു. ദീപമോ മാർഗ്ഗദർശിയോ ഉണ്ടായിരുന്നില്ല. രാവിലെ കൽപൂർണിയസ്സിന്റെ അടുക്കലെത്തി വിഗ്രഹാരാധന നിലനിറുത്താൻ ക്രിസ്ത്യാനി കളെ മർദ്ദിക്കുന്നതിലുള്ള ദുഷ്ട‌ത അവൾ ചൂണ്ടിക്കാണിച്ചു. അവളുടെ ധൈര്യംകണ്ട് ആശ്ചര്യഭരിതനായ പ്രീഫെക്ട് ചോദിച്ചു:

“നീ ആരാണ്?”

“ഞാൻ ഒരു ക്രിസ്ത‌്യാനിയാണ്.

ഞാൻ ആരാധിക്കുന്ന ദൈവം അങ്ങയുടെ പ്രവൃത്തിയോട് ഭയങ്കര വെറുപ്പ് എന്നിൽ ഉളവാക്കിയിരിക്കുന്നു.”

അവൻ മറുപടി പറഞ്ഞു.

“കുഞ്ഞേ ആരോടാണ് സംസാരിക്കുന്നതെന്ന് നിനക്കറിയാമോ?’

അദ്ദേഹം ചോദിച്ചു.

ഗവർണറോട് അവൾ ഒട്ടും കൂസാതെ മറുപടി പറഞ്ഞു. പല വാഗ്ദാനങ്ങൾ നല്കി അവളെ വശീകരിക്കാൻ

കൽ പൂർണിയൂസ് ശ്രമിച്ചെങ്കിലും അവൾ ഉറച്ചു തന്നെ നിന്നു.

ജഡ്ജ് അവളെ മർദ്ദിക്കാൻ ആജ്‌ഞാപിച്ചു. മർദ്ദകർ അവളെ ഈയക്കട്ട യുളള ചമ്മട്ടികൊണ്ട് അടിച്ചു വ്രണിതയാക്കി: അനന്തരം മുറിവുകളിൽ തിളച്ച എണ്ണ ഒഴിച്ചു. കത്തുന്ന പന്തങ്ങൾ ദേഹത്തിലും മാറിലും വച്ചു. എല്ലാം നന്ദിപൂർവ്വം സഹിച്ചു. ഇതുകണ്ട് ക്രുദ്‌ധനായ ഗവർണർ അവ ളുടെ മാംസം ഇരുമ്പുകൊളുത്തുകൊണ്ട് കീറിയെടുത്ത് എല്ലുകൾ നഗ് നമാക്കാൻ ആജ്‌ഞാപിച്ചു. എവുലാലിയാ ദൃഷ്‌ടികൾ ഉയർത്തിക്കൊണ്ടു പറഞ്ഞു:

“ഈ വ്രണങ്ങൾ എന്നെ അങ്ങയുടെ മണവാട്ടിയാക്കാൻ യോഗ്യ മാക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. അങ്ങയുടെ കാരുണ്യത്താൽ എന്നെ അതിന് യോഗ്യയാക്കണമേ.”

ആ നൂറ്റാണ്ടിൽത്തന്നെ ജീവിച്ചിരുന്ന പ്രദെൻസിയൂസു എവുലാലി യായുടെ രക്തസാക്ഷിത്വചരിത്രം കവിതയിൽ വർണ്ണിച്ചിട്ടുണ്ട്. പ്രസ്തുത കവിതയിൽ മർദ്ദകർ പിന്നീട് അവളുടെ ചുറ്റും തീ കൂട്ടുകയാണ് ചെയ് തതെന്ന് വിവരിക്കുന്നു. ഉടനെ തലമുടി കത്തി അവസാനിച്ചു. അവൾ മരിച്ചു. ഒരു പ്രാവ് അവളുടെ അധരങ്ങളിൽനിന്നു പറന്നുപോകുന്നത് പ്രേക്ഷകർ കണ്ടത്രേ. പതിമൂന്നു വയസ്സുള്ള കുട്ടിയുടെ ധീരമായ ഈ സഹനം നമുക്ക് ഒരു വെല്ലുവിളിയാണ്.

വിചിന്തനം: “ശരീരത്തെ കൊല്ലുകയും ആത്മാവിനെ കൊല്ലാൻ സാധി ക്കാതിരിക്കുകയും ചെയ്യുന്നവരെ ഭയപ്പെടേണ്ട; എന്നാൽ ശരീരത്തേയും ആത്മാവിനേയും നരകത്തിൽ നശിപ്പിക്കുവാൻ കഴിയുന്നവരെ ഭയപ്പെടുത്തുവിൻ (മത്താ 10:28)

Share This Article
error: Content is protected !!