പലസ്തീനിയൻ സന്യാസികളുടെ പേട്രിയാർക്കുമാരിൽ എത്രയും പ്രസി ദ്ധനായ വി. സാബാസ് കുലീനരും ഭക്തരുമായ മാതാപിതാക്കന്മാ രിൽനിന്ന് ജനിച്ചു. പിതാവ് ജോൺ ഒരു സൈനികോദ്യോഗസ്ഥനായിരു ന്നതിനാൽ അദ്ദേഹത്തിന് അലെക്സാൻഡ്രിയായിലേക്ക് പോകേണ്ടിവന്നു. തൽസമയം മകന്റെയും എസ്റ്റെയിറ്റിന്റെയും സംരക്ഷണം അളിയനെ ഏൽപിച്ചു. അളിയന്റെ ഭാര്യ കുട്ടിയോട് കഠിനമായി വ്യാപരിച്ചതിനാൽ കുട്ടിയെ പിത്യസഹോദരനായ ഗ്രിഗറിയുടെ അടുക്കലേക്ക് അയച്ചു. അദ്ദേഹം കുട്ടിയെ വളർത്തുന്നതിന് പ്രതിഫലമായി സഹോദരൻ സ്വത്ത് വിട്ടു കൊടുക്കണമെന്നു കോടതിയിൽ വാദിക്കുവാൻ തുടങ്ങി. ലൗകിക വസ്തു ക്കൾക്കുവേണ്ടിയുളള ഈ തർക്കങ്ങൾ കണ്ട സാബാസിന് സമ്പത്തിന്റെ മായാസ്വഭാവം ബോദ്ധ്യമായി; തന്നിമിത്തം അദ്ദേഹം പ്ളാവിയൻ ആശ്രമ ത്തിലേക്കു പോയി. സഹോദരന്മാർ അവസാനം രമ്യപ്പെട്ടു സാബാസിനെ വീട്ടിലേക്കു കൊണ്ടുപോകാൻ ചെന്നു.
ലോകത്തിന്റെ വഞ്ചനയും ആശ്രമജീവിതത്തിന്റെ മാധുര്യവും മനസ്സി ലാക്കിയ സാബാസ് അവരുടെ ക്ഷണം സ്വീകരിച്ചില്ല. അവൻ ആശ്രമത്തിൽ എളിമയിലും ആശാനിഗ്രഹത്തിലും പ്രാർത്ഥനയിലും മൂത്ത സന്യാസികളെ അതിശയിച്ചിരുന്നു. ഒരു ദിവസം ഒരു നല്ല ആപ്പിൾ കണ്ടപ്പോൾ അത് തിന്നാമെന്നു കരുതി പറിച്ചു അതു തെറ്റാണെന്നു മനസ്സിലാക്കി ആപ്പിൾ നിലത്തിട്ടു ചവിട്ടി പിന്നീടൊരിക്കലും ആപ്പിൾ തിന്നുകയില്ലെന്ന് ഒരു നിശ്ച യവുമെടുത്തു. പത്തുകൊല്ലം ആശ്രമത്തിൽ ജീവിച്ചശേഷം വിശുദ്ധ സ്ഥലം സന്ദർശിക്കാൻ അദ്ദേഹം ജെറുസലേമിലേക്കു പോയി. വി. എത്തീമിയ സിന്റെ കീഴിൽ ഒരാശ്രമത്തിൽ താമസമുറപ്പിച്ചു. എവുത്തീമിയൂസിന്റെ മരണശേഷം, ആ ആശ്രമം സുഖലോലുപതയിലേക്കു നീങ്ങുന്നതു കണ്ട് പ്പോൾ സാബാസ് അവിടംവിട്ടു സെദ്രോൺ നദി തീരത്തുള്ള മരുഭൂമിയിൽ ഒരു ഗുഹയിൽ താമസിക്കാൻ തുടങ്ങി.
അവിടെ അഞ്ചുകൊല്ലം സാബാസ് ഏകാന്തതയിൽ പാർത്തു. അപ്പോൾ പലരും അദ്ദേഹത്തെ അനുകരിക്കാൻ താൽപര്യം പ്രദർശിപ്പിച്ചു. അവസാനം അവർക്കായി അദ്ദേഹം ഒരാശ്രമം സ്ഥാപിക്കുകതന്നെ ചെയ്തു. അദ്ദേഹ ത്തിന്റെ വിശുദ്ധിയെപ്പറ്റി കേട്ടറിവുണ്ടായിരുന്ന ജെറൂസലേം പേട്രിയാർക്ക് അദ്ദേഹത്തെ പാലസ്തീനായിലെ സന്യാസികളുടെ സുപ്പീരിയർ ജനറലായി നിയമിക്കുകയും ചെയ്തു. 532 ഡിസംബർ 5-ാം തീയതി 94-ാമത്തെ വയ സ്സിൽ അദ്ദേഹം അന്തരിച്ചു.
വിചിന്തനം: “ക്രിസ്തുവിന്റേതായ ആത്മാക്കളെ തട്ടിയെടുക്കാൻ പിശാച് അവന്റെ സകല കഴിവുകളും പ്രയോഗിക്കുന്നു. പിശാചിൽനിന്ന് അവയെ പിടിച്ചെടുത്ത് ദൈവത്തെ എല്പിക്കാൻ എന്തു ശ്രമവും ചെയ്യുക അധിക മാകയില്ല.” (വി. സെബാസ്റ്റ്യൻ)