ദൈവത്തിന്റെ അശരീരിയായ സന്ദേശവാഹകരാണ് മാലാഖമാർ. മനുഷ്യരെ സൃഷ്ടിക്കുന്നതിനുമുമ്പുതന്നെ അവരെ സൃഷ്ടിച്ചുവെന്നു വിശുദ്ധ ഗ്രന്ഥത്തിൽനിന്നു വ്യക്തമാണ്. മനുഷ്യരുടെ മുഖഛായ വ്യത്യസ്തമാ തിരിക്കുന്നതുപോലെ മാലാഖമാർക്കു ശക്തി വ്യത്യസ്തമാണ്. അവരുടെ ശക്തിയനുസരിച്ചു മൂന്നു വൃന്ദങ്ങൾ ഉൾപ്പെടുന്ന മൂന്നു ഹയറാർക്കികൾ ഉള്ളതായി അറിയുന്നു. പരിപൂർണ്ണതയുടെ ക്രമത്തിൽ അവ താഴെ ചേർക്കുന്നു
1. സ്രാപ്പേന്മാർ, കെരൂബുകൾ, സിംഹാസനങ്ങൾ,
2. ഭക്തി ജ്വാലകന്മാർ, ശക്തികൾ, ബലവത്തുക്കൾ
3. പ്രധാനികൾ, റേശു മാലാഖമാർ മാലാഖമാർ,
വിശുദ്ധ ഗ്രന്ഥത്തിൽ ആകെ മൂന്നു റേശു മാലാഖമാരുടെ പേരുകൾ മാത്രമേ രേഖപ്പെടുത്തിയിട്ടുളളൂ. അവരുടെ മൂന്നു പേരുടേയും തിരുനാൾ ആധുനിക പഞ്ചാംഗമനുസരിച്ച് ഇന്നാണ്. 493-ൽ അപ്പുളിയായിൽ വി മിഖായേൽ മാലാഖയുടെ തിരുനാൾ കൊണ്ടാടിയിരുന്നതായി രേഖകളുണ്ട്. റോമയിലെ വി. മിഖായേലിന്റെ ദൈവാലയത്തിന്റെ പ്രതിഷ്ഠ 610 സെപ് സംബർ 29-ാം തീയതി ആയിരുന്നു. വെളിപാടിന്റെ പുസ്തകം 12-ാം അധ്യായത്തിൽ ലൂസിഫർ പ്രഭ്രുതികളെ മിഖായേലും സഹദൂതന്മാരും കൂടി തോല്പിച്ചുവെന്നു കാണുന്നുണ്ട്. അതിനാൽ മിഖായേൽ മാലാഖ സഭാസംരക്ഷകനാണ്. ഗ്രീക്കുപിതാക്കന്മാർ മിഖായേലിനെ റേശു മാലാ ഖമാരുടെ വൃന്ദത്തിലല്ല ചേർക്കുനത്; പ്രത്യുത സ്രാപ്പേ മാലാഖമാരുടെ തലവനായിട്ടാണ്. ദാനിയേലിന്റെ പുസ്തകം പത്തും പന്ത്രണ്ടും അധ്യാ ങ്ങളിലും യൂദായുടെ ലേഖനത്തിലും മിഖായേൽ മാലാഖ അനുസ്മരി ക്കപ്പെടുന്നു. പൈശാചികാക്രമണങ്ങളിൽ മിഖായേൽ മാലാഖയോടുള്ള പ്രാർത്ഥന എത്രയും ഫലവത്താണ്. “മി-കാ-ഏൽ”, ദൈവത്തെപ്പോലെ ആരുണ്ട്? എന്നാണ് ലൂസിഫർ പ്രഭൃതികളുടെ വിപ്ലവത്തിൽ ഈ മാലാഖ വിളിച്ചു പറഞ്ഞത്. അതുതന്നെ മാലാഖയുടെ നാമധേയമായി.
ദൈവത്തിന്റെ ശക്തൻ എന്നാണു ഗ്രബ്രിയേൽ എന്ന പദത്തിന്റെ വാച്യാർത്ഥം. അദ്ദേഹത്തിന്റെ പേരു വി. ഗ്രന്ഥത്തിൽ നാലുപ്രാവശ്യം കാണുന്നു. അലക്സാൻറർ ചക്രവർത്തി പേഴ്സ്യൻ സാമ്രാജ്യത്തെ ആക്ര മിച്ചു നശിപ്പിച്ചതും ചക്രവർത്തിയുടെ മരണശേഷം സൈനികർ ഭാഗിച്ചെ ടുക്കുന്നതും ഗ്രബിയേൽ ദാനിയേൽ പ്രവാചകനു വിവരിച്ചുകൊടുക്കുന്നു(ദാനീ . രക്ഷകന്റെ ജനനകാലം പ്രവാചകനെ അറിയിക്കുന്നു (ദാനീ 9). സ്നാപകന്റെ ജനനം സക്കറിയാസിനേയും രക്ഷകന്റെ അവ താരം മറിയത്തെയും മുൻകൂട്ടി അറിയിക്കുന്നു (ലൂക്കാ 1). യഹൂദന്മാർ ഗബ്രിയേലിനെ വിധിയുടെ മാലാഖയായി അനുസ്മരിക്കുന്നു. മിഖായേൽ കഴിഞ്ഞാൽ അവരുടെ ദൃഷ്ടിയിൽ ഒന്നാംസ്ഥാനം ഗ്രബിയേലിനാണ്. ക്രിസ്തീയ പാരമ്പര്യമനുസരിച്ച് വി. യൗസേപ്പിന്റെ സംശയങ്ങൾക്കു നിവാരണം നല്കിയതും ഗെത്ത്സെമിനിൽ കർത്താവിനെ ആശ്വസിപ്പിതും ഈ മാലാഖയാണ്. തപാൽ ഉദ്യോഗസ്ഥന്മാരുടെ മധ്യസ്ഥനാണു വി. ഗബ്രിയേൽ.
ദൈവം സുഖപ്പെടുത്തി എന്നാണു റാഫേൽ സംജ്ഞയുടെ വാച്യാർത്ഥം.
ഗബ്രിയേലിനു തോബിയാസു കടം കൊടുത്തിരുന്ന സംഖ്യ വാങ്ങി ക്കാൻ കൊച്ചു തോബിയാസിനെ അയച്ചപ്പോൾ സഹയാത്രികനായി ദൈവം അയച്ചുകൊടുത്ത മാലാഖ റാഫേലാണ്. അദ്ദേഹം തന്നെ ഇങ്ങനെ പ്രഖ്യാ പിക്കുകയുണ്ടായി: “കർത്താവിന്റെ മുമ്പിൽ നില്ക്കുന്ന ഏഴ് മാലാഖമാ രിൽ ഒരാളായ റാഫേലാണു ഞാൻ” (തോബി 12: 15). വെളിപാടിന്റെ പുസ്തകം 8-ാം അധ്യായം ചേർത്തുവായിക്കുമ്പോൾ ഈ ഏഴുപേരിൽ റേശുമാലാഖമാർ മൂന്നുപേരും ഉൾപ്പെടുന്നുണ്ടെന്നു കാണാം. അതിനാൽ റാഫേൽ, റേശുമാലാഖ മാത്രമല്ല സ്രാപ്പേയാണ്. ബെത്സെയിദായിലേ കുളത്തിൽ ഇടയ്ക്കിടയ്ക്ക് ഇറങ്ങി രോഗികളെ സുഖപ്പെടുത്തിയിരുന്നതു റാഫേലാണെന്നാണു പാരമ്പര്യം (യോഹ 5: 4.
വിചിന്തനം “പരിശുദ്ധ മാലാഖമാർ നിങ്ങളുടെ മിത്രങ്ങളായിരിക്കട്ടെ. നിങ്ങളെത്ര ദുർബ്ബലരും ദുഃഖിതരുമാണെങ്കിലും ഏത് മഹാവിപത്തുക ളാണു നമ്മളെ വലയം ചെയ്യുന്നതെങ്കിലും ഈദൃശ രക്ഷാകർത്താക്കളുടെ സംരക്ഷണയിൽ നമ്മൾ ഒട്ടും ഭയപ്പെടേണ്ടതില്ല”. (വി ബെർണാർദ്).