ഈശോ ദൈവരാജ്യത്തെക്കുറിച്ച് പഠിപ്പിക്കുന്ന സമയം (ലൂക്ക.4:14,15)എല്ലാ ഗ്രാമങ്ങളിൽ നിന്നും യൂദായിൽ നിന്നും ജെറു സലേമിൽ നിന്നും ഫരിസേയരും നിയമാദ്ധ്യാപകരും ആ ഭവനത്തിൽ (കഫർണ്ണാമിലെ )എത്തിയിരുന്നു. മത നേതാക്കന്മാർ എന്ന നിലയിൽ ഈശോയുടെ വാക്കുകളെയും പ്രവർത്തികളെയും വിമർശന ബുദ്ധ്യാ നിരീക്ഷിക്കുകയായിരുന്നു അവരുടെ ലക്ഷ്യം എന്ന് തുടർന്നുള്ള സംഭവങ്ങൾ വിളിച്ചോതുന്നു. ദൈവരാജ്യത്തെ കുറിച്ചാണ് ഈശോ പഠിപ്പിച്ചിരുന്നത്.
അപ്പോഴാണ് ചിലർ ഒരു തളർവാത രോഗിയെ കിടക്കയിൽ എടുത്ത് ഈശോ പ്രസംഗിച്ചുകൊണ്ടിരുന്ന ഭവനത്തിലേക്ക് കൊണ്ടുവന്നത്. അവനെ സുഖപ്പെടുത്താൻ ദിവ്യ രക്ഷകനെ കഴിയുമെന്ന് അവർ ഉറച്ചു വിശ്വസിച്ചു. പക്ഷേ രോഗിയുമായി ഈശോയുടെ അടുത്ത് എത്താൻ സാധ്യമല്ലെന്ന് അവർക്ക് ബോധ്യപ്പെട്ടു. അവിടുത്തെ രോഗശാന്തി ശക്തിയിൽ രോഗിക്കും കൊണ്ടുവന്നവർക്കും പൂർണ്ണ വിശ്വാസം ഉണ്ടായിരുന്നു. അതുകൊണ്ടാണല്ലോ അവർ രോഗിയെ ഈശോയുടെ അടുത്ത് എത്തിക്കാൻ “പുരമുകളിൽ കയറി, ഓടിളക്കി, കിടക്കയോടെ ഈശോയുടെ മുമ്പിലേക്ക് ഇറക്കി’യത് ( ലൂക്ക.5 :19). അവരുടെ വിശ്വാസം കണ്ട് അവിടുന്ന് പറയുന്നു :” മനുഷ്യാ നിന്റെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു “(4:20)എന്ന്.,” പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു എന്ന് ഈശോ അരുൾ ചെയ്തത് ദൈവദൂഷണം ആയി നിയമജ്ഞരും പ്രീശരും വ്യാഖ്യാനിക്കുന്നു.അവന് അവരോടു പറയാന്‍ തുടങ്ങി. നിങ്ങള്‍ കേട്ടിരിക്കെത്തന്നെ ഇന്ന് ഈ തിരുവെഴുത്തു നിറവേറിയിരിക്കുന്നു.
ലൂക്കാ 4 : 21. “ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടായ”(യോഹ.1:29) ഈശോ അവന് സൗഖ്യം നൽകുന്നതിന് മുമ്പ് അവന് പാപമോചനം നൽകുന്നു. പിതാവ് മരിച്ചവരെ എഴുന്നേല്പിച്ച് അവര്‍ക്കു ജീവന് നല്കുന്നതുപോലെതന്നെ പുത്രനും താന്‍ ഇച്ഛിക്കുന്നവര്‍ക്കു ജീവന് നല്കുന്നു.
യോഹന്നാന് 5 : 21.
പാപങ്ങൾ ക്ഷമിക്കാൻ മനുഷ്യപുത്രന് അധികാരമുണ്ടെന്ന് നിയമജ്ഞരും അറിയേണ്ടതിനാണ് ഈശോ പാപ മോചനം നൽകിയതിനു ശേഷം അത്ഭുതം പ്രവർത്തിച്ചത്. തളർവാത രോഗിയെ സുഖപ്പെടുത്തിയത്. മത്തായി 20 :28 സുവിത മാണല്ലോ.ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും അനേകരുടെ മോചനദ്രവ്യമായി സ്വജീവന്‍ കൊടുക്കാനും മനുഷ്യപുത്രന് വന്നിരിക്കുന്നതുപോലെ തന്നെ.
മത്തായി 20 : 28
ലൂക്ക.5:17 മുതലുള്ള വാക്യങ്ങളിൽ പറഞ്ഞിരിക്കുന്നവയ്ക്കെല്ലാം ഫാരിസേയരും നിയമജ്ഞരും സാക്ഷികളാണ്. പെട്ടെന്ന് അവർ ഈശോ, ദൈവദൂഷണ പരമായത് ചെയ്തെന്ന് നിഗമനത്തിൽ എത്തി. അവിടുത്തെ എതിർത്തവർക്ക് അവിടുന്ന് ഒരു സാധാരണ മനുഷ്യന് മാത്രമായിരുന്നു. എന്നാൽ അവിടുന്ന് ലോകരക്ഷകനും എല്ലാവരുടെയും പാപ വിമോചകനുമാണ്. ഈ സത്യങ്ങൾ ഗ്രഹിക്കുന്നവർക്കേ നിത്യ രക്ഷ കൈ വരുകയുള്ളൂ. ഈശോ നൽകുന്ന പാപക്ഷമയുടെ, തന്മൂലമുള്ള, സ്വർഗ്ഗ സൗഭാഗ്യത്തിന്റെ സുവിശേഷമാണ് ലൂക്കായുടെ സുവിശേഷം മുഴുവൻ.
പാപക്ഷമയുടെ സുവിശേഷം വിശ്വാസത്തിൽ സ്വീകരിച്ച്, സ്വയം രക്ഷ പ്രാപിക്കുകയും ചെയ്ത ഓരോ മനുഷ്യകുലത്തിനും പ്രത്യാശയും ആശ്വാസവും സമാധാനവും പകരാൻ നിയുക്തനാണ് ഈശോ. സുവിശേഷത്തിന്റെ ഉറവിടം ഉടയവൻ നൽകുന്ന പാപക്ഷമയാണ്