സെബദിയുടെയും സാലോമിന്റെ മകനും യോഹന്നാൻ ശ്ലീഹായുടെ സഹോദരനുമായ വലിയ യാക്കോബിന്റെ തിരുനാളാണിന്ന് (ജൂലൈ 25).
ഈശോയെക്കാൻ 12 വയസ്സു കൂടുതലുണ്ടായിരുന്നു യാക്കോബിന്. മേരി എന്നുകൂടി പേരുള്ള സാലോം ദൈവമാതാവിന്റെ ഒരു സഹോദരിയാണ്. സെബദി ഒരു ഗലീലിയൻ മുക്കുവനാണ്. മൽസ്യപ്പി ടുത്തക്കാരനായ പത്രോസിനേയും അന്ത്രയോസിനേയും വിളിച്ചു മനുഷ്യപ്പി ടിത്തക്കാരാക്കിയശേഷ മുന്നോട്ടു നടന്നപ്പോഴാണ് സെബദിപുത്രന്റെ അപ്പോസതോല ജോലിക്ക് അവരെ വിളിച്ചത് (മത്താ 4:22;ലൂക്ക 5:11) ഇടിനാദത്തിന്റെ നാഥന്റെ മക്കൾ എന്നാണ് അവരെ വിളിച്ചിരുന്നത്.
പത്രോസിനോടൊപ്പം സെബദീപുത്രന്മാരേയും താബോറിലേക്കും ഗെത്ത് സെമിനിലേക്കും കൂട്ടിക്കൊണ്ടുപോയിട്ടുണ്ട്. യായിരുസിന്റെ പുത്രിയെ ഉയിർപ്പിച്ചപ്പോഴും യാക്കോബുണ്ടായിരുന്നു. ക്രിസ്തു പ്രതാപവാനായ ഒരു രാജാവാകുമെന്നായിരുന്നു അവരുടെ പ്രതീക്ഷ. തൽസമയം തങ്ങൾക്ക് രാജാവിന്റെ ഇരുവശത്തും ഇരിക്കാനുളള ഭാഗ്യം അനുവദിക്ക ണമെന്ന് അമ്മയെക്കൊണ്ട് അവർ ഈശോയോട് ചോദിപ്പിച്ചു. അതിനുള്ള വ്യവസ്ഥ രക്തസാക്ഷിത്വമാണെന്ന് ഈശോ വിശദമാക്കി. എന്നാൽ പിതാ വാണ് ആ സ്ഥാനങ്ങൾ അരുളുകയെന്ന് അവിടുന്ന് കൂട്ടിച്ചേർത്തു.
യാക്കോബു ശ്ളീഹാ യഹൂദന്മാരുടെ പന്ത്രണ്ടു ഗോത്രങ്ങളോടും സുവിശേഷം പ്രസംഗിച്ചിട്ടുണ്ട്. അതിനിടയ്ക്ക് സ്പെയിൻ സന്ദർശിച്ചിട്ടുമുണ്ടാകാം.
‘ഹെറോഡ് അഗ്രിപ്പാ യഹൂദന്മാരെ പ്രീണിപ്പിക്കാൻ വേണ്ടി ക്രിസ്ത്യാ നികളുടെ നേരെ മർദ്ദനം ആരംഭിച്ചു. ആദ്യത്തെ ഇര വലിയ യാക്കോബായി രുന്നു. 63-ലെ ഉയിർപ്പ് തിരുനാളിന് ഏതാനും ദിവസങ്ങൾക്കു മുമ്പാണ് വലിയ യാക്കോബിന്റെ രക്തസാക്ഷിത്വം. ശ്ളീഹാ വിചാരണയിലും വിധി സമയത്തും പ്രകാശിപ്പിച്ച ധീരത കണ്ടിട്ട് ന്യായാധിപൻ മാനസാന്തരപ്പെട്ടു വിളിച്ചു പറഞ്ഞു: “ഞാനും ഒരു ക്രിസ്ത്യാനിയാണ്”. യാക്കോബ് ശ്ലീഹാ യോടൊപ്പം ന്യായാധിപനും മരണത്തിനു വിധിക്കപ്പെട്ടു. കൊലക്കളത്തേക്ക്
പോകുമ്പോൾ ന്യായാധിപൻ ശ്ലീഹായോട് മാപ്പു ചോദിച്ചു. ജ്ഞാനസ് നാനം സ്വീകരിക്കാത്ത ഒരുവനെ സഹോദരനായി സ്വീകരിക്കാമോ എന്ന് അല്പനേരം ചിന്തിച്ചു. രക്തസാക്ഷിത്വം ജ്ഞാനസ്നാനത്തിന് മതിയാകു മെന്ന തിരുസ്സഭയുടെ വിശ്വാസം അപ്പോൾ ഓർമ്മയിൽ വന്നു. ഉടനടി ന്യായാധിപനെ ആശ്ലേഷിച്ചുകൊണ്ട് അദ്ദേഹത്തോടു പറഞ്ഞു: “അങ്ങക്കു – സമാധാനം, രണ്ടുപേരുടേയും ശിരസ്സ് ഒപ്പം ഛേദിക്കപ്പെട്ടു.
വിചിന്തനം: ദൈവം നമുക്ക് ഓരോ കാസ വച്ചുനീട്ടിക്കൊണ്ട് ചോദി ക്കുന്നു: “ഈ പാനപാത്രത്തിൽനിന്ന് കുടിക്കാമോ?” “ഉവ്വ്” എന്ന് ശ്ളീഹാ ജീവിതത്തിൽ മറുപടി നല്കി. എല്ലാ അപ്പസ്തോലന്മാരെക്കാളും മുമ്പ് ആ പാനപാത്രം കുടിച്ചു. ദിവ്യഗുരുവിന്റെ വലതുവശത്തല്ലെങ്കിലും അടുത്തുതന്നെ ഒരു സ്ഥാനം പിടിച്ചു.