ഈശോ തന്റെ വേർപാടിനെ കുറിച്ച് ശിഷ്യന്മാർക്ക് സൂചന നൽകുന്നു. ഈ വാർത്ത അവരെ വേദനിപ്പിക്കുക സ്വാഭാവികം. ഈശോയെ ഓർത്താണ് അവർ അസ്വസ്ഥപ്പെടുന്നത്. ഈശോയുടെ മരണം ഒരു യാഥാർത്ഥ്യമാണ്. പക്ഷേ അതിന്റെ അന്ത്യം മൂന്നാം ദിനത്തിനെ തന്റെ പുനരുത്ഥാനത്തിന്റെ യാഥാർഥത്തിലേക്കാണ് വിരൽ ചൂണ്ടുക. ഈ സന്ദർഭത്തിൽ ഈശോ ശിഷ്യരെ സമാശ്വസിപ്പിച്ചു പറഞ്ഞ വാക്കുകളാണ് യോഹന്നാൻ 14 :1 -14. ഈശോയുടെ മരണം തൽക്കാലിക വേർപാടാണ്. ഉത്ഥാനമോ തിരിച്ചുവരവാണ്. ഉത്ഥാനം നിത്യമാണ്. ഈ ഉറപ്പ് ശിഷ്യർക്ക് നൽകിയാണ് ഈശോ അവരെ ആശ്വസിപ്പിക്കുന്നത്. തന്റെ തിരിച്ചു വരവിനുള്ള വഴിയൊരുക്കിലാണ് തന്റെ മരണം.
തനിക്ക് നൽകപ്പെട്ടവരുടെ അസ്വസ്ഥതയെ കുറിച്ച് ഈശോയ്ക്കു ഏറെ കരുതലുണ്ട് എന്ന് 14: 1ൽ വ്യക്തമാക്കുന്നു. അവരുടെ മനസ്സിനു ശാന്തിയും സമാധാനവും അരുളുവാൻ അവിടുന്ന് അത്യധികം ആഗ്രഹിക്കുന്നു. ശിഷ്യന്മാർ അസ്വസ്ഥരാകുന്ന സന്ദർഭങ്ങളിൽ എല്ലാം അവിടുന്ന് കടന്നുച്ചെന്ന് അവരെ കരുതലോടെ ആശ്വസിപ്പിക്കുന്ന ഈശോയെയാണ് നാം കാണുക. ശിഷ്യർ സഞ്ചരിച്ചിരുന്ന വഞ്ചി കൊടുങ്കാറ്റിൽ പെട്ടുലയുമ്പോൾ, അവിടുന്ന് അവരുടെ അടുത്തേക്ക് സത്വരം കടന്നുചെന്ന് അവരെ പ്രതിസന്ധിയിൽ നിന്ന് രക്ഷിക്കുന്നു..വൈകുന്നേരമായപ്പോള്‍ അവന്റെ ശിഷ്യന്മാര് കടല്‍ക്കരയിലേക്കു പോയി.
അവര്‍ ഒരു വള്ളത്തില്‍ കയറി കടലിനക്കരെ കഫര്‍ണാമിലേക്കു പുറപ്പെട്ടു. അപ്പോള്‍ നേരം ഇരുട്ടിത്തുടങ്ങി; യേശു അവരുടെ അടുക്കലെത്തിയിരുന്നുമില്ല.
ശക്തിയേറിയ കാറ്റടിച്ചിരുന്നതുകൊണ്ട് കടല്‍ ക്ഷോഭിച്ചു.
ഇരുപത്തഞ്ചോ മുപ്പതോ സ്താദിയോണ്‍ ദൂരം തണ്ടു വലിച്ചു കഴിഞ്ഞപ്പോള്‍ യേശു കടലിനുമീതേ നടന്ന് വളളത്തെ സമീപിക്കുന്നതു കണ്ട് അവര്‍ ഭയപ്പെട്ടു.
അവന് അവരോടു പറഞ്ഞു: ഞാനാണ്; ഭയപ്പെടേണ്ടാ.
അവനെ വള്ളത്തില്‍ കയറ്റാന്‍ അവരാഗ്രഹിച്ചു. പെട്ടെന്ന് വള്ളം അവര്‍ ലക്ഷ്യം വച്ചിരുന്ന കരയ്ക്ക് അടുത്തു.
യോഹന്നാന് 6 : 16-21.
പത്രോസും കൂട്ടരും നിരാശരായി, രാത്രി മുഴുവൻ മീൻപിടുത്തത്തിൽ ഏർപ്പെട്ട്, ഒന്നും കിട്ടാതെ, വിഷമിപ്പിച്ചപ്പോഴും, ഉത്ഥിനായ ഈശോ അവർക്ക് പ്രത്യക്ഷപ്പെട്ട് വലതുവശത്ത് വല ഇറക്കാൻ നിർദ്ദേശിക്കുന്നു. അവർക്ക് ധാരാളം മീൻ നൽകി ആശ്വസിപ്പിച്ച സംഭവം യോഹന്നാൻ 21:3-11ൽ.
ശിമയോന് പത്രോസ് പറഞ്ഞു: ഞാന്‍ മീന്‍ പിടിക്കാന്‍ പോകുകയാണ്. അവര്‍ പറഞ്ഞു: ഞങ്ങളും നിന്നോടുകൂടെ വരുന്നു. അവര്‍ പോയി വള്ളത്തില്‍ കയറി. എന്നാല്‍, ആ രാത്രിയില്‍ അവര്‍ക്ക് ഒന്നും കിട്ടിയില്ല.
ഉഷസ്സായപ്പോള്‍ യേശു ക ടല്‍ക്കരയില്‍ വന്നു നിന്നു. എന്നാല്‍, അതു യേശുവാണെന്നു ശിഷ്യന്മാര് അറിഞ്ഞില്ല.
യേശു അവരോടു ചോദിച്ചു: കുഞ്ഞുങ്ങളേ, നിങ്ങളുടെ അടുക്കല്‍ മീന്‍ വല്ലതുമുണ്ടോ? ഇല്ല എന്ന് അവര്‍ ഉത്തരം പറഞ്ഞു.
അവന് പറഞ്ഞു: വള്ളത്തിന്റെ വലത്തു വശത്തു വലയിടുക. അപ്പോള്‍ നിങ്ങള്‍ക്കു കിട്ടും. അവര്‍ വലയിട്ടു. അപ്പോള്‍ വലയിലകപ്പെട്ട മത്സ്യത്തിന്റെ ആധിക്യം നിമിത്തം അതു വലിച്ചു കയറ്റാന്‍ അവര്‍ക്കു കഴിഞ്ഞില്ല.
യേശു സ്നേഹിച്ചിരുന്ന ആ ശിഷ്യന് പത്രോസിനോടു പറഞ്ഞു: അതു കര്‍ത്താവാണ്. അതു കര്‍ത്താവാണെന്നുകേട്ടപ്പോള്‍ ശിമയോന് പത്രോസ് താന്‍ നഗ്നനായിരുന്നതുകൊണ്ടു പുറങ്കുപ്പായം എടുത്തു ധരിച്ചു കടലിലേക്കു ചാടി.
എന്നാല്‍, മറ്റു ശിഷ്യന്മാര് മീന്‍ നിറഞ്ഞവലയും വലിച്ചുകൊണ്ടു വള്ളത്തില്‍ത്തന്നെ വന്നു. അവര്‍ കരയില്‍നിന്ന് ഏകദേശം ഇരുനൂറു മുഴത്തിലധികം അകലെയല്ലായിരുന്നു.
കരയ്ക്കിറങ്ങിയപ്പോള് തീകൂട്ടിയിരിക്കുന്നതും അതില്‍ മീന്‍ വച്ചിരിക്കുന്നതും അപ്പവും അവര്‍ കണ്ടു.
യേശു പറഞ്ഞു: നിങ്ങള്‍ ഇപ്പോള്‍ പിടി ച്ചമത്സ്യത്തില്‍ കുറെ കൊണ്ടുവരുവിന്‍.
ഉടനെ ശിമയോന്‍പത്രോസ് വള്ളത്തില്‍ കയറി വലിയ മത്സ്യങ്ങള്‍കൊണ്ടു നിറഞ്ഞവല വലിച്ചു കരയ്ക്കു കയറ്റി. അതില്‍ നൂറ്റിയ മ്പത്തിമൂന്നു മത്സ്യങ്ങളുണ്ടായിരുന്നു. ഇത്രയധികം ഉണ്ടായിരുന്നിട്ടും വല കീറിയില്ല.
യോഹന്നാന് 21 : 3-11
ഉത്ഥിനായ മിശിഹായുടെ ഈ പ്രത്യക്ഷപ്പെടലിനുള്ള പ്രത്യേകത, നഷ്ടപ്പെട്ട ശിഷ്യത്വത്തിൽ നിന്ന് ക്രിസ്തുശിഷ്യർ പുനരുദ്ധരിക്കപ്പെടുന്ന ഒരനുഭവം ഉണ്ടാകുന്നു എന്നതാണ്. മിശിഹാനുഭവം ശിഷ്യത്വവും തമ്മിലുള്ള ബന്ധംമനസ്സിലാക്കുവാനും ഈസംഭവം സഹായിക്കും.
യഥാർത്ഥത്തിൽ ഇപ്പോൾ അപ്പോസ്തലന്മാരുടെ ശിഷ്യത്വം പ്രതിസന്ധിയിൽലായിരിക്കുകയാണ്.12 പേരിൽ പലവിധത്തിൽ പ്രധാനികളായ അവരും ഒട്ടൊന്നു പതറുന്നു. ശിഷ്യത്വത്തിൽ നിന്നും മാറിപ്പോയി അവർ നടത്തുന്ന അധ്വാനം ഫലം പുറപ്പെടുവിക്കുന്നില്ല. രാത്രി മുഴുവൻ അവർ അധ്വാനിച്ചു. ഒരു ചെറു മീൻ പോലും കിട്ടിയില്ല. യോഹ.21:31
ശിഷ്യത്വം ഈശോയോട് കൂടി ആയിരിക്കാനുള്ള വിളിയാണ്(1യോഹ1: 35:39 ). മുന്തിരി ചെടിയും ശാഖകളും എന്ന ഉപമയും ഈ സത്യം തന്നെയാണ് പഠിപ്പിക്കുന്നത് (1യോഹ 15:1-17). ശാഖകൾ മുന്തിരി ചെടിയിൽ നിലനിൽക്കുന്നില്ലെങ്കിൽ അവയ്ക്ക് യാതൊരു ഫലവും പുറപ്പെടുവിക്കാനാവില്ല.
അധ്വാനിച്ചു മടുത്തു നിരാശരായ ശിഷ്യരെ തേടി ഈശോ കടൽക്കരയിൽ വരുന്നു. അവർ ഈശോയെ തിരിച്ചറിയുന്നു. അവിടുത്തെ നിർദ്ദേശപ്രകാരം വലതുവശത്ത് വലയിറക്കുന്നു. അൽഭുതം സംഭവിക്കുന്നു. ശിഷ്യരുടെ ഇല്ലായ്മ ഈശോ ഉള്ളായ്മയാക്കി. ഇങ്ങനെ അവിടുത്തെ നിർബന്ധിച്ചത് അവരോടുള്ള അവിടുത്തെ സ്നേഹമാണ്.